കോട്ടയം: സോഷ്യല്‍ മീഡിയ ഗ്രൂപ്പ് വഴി ഭാര്യയെ പങ്കുവെച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ സഹോദരന്‍ രംഗത്ത്. ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയാണ് സഹോദരിയെ ഇതിലേക്ക് എത്തിച്ചതെന്നും, കുഞ്ഞുങ്ങളെയും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു.
വിവരം അറിഞ്ഞപ്പോള്‍ സഹോദരിയുടെ ഭര്‍ത്താവിനെ തല്ലാന്‍ ശ്രമിച്ചതാണ്. അന്ന് അയാള്‍ മാപ്പ് പറഞ്ഞ് ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അമ്മ വിചാരിച്ചാല്‍ നമുക്ക് കോടീശ്വരരാകാമെന്നാണ് സഹോദരീ ഭര്‍ത്താവ് മക്കളോട് പറഞ്ഞിരുന്നത്. സഹോദരി വഴങ്ങാതിരുന്നപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും, മക്കളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയെന്നും കുടുംബം പ്രതികരിച്ചു.
തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും യുവതിയുടെ സഹോദരന്‍ പറയുന്നു.
തിരിച്ച് വീട്ടില്‍ ചെന്നാല്‍ സ്വീകരിക്കാത്ത വീട്ടുകാരുണ്ട്. ആ സ്ത്രീകളൊക്കെ സാഹചര്യം കൊണ്ട് അനുഭവിക്കുകയാണെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

