Health (Page 56)

ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾത്തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘനാൾ വേണ്ടിവന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു. പലപ്പോഴും കരൾ രോഗങ്ങളോ, അർബുദമോ ആകുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതിനാൽ തന്നെ അവബോധം പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ‘ഒരു ജീവിതം, ഒരു കരൾ’ എന്നതാണ് ഈ വർഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.

ഹെപ്പറ്റൈറ്റിസ്-എ മുതൽ ഇ വരെ പലതരത്തിലുള്ള വൈറസുകൾ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്‌ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. മിക്കവാറും അണുബാധകൾ കണ്ടെത്താതെ പോകുന്നതിനാൽ ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം മരണങ്ങളും ഓരോ പത്ത് സെക്കൻഡിലും ഒരാൾക്ക് വിട്ടുമാറാത്ത അണുബാധയും ഉണ്ടാകുന്നു.

ഹെപ്പറ്റൈറ്റിസ്-ബി യ്ക്ക് തിരഞ്ഞെടുത്ത ആശുപത്രികളിൽ രോഗസാധ്യത കൂടുതലുള്ള വിഭാഗത്തിലുള്ളവർക്ക് രോഗനിർണയം നടത്തി രോഗമില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നു. ആരോഗ്യപ്രവർത്തകർ, പതിവായി ഡയാലിസിസിന് വിധേയമാകുന്നവർ, രോഗബാധിതയായ അമ്മയ്ക്ക് പിറക്കുന്ന കുട്ടികൾ എന്നിവർക്ക് തീർച്ചയായും ഈ കുത്തിവയ്പ്പ് എടുത്തിരിക്കേണ്ടതാണ്. കുഞ്ഞുങ്ങൾക്ക് 6, 10, 14 ആഴ്ചകളിൽ നൽകുന്ന പെന്റാവലന്റ് വാക്‌സിനിൽ ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിനും അടങ്ങിയിരിക്കുന്നു.

രോഗബാധിതയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാൻ നവജാത ശിശുവിന് ജനനസമയത്തു തന്നെ ഇമ്മുണോഗ്ലോബുലിൻ നൽകുന്നതിനുള്ള സൗകര്യം പ്രസവം നടക്കുന്ന ആശുപത്രികളിൽ ലഭ്യമാണ്. ഗർഭിണികൾക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിർണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. ഹെപ്പെറ്റൈറ്റിസ് ബി-യ്ക്കും സി-യ്ക്കും ചികിത്സയ്ക്കുള്ള മരുന്നുകൾ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്. നിലവിൽ സംസ്ഥാനത്ത് 32 ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്. ഈ വർഷം പുതിയതായി 5 ആശുപത്രികളിൽ കൂടി ചികിത്സ ലഭ്യമാക്കും.

ഹെപ്പെറ്റെറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ

· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

· ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും, കഴിക്കുന്ന സമയത്തും കൈകൾ ശുചിയാണെന്ന് ഉറപ്പു വരുത്തുക.

· മലമൂത്ര വിസർജ്ജനത്തിനു ശേഷം, സോപ്പ് ഉപയോഗിച്ച് കൈകൾ ശുചിയാക്കുക. ശൗചാലയത്തിൽ മാത്രം മലമൂത്ര വിസർജ്ജനം നടത്തുക.

· പാചകത്തൊഴിലാളികൾ, ഹോട്ടലുകൾ, തട്ടുകടകൾ, തുടങ്ങിയ ഇടങ്ങളിൽ പാചകം ചെയ്യുന്നവരും, വിതരണക്കാരും രോഗ ലക്ഷണമുണ്ടെങ്കിൽ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്തുക.

· ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവയിൽ വിതരണം ചെയ്യുന്ന പാനീയങ്ങൾ, ഐസ് എന്നിവ ശുദ്ധജലത്തിൽ മാത്രം തയ്യാറാക്കുക.

ഹെപ്പെറ്റെറ്റിസ് ബി, സി രോഗങ്ങൾ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ

· ഗർഭിണിയായിരിക്കുമ്പോൾ തന്നെ ഹെപ്പറ്റെറ്റിസ് പരിശോധന നടത്തുക.

· കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പു നൽകു ക.

· രക്തം സ്വീകരിക്കേണ്ടി വരുമ്പോൾ അണുവിമുക്തമാക്കിയ രക്തം, അംഗീകൃത രക്തബാങ്കുകളിൽ നിന്നു മാത്രം സ്വീകരിക്കുക.

· ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക.

· ഷേവിംഗ് റേസറുകൾ, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.

· കാത്, മൂക്ക് കുത്തുവാനും പച്ച കുത്തുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.

· രോഗം പിടിപെടാൻ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തിൽപ്പെട്ടാൽ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടുക.

· സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിക്കുകയോ, മറ്റൊരാൾ ഉപയോഗിക്കുകയോ ചെയ്യരുത്.

ഇന്ന് ജൂലൈ 28- ലോക ഹെപ്പറ്റൈറ്റിസ് ദിനം. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യപരിരക്ഷയിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണിത്. അതിനാൽ കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് ശരീരത്തെ മൊത്തം ദോഷകരമായി ബാധിക്കും. കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണം.

ഹെപ്പെറ്റെറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ

· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

· ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും, കഴിക്കുന്ന സമയത്തും കൈകൾ ശുചിയാണെന്ന് ഉറപ്പു വരുത്തുക.

· മലമൂത്ര വിസർജ്ജനത്തിനു ശേഷം, സോപ്പ് ഉപയോഗിച്ച് കൈകൾ ശുചിയാക്കുക. ശൗചാലയത്തിൽ മാത്രം മലമൂത്ര വിസർജ്ജനം നടത്തുക.

· പാചകത്തൊഴിലാളികൾ, ഹോട്ടലുകൾ, തട്ടുകടകൾ, തുടങ്ങിയ ഇടങ്ങളിൽ പാചകം ചെയ്യുന്നവരും, വിതരണക്കാരും രോഗ ലക്ഷണമുണ്ടെങ്കിൽ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്തുക.

· ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നിവയിൽ വിതരണം ചെയ്യുന്ന പാനീയങ്ങൾ, ഐസ് എന്നിവ ശുദ്ധജലത്തിൽ മാത്രം തയ്യാറാക്കുക.

ഹെപ്പെറ്റെറ്റിസ് ബി, സി രോഗങ്ങൾ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ

· ഗർഭിണിയായിരിക്കുമ്പോൾ തന്നെ ഹെപ്പറ്റെറ്റിസ് പരിശോധന നടത്തുക.

· കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പു നൽകു ക.

· രക്തം സ്വീകരിക്കേണ്ടി വരുമ്പോൾ അണുവിമുക്തമാക്കിയ രക്തം, അംഗീകൃത രക്തബാങ്കുകളിൽ നിന്നു മാത്രം സ്വീകരിക്കുക.

· ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക.

· ഷേവിംഗ് റേസറുകൾ, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.

· കാത്, മൂക്ക് കുത്തുവാനും പച്ച കുത്തുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.

· രോഗം പിടിപെടാൻ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തിൽപ്പെട്ടാൽ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടുക.

· സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിക്കുകയോ, മറ്റൊരാൾ ഉപയോഗിക്കുകയോ ചെയ്യരുത്.

ക്യൂലക്‌സ് കൊതുക് വഴി പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. ജപ്പാൻ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാൻ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിൽ വൈസ്റ്റ് നൈൽ പനി മുതിർന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാൻ ജ്വരത്തിന് വാക്‌സിൻ ലഭ്യമാണ്.

ക്യൂലക്‌സ് വിഭാഗത്തിൽപ്പെട്ട കൊതുകാണ് വെസ്റ്റ് നൈൽ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.

തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോൾ മരണം വരെയും സംഭവിക്കാം.

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകൾ ഇന്ന് വൈകുന്നേരം 3 മുതൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി 3500ലധികം കച്ചവട സ്ഥാപനങ്ങളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തുന്നത്. 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലായുള്ള 3500 ലധികം വരുന്ന ഹോട്ടലുകൾ, ഷവർമ അടക്കമുള്ള ഹൈ റിസ്‌ക് ഭക്ഷണങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് മിന്നൽ പരിശോധന നടക്കുന്നത്. ഇതിനായി 132 സ്‌പെഷ്യൽ സ്‌ക്വാഡുകൾ പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ സ്‌ക്വാഡും ഒരു ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ മറ്റ് രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ ടീമിനും പ്രത്യേകമായി വാഹനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. പരിശോധനകളുടെ വേഗത ഉറപ്പുവരുത്തുന്നതിനായി പരിശോധിക്കേണ്ട വസ്തുതകൾ അടങ്ങിയ ചെക്ക് ലിസ്റ്റ്, പ്രത്യേക റൂട്ട് മാപ്പ് എന്നിവ തയ്യാറാക്കിയിട്ടുണ്ട്. പരിശോധനാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാതലത്തിലും, മേഖലാതലത്തിലും സംസ്ഥാനതലത്തിലും കൺട്രോൾ റൂമുകൾ സജ്ജമാണ്.

സംസ്ഥാനത്തെ ഹോട്ടലുകൾ, ഷവർമ അടക്കമുള്ള ഹൈ റിസ്‌ക് ഭക്ഷണം പാചകം ചെയ്ത് വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ ഭക്ഷ്യസുരക്ഷാ നിയമങ്ങളും ചട്ടങ്ങളും റെഗുലേഷനുകളും സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങളും അനുസരിച്ച് മാത്രം പ്രവർത്തിക്കുന്നത് ഉറപ്പാക്കുക എന്നതാണ് സംസ്ഥാനതല പരിശോധനയുടെ പ്രധാനപ്പെട്ട ഉദ്ദേശം. നിയമപ്രകാരമുള്ള ലൈസൻസ് നേടിയിട്ടുണ്ടോ, ലൈസൻസ് സ്ഥാപനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടോ, ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതികൾ നൽകുന്നതിനുള്ള ടോൾഫ്രീ നമ്പർ പ്രധാന സ്ഥാനത്ത് പ്രദർശിപ്പിച്ചിട്ടുണ്ടോ, സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാവരും തന്നെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടോ, കുടിവെള്ളം പരിശോധിച്ച റിപ്പോർട്ട് ഉണ്ടോ, ഭക്ഷണസാധനങ്ങൾ പാഴ്‌സലായി നൽകുന്ന സ്ഥാപനങ്ങൾ എല്ലാം തന്നെ 2 മണിക്കൂറിനകം ഉപയോഗിക്കണം എന്ന ലേബൽ പാക്കേജുകളിൽ പതിക്കുന്നുണ്ടോ എന്നിവ പ്രാഥമികമായി പരിശോധിക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ വസ്തുക്കളും പരിശോധിക്കും.

പരിശോധനയിൽ വീഴ്ചകൾ കാണുന്ന സ്ഥാപനങ്ങൾക്കെതിരെ കോമ്പൗണ്ടിംഗ് നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫീൽഡ് തലത്തിൽ നടക്കുന്ന പരിശോധനകൾ എല്ലാം തന്നെ ഓൺലൈനായി രേഖപ്പെടുത്തുന്നതിന് പ്രത്യേകമായി ഉദ്യോഗസ്ഥരെ ഓരോ ജില്ലാ ആസ്ഥാനത്തും നിയമിച്ചിട്ടുണ്ട്.

ഒരേസമയം നടത്തുന്ന പരിശോധനകളിലൂടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒട്ടുമുക്കാലും ഒരു ദിവസം തന്നെ കവർ ചെയ്യാൻ സാധിക്കുന്നതിലൂടെ സ്ഥാപനങ്ങളിലുള്ള വിവിധ പ്രശ്‌നങ്ങൾ മനസിലാക്കാൻ സാധിക്കും. അതിന്റെ അടിസ്ഥാനത്തിൽ അവർക്ക് പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നൽകി നിലവാരം ഉയർത്തിക്കൊണ്ടു വരികയും, പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയരാക്കേണ്ടവരെ അതിനു വിധേയരാക്കുകയും ചെയ്ത് പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം എത്തിക്കുകയാണ് പരിശോധനകളുടെ ലക്ഷ്യം.

എന്താണ് ഫോർട്ടിഫൈഡ് റൈസ് എന്ന സംശയം നമ്മളിൽ പലർക്കുമുണ്ട്. ഇതുസംബന്ധിച്ച് പല വ്യാജപ്രചാരണങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ, പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് അരിയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതും അശാസ്ത്രീയവുമാണെന്ന് തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.

ഫോർട്ടിഫൈഡ് റൈസ് അഥവാ സമ്പുഷ്ടീകരിച്ച അരി ഭക്ഷണത്തിലെ പോഷക നിലവാരം മെച്ചപ്പെടുത്തുകയും അവശ്യ സൂക്ഷ്മ പോഷകങ്ങളുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. സമ്പുഷ്ടീകരിച്ച അരി രുചിയിലും, മണത്തിലും, രൂപത്തിലും സാധാരണ അരിക്ക് സമാനവും പൂർണമായും സുരക്ഷിതവുമാണ്. അരിപ്പൊടി, പ്രിമിക്സ് എന്നിവ സംയോജിപ്പിച്ച് തയാറാക്കുന്ന ഫോർട്ടിഫൈഡ് റൈസ് കെർണൽ, 100.1 എന്ന അനുപാതത്തിൽ കലർത്തിയാണ് സമ്പുഷ്ടീകരിച്ച അരിയാക്കി മാറ്റുന്നത്.

ഇതിൽ അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവ അടങ്ങിയിട്ടുണ്ട്. അയൺ വിളർച്ച തടയുന്നതിനും, ഫോളിക് ആസിഡ് രക്ത രൂപീകരണത്തിനും, വിറ്റാമിൻ ബി 12 നാഡീവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിനും സഹായിക്കും. പോഷകാഹാര കുറവിനെ ഒരു പരിധിവരെ ചെറുക്കാൻ ഇതിലൂടെ കഴിയുന്നതാണ്.

ആരോഗ്യകരമായ ജീവിതത്തിന് ഒരിക്കലും ഉച്ചഭക്ഷണം ഒഴിവാക്കരുത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ വേണം ഉച്ച ഭക്ഷണത്തിന് കഴിക്കേണ്ടത്. ഇത്തരത്തിൽ ഉച്ചഭക്ഷണത്തിനായി കഴിക്കാൻ പറ്റിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണസാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പനീർ

പ്രോട്ടീനുകളാൽ സമ്പന്നമായ ഭക്ഷ്യവസ്തുക്കൾ ഒന്നാണ് പനീർ. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് പനീർ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. പനീറിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, ഫോസ്ഫറസ് എന്നീ ഘടകങ്ങളാണ് എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് സഹായിക്കുന്നത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും പനീർ കഴിക്കുന്നത് വളരെ നല്ലതാണ്.

ചെറുപയർ

ഉച്ചഭക്ഷണം കഴിക്കുമ്പോൾ നിർബന്ധമായും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ചെറുപയർ. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട്. വയറു നിറയാനും ഭാരം കുറയാനും ഇത് വളരെയേറെ സഹായിക്കും. 100 ഗ്രാം വേവിച്ച ചെറുപയറിൽ 19 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.

മുട്ട

ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഒരു ആഹാരസാധനമാണ് മുട്ട. അമിനോ ആസിഡിന്റെ സാന്നിധ്യവും മുട്ടയിലുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കും.

മാംസം

പ്രോട്ടീനുകളാൽ സമ്പന്നമാണ് മാംസം. ഇവ ഉച്ചയ്ക്ക് കഴിക്കാൻ പറ്റിയ ഭക്ഷണങ്ങളിൽ ഒന്നാണ്.

പച്ചക്കറികൾ

പ്രോട്ടീനുകളാൽ സമൃദ്ധമാണ് പച്ചക്കറികൾ. അതിനാൽ തന്നെ ഇവ കഴിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയും. ഊർജ്ജം ലഭിക്കാനും പച്ചക്കറികൾ കഴിക്കുന്നത് നല്ലതാണ്.

തൈര്

പ്രോ ബയോട്ടിക് ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് തൈര്. വയറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണിത്. അതിനാൽ ഇത് ഉച്ചഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നത് പ്രയോജനപ്രദമാണ്.

ഒരു സോപ്പ് തന്നെ പലരും കുളിക്കാൻ ഉപയോഗിക്കാമോ എന്ന സംശയം നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ, ഇക്കാര്യത്തില്‍ പെട്ടെന്നൊരു ഉത്തരം നല്‍കാൻ കഴിയില്ല. ഹോസ്റ്റലിലോ മറ്റിടങ്ങളില്‍ താമസിക്കുമ്പോഴോ എല്ലാം കഴിയുന്നതും ഒരു വ്യക്തി ഉപയോഗിക്കുന്ന സോപ്പ് മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു സോപ്പ് പലരും ഉപയോഗിക്കുന്നത് സ്കിൻ അലര്‍ജികള്‍ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.

ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നുണ്ടെങ്കില്‍ ചർമ്മ പ്രശ്നങ്ങളൊന്നുമില്ലാത്ത സാഹചര്യമാണെങ്കില്‍ സോപ്പ് പങ്കുവയ്ക്കുന്നത് കൊണ്ട് പ്രശ്നമില്ല. എന്നാല്‍ സോപ്പ് വഴിയും രോഗാണുക്കള്‍ ശരീരത്തിലെത്തുമെന്ന ഓർമ്മ ഉണ്ടാകുന്നത് നല്ലതാണ്.

ഒരേസമയം പലരും ഉപയോഗിക്കുന്ന സോപ്പാണെങ്കില്‍ അത് ഉപയോഗിക്കുന്നതിന് മുമ്പ് കഴുകുന്നത് നല്ലതാണ്. സോപ്പ് എപ്പോഴും നനഞ്ഞിരിക്കുന്നതും രോഗാണുക്കള്‍ കൂടാൻ കാരണമാകും. അതിനാല്‍ നനവ് ഇരിക്കാത്ത വിധത്തിലായിരിക്കണം സോപ്പ് സൂക്ഷിക്കേണ്ടത്.

തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും 3 കുടുബാരോഗ്യ കേന്ദ്രങ്ങൾക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രം തൃക്കടവൂർ 87% സ്‌കോറും, കോട്ടയം എഫ്എച്ച്‌സി ഉദയനാപുരം 97% സ്‌കോറും, കൊല്ലം എഫ്എച്ച്‌സി ശൂരനാട് സൗത്ത് 92% സ്‌കോറും, കൊല്ലം എഫ്എച്ച്‌സി പെരുമൺ 84% സ്‌കോറും, നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 164 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം നെടിയെടുക്കാനായതായി മന്ത്രി വ്യക്തമാക്കി.

5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 107 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരാശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണ്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും.

സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി വലിയ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഗുണനിലവാരം ഉറപ്പാക്കാനായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ എംഎൽഎമാരുൾപ്പെടെയുള്ള ജനപ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ ചേർന്ന് നടപടി സ്വീകരിച്ചു വരുന്നു. എംഎൽഎമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സർക്കാർ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.

പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞുവെന്ന് പലരും പറയുന്നത് നാം കേട്ടിട്ടുണ്ടാകും. പ്ലേറ്റ്‌ലെറ്റ് കുറഞ്ഞാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ചുവപ്പ്, അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള മുറിവുകൾ, മൂക്കിൽ നിന്ന് രക്തസ്രാവം, മോണയിൽ നിന്ന് രക്തം വരിക, ആർത്തവ സമയത്ത് അമിത രക്തസ്രാവം, മുറിവുകളിൽ നിന്ന് രക്തസ്രാവം നിൽക്കാതിരിക്കുന്നത്, മൂത്രത്തിൽ രക്തം കാണുക, മലത്തിൽ രക്തം കാണുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

പ്ലേറ്റ്ലെറ്റ് കൗണ്ട് സ്വാഭാവികമായി വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പാലും പാലുൽപ്പന്നങ്ങളും കുടിക്കുന്നത് പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. ചീര, കോളിഫ്ളവർ, ബ്രോക്കോളി, കാബേജ്, മത്തങ്ങ, കുരുമുളക്, തക്കാളി, ബീറ്റ്റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നതും നല്ലതാണ്.

വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. നാരങ്ങ, കിവി, പപ്പായ, ഓറഞ്ച്, നെല്ലിക്ക, മുന്തിരി, മാമ്പഴം, പൈനാപ്പിൾ, മാതളനാരകം, പേരയ്ക്ക എന്നിവ കഴിക്കുക. സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പയർ, മത്തങ്ങ വിത്തുകൾ, നിലക്കടല, ബീൻസ്, വാൽനട്ട്, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണൽ ഹെൽത്ത്കെയർ അവാർഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണൽ ഹെൽത്ത്കെയർ അവാർഡ് ലഭിച്ചത്. പബ്ലിക് ഹെൽത്ത് എക്സലൻസ് അവാർഡാണ് ലഭിച്ചിരിക്കുന്നത്. ജൂലൈ 27ന് ഡൽഹിയിൽ വച്ച് നടക്കുന്ന നാഷണൽ ഹെൽത്ത്ടെക് ഇന്നവേഷൻ കോൺക്ലേവിൽ അവാർഡ് സമ്മാനിക്കും. ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്ന കേരളത്തിന് കിട്ടുന്ന മറ്റൊരു അംഗീകാരമാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്കൃഷ്ഠാ പുരസ്‌കാരവും സംസ്ഥാനത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കാസ്പ് വഴി 3200 കോടിയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനം നൽകിയത്. കഴിഞ്ഞ ഒറ്റവർഷം ആറര ലക്ഷത്തോളം ആൾക്കാർക്ക് സൗജന്യ ചികിത്സ നൽകാനായി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്എച്ച്എ) വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ സേവനം നൽകുന്നതിനായി 612 സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ച് എസ്എച്ച്എ മികച്ച ഏകോപനമാണ് നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ താങ്ങായത് 14 ലക്ഷത്തോളം കുടുംബങ്ങൾക്കാണ്. ചികിത്സാ ആനുകൂല്യത്തിനായി ആയിരം കോടിയോളം രൂപയാണ് ഈ കാലയളവിൽ ചെലവഴിച്ചത്. ഡയാലിസിസിനായി 1.4 ലക്ഷം പേർക്കായി 13 കോടി രൂപയുടെയും ഹൃദയ ചികിത്സയ്ക്കായി 37427 പേർക്ക് 181 കോടി രൂപയുടെയും ധനസഹായം നൽകി. ക്യാൻസർ ചികിത്സയ്ക്കായി 69842 ഗുണഭോക്താക്കൾക്ക് 84 കോടി രൂപയും വൃക്കരോഗ ചികിത്സയ്ക്കായി 7707 ഗുണഭോക്താക്കൾക്കായി 15 കോടി രൂപയുമാണ് ധനസഹായം അനുവദിച്ചത്. കോവിഡ് രോഗബാധിതരായ 3600 ഓളം പേർക്കാണ് ചികിത്സാ ധനസഹായ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.