പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞുവെന്ന് പലരും പറയുന്നത് നാം കേട്ടിട്ടുണ്ടാകും. പ്ലേറ്റ്‌ലെറ്റ് കുറഞ്ഞാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ചുവപ്പ്, അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള മുറിവുകൾ, മൂക്കിൽ നിന്ന് രക്തസ്രാവം, മോണയിൽ നിന്ന് രക്തം വരിക, ആർത്തവ സമയത്ത് അമിത രക്തസ്രാവം, മുറിവുകളിൽ നിന്ന് രക്തസ്രാവം നിൽക്കാതിരിക്കുന്നത്, മൂത്രത്തിൽ രക്തം കാണുക, മലത്തിൽ രക്തം കാണുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
പ്ലേറ്റ്ലെറ്റ് കൗണ്ട് സ്വാഭാവികമായി വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പാലും പാലുൽപ്പന്നങ്ങളും കുടിക്കുന്നത് പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. ചീര, കോളിഫ്ളവർ, ബ്രോക്കോളി, കാബേജ്, മത്തങ്ങ, കുരുമുളക്, തക്കാളി, ബീറ്റ്റൂട്ട്, കാരറ്റ് തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നതും നല്ലതാണ്.
വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. നാരങ്ങ, കിവി, പപ്പായ, ഓറഞ്ച്, നെല്ലിക്ക, മുന്തിരി, മാമ്പഴം, പൈനാപ്പിൾ, മാതളനാരകം, പേരയ്ക്ക എന്നിവ കഴിക്കുക. സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പയർ, മത്തങ്ങ വിത്തുകൾ, നിലക്കടല, ബീൻസ്, വാൽനട്ട്, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

