Health (Page 42)

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളിലും നേരിട്ടെത്തി മന്ത്രി കാര്യങ്ങള്‍ വിലയിരുത്തി.രാവിലെ 6.30യോടെയാണ് മന്ത്രി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയത്. ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനങ്ങളില്‍ അട്ടപ്പാടി ഉണ്ടായിരുന്നില്ല. ആദ്യ പരിശോധന കുട്ടികളുടെ ഐസിയുവിലായിരുന്നു.

ഷോളയൂരിലെ സൗമ്യ-മുരുകേഷ് ദമ്പതികളുടെ കുഞ്ഞിനെ ആരോഗ്യമന്ത്രി കണ്ടു. കുഞ്ഞിന് തൂക്കക്കുറവ് നേരിടുന്നതായി രക്ഷിതാക്കള്‍ ആരോഗ്യമന്ത്രിയെ അറിയിച്ചു. തുടർന്ന് ആശുപത്രി നേരിടുന്ന വിവിധ പരിമിതികളെക്കുറിച്ച് ജീവനക്കാര്‍ ആരോഗ്യ മന്ത്രിയെ ബോധ്യപ്പെടുത്തി.മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍, താലൂക്ക് ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിനിടങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തും.

അതേസമയം ഈ വർഷം രണ്ട് നവജാത ശിശുക്കളും നാല് ഗർഭസ്ഥ ശിശുക്കളും അട്ടപ്പാടിയിൽ മരിച്ചതായി ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞിന് ജനിച്ചപ്പോൾ തൂക്കം കുറവായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

വാഷിംഗ്ടൺ: ലോകത്ത് ആദ്യമായി ചിക്കുൻ ഗുനിയക്ക് വാക്‌സിൻ കണ്ടുപിടിച്ചു. വാക്‌സിൻ കണ്ടുപിടിച്ചത് യൂറോപ്പിലെ വൽനേവ കമ്പനിയാണ്. ഇക്‌സ് ചിക് എന്ന വാക്‌സിന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നൽകി.

ഈ വാക്‌സിൻ 18 വയസ്സിന് മുകളിലുള്ളവർക്ക് സ്വീകരിക്കാമെന്നാണ് നിർദ്ദേശം. ഇക്‌സ് ചിക് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തിയത് 3500 പേരിലാണ്. വാക്‌സിന്റെ സൈഡ് എഫക്റ്റുകൾ സംബന്ധിച്ച പഠനം പുരോഗമിക്കുകയാണ്. ഫേസ് 3 ക്ലിനിക്കൽ ട്രയലാണ് നടത്തിയത്.

ചിക്കുൻ ഗുനിയയുടെ ലക്ഷണങ്ങൾ പനി, കഠിനമായ സന്ധിവേദന തുടങ്ങിയവയാണ്. കൊതുക് ജന്യ രോഗമാണ് ചിക്കൻ ഗുനിയ.

നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് മഗ്നീഷ്യം. മഗ്നീഷത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഡാർക്ക് ചോക്ലേറ്റ്

മഗ്നീഷ്യത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റിൽ 64 മില്ലിഗ്രാം ഓളം മഗ്നീഷ്യം മടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

വാഴപ്പഴം

വാഴപ്പത്തിലും മഗ്നീഷ്യം ധാരാളമായി ഉണ്ട്. അതിനാൽ ഇത് ദിവസവും കഴിക്കുന്നത് പ്രയോജനപ്രദമാണ്.

ചീര

മഗ്നീഷ്യത്തിന്റെ അഭാവം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണവിഭവമാണ് ചീര. അതിനാൽ ഇത് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തണം.

അവക്കാഡോ

അവക്കാഡോയിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ഉണ്ട്. അതിനാൽ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

നട്സ്

മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള മറ്റൊരു ഭക്ഷ്യവസ്തുവാണ് നട്സ്. ഇത് പതിവായി കഴിക്കുന്നത് മഗ്നീഷ്യത്തിന്റെ അളവ് വർദ്ധിപ്പിക്കും.

സോയാബീൻ

മഗ്നീഷ്യം ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷ്യവിഭവമാണ് സോയാബീൻ. ഇത് കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.

പാചകം ചെയ്യുമ്പോൾ രുചി വർദ്ധിപ്പിക്കാനായി പല വിഭവങ്ങളിലും നാം മല്ലിയില ചേർക്കാറുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയവ മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്. കരോട്ടിനോയിഡുകൾ, ഫ്ലേവനോയിഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ ഘടകങ്ങളും മല്ലിയിലയിലുണ്ട്.

മല്ലിയിലയിലുള്ള കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയ്ക്ക് ശമനം നൽകുമെന്ന് വിദഗ്ധർ പറയുന്നു. മല്ലിയിലയിലെ ആൽക്കലോയിഡുകളുടെയും ഫ്‌ലേവനോയിഡുകളുടെയും സമ്പന്നമായ അളവ് മഞ്ഞപ്പിത്തം, പിത്തരസം എന്നിവ പോലുള്ള കരൾ രോഗങ്ങൾ പരിഹരിക്കും. മല്ലിയിലയിലുള്ള നാരുകൾ ദഹനപ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകും.

മല്ലിയില പതിവായി കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്‌ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ (നല്ല) കൊളസ്‌ട്രോൾ മെച്ചപ്പെടുത്താനും സഹായിക്കും. മല്ലിയിലയിലുള്ള നാരുകൾ, പ്രോട്ടീനുകൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാനും സഹായിക്കുന്നു.

അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപോറോസിസ് എന്ന രോഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. അസ്ഥിക്ഷയം ബാധിക്കുന്നതോടെ സുഷിരങ്ങൾ വലുതായി ഭിത്തികളുടെ കനം കുറയും. എല്ലുകളുടെ കരുത്തും സാന്ദ്രതയും കുറയുന്നതിനത്തെുടർന്ന് വളരെ പെട്ടെന്ന് അസ്ഥികൾ ഒടിയുന്നതാണ് ഇതിന്റെ പ്രധാന രോഗലക്ഷണം. അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിന് ജീവിത രീതിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ശക്തമായ എല്ലുകളെ നിലനിർത്തുന്നതിന് ശരിയായ പോഷകാഹാരമാണ് അടിസ്ഥാനം. പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ തുടങ്ങിയ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കണം. കാൽസ്യം ആഗിരണത്തിന് വിറ്റാമിൻ ഡി ഉൾപ്പെട്ടിട്ടുള്ള ഭക്ഷണം കഴിക്കണം.

അസ്ഥികളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് സ്ത്രീകൾ പതിവായി അസ്ഥി സാന്ദ്രത പരിശോധനയ്ക്ക് വിധേയരാകുന്നത് നിർണായകമാണ്. ഡ്യുവൽ-എനർജി എക്‌സ്-റേ അബ്‌സോർപ്റ്റിയോമെട്രി (ഡിഎക്‌സ്എ) പോലുള്ള ഈ പരിശോധനകൾക്ക് ഓസ്റ്റിയോപൊറോസിസിന്റെ ആദ്യകാല ലക്ഷണങ്ങൾ കണ്ടെത്താൻ കഴിയും.

പുകവലിയും അമിതമായ മദ്യപാനവും അസ്ഥികളുടെ സാന്ദ്രത കുറയുന്നതിന് കാരണമാകും. പുകവലി കാൽസ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യും. അതേസമയം അമിതമായ മദ്യപാനം അസ്ഥികളുടെ രൂപവത്കരണത്തെ തടസ്സപ്പെടുത്തും. പുകവലി ഉപേക്ഷിക്കുന്നതും മദ്യം കഴിക്കുന്നത് നിയന്ത്രിക്കുന്നതും ഓസ്റ്റിയോപൊറോസിസ് സാധ്യത ഗണ്യമായി കുറയ്ക്കും.

മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗമാണ് സിക വൈറസ് രോഗം (സിക പനി). തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർമ്മത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങിയ ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്.

ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണിത്. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല. സിക്ക ബാധിച്ച മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും അപൂർവമാണ്.

ഗർഭിണികളെയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് വരെ കാരണമാകും. ഗർഭകാലത്തുള്ള സങ്കീർണതയ്ക്കും ഗർഭഛിത്രത്തിനും വരെ ഇത് ഇടയാക്കിയേക്കാം. കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളും ഉണ്ടാകാനിടയുണ്ട്. സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് നിലവിൽ ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്.

ലണ്ടൻ: മഹാമാരിയുമായി ബന്ധപ്പെട്ട് മനുഷ്യർക്ക് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. കോവിഡിൽ തളർന്ന ലോകത്തിൽ നാശത്തിന്റെ വിത്ത് വിതക്കാൻ എത്തുന്നത് കൊറോണയേക്കാൾ ശക്തിയുള്ള വൈറസാണെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. മനുഷ്യവംശം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും അധികം വ്യാപനശേഷിയുള്ളതും പ്രഹരശേഷിയുള്ളതുമായ വൈറസായിരിക്കും അതെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

75 ൽ അധികം വൈറസുകളാണ് പാരമൈക്‌സോ വൈറസ് കുടുംബത്തിൽ ഉള്ളത്. മുണ്ടിനീര്, അഞ്ചാംപനി, ശ്വാസനാളങ്ങളിലെ അണുബാധ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകളും ഇതിൽ അടങ്ങുന്നു. പകർച്ചവ്യാധി, മഹാമാരി എന്നിവക്ക് കാരണമായെക്കാവുന്ന വൈറസുകളുടെ പട്ടികയിൽ ഒക്ടോബർ മാസത്തിൽ യു കെ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് അലർജി ആൻഡ് പാൻഡമിക് പാത്തോജൻസ് ചേർത്തിട്ടുണ്ട്. തുടർച്ചയായി നിരീക്ഷിക്കപ്പെടേണ്ട വൈറസുകളെയാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇതിൽ ഉൾപ്പെടുന്ന ഒന്നാണ് നിപ്പ വൈറസ്. കേന്ദ്ര നാഢീവ്യുഹം, സുപ്രധാന അവയവങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ബാധിക്കാൻ കഴിവുള്ളതാണിത്. കോവിഡ് വൈറസുമായി താരതമ്യം ചെയ്യുമ്പോൾ അതീവ ഭീകരമാണ് ഈ വൈറസിന്റെ പ്രഹരശേഷി. 75 ശതമാനം വരെയാണ് ഈ വൈറസിന്റെ മരണസാധ്യത.

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിനുള്ള ആശയ രൂപീകരണത്തിന് വേദിയായി കേരളത്തിലെ പൊതുജനാരോഗ്യം – സെമിനാർ. ആരോഗ്യ രംഗത്ത് ലോകത്തിനു തന്നെ കേരളം മാതൃകയാകുമ്പോഴും നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കാണാതെ പോകരുതെന്ന് സെമിനാർ പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. സെമിനാറിൽ പങ്കെടുത്തവരും ആരോഗ്യ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.

കേരളീയത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സെമിനാറിൽ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എപിഎം മുഹമ്മദ് ഹനീഷ് വിഷയാവതരണം നടത്തി. മുൻ മന്ത്രി പി.കെ. ശ്രീമതി, പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ കെ. ശ്രീനാഥ് റെഡ്ഡി, ജിപ്മർ ഇന്റർനാഷണൽ സ്‌കൂൾ പബ്ലിക് ഹെൽത്തിലെ ഗ്ലോബൽ സ്റ്റിയറിംഗ് കൗൺസിൽ ഓഫ് ഒ പീപ്പിൾസ് ഹെൽത്ത് മൂവ്‌മെന്റ് ആൻഡ് അഡ്ജൻക്റ്റ് ഫാക്കൽറ്റി ഡോ.ടി. സുന്ദര രാമൻ, അമേരിക്കയിലെ ജെഫേഴ്‌സൺ മെഡിക്കൽ കോളേജ് എം. ഡി. ഡോ.എം. വി. പിള്ള, പാലിയം ഇന്ത്യ സ്ഥാപകനും ചെയർമാനുമായ ഡോ.എം. ആർ. രാജഗോപാൽ, ഹെൽത്തിയർ സൊസൈറ്റീസ്, ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഹെൽത്ത് പ്രോഗ്രാം ഡയറക്ടർ ഡോ. ദേവകി നമ്പ്യാർ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി എമിറേറ്റ്‌സ് പ്രൊഫസർ, ഡോ.വി രാമൻകുട്ടി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. പി.കെ. ജമീല എന്നിവരാണ് സെമിനാറിൽ പാനലിസ്റ്റുകളായത്.

രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് രണ്ടാം കേരള മോഡലിന്റെ ഭാഗമായി ആരോഗ്യരംഗത്ത് സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സെമിനാറിൽ ഉയർന്ന നിർദ്ദേശങ്ങളും ആശയങ്ങളും സ്വാംശീകരിച്ച് ആരോഗ്യ മേഖലയിൽ കൂടുതൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തും. സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും കൃത്യമായ വിനിയോഗം ഉറപ്പാക്കുന്നതിന് ആശുപത്രി സൗകര്യങ്ങളുടെ മാപ്പിംഗ് നടന്നുവരികയാണ്. നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗും പോലുള്ള നൂതന സാങ്കേതിക വിദ്യകൾ ചികിത്സാ മേഖലയിൽ ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കോഴിക്കോട് നിപ്പാ ഗവേഷണ കേന്ദ്രം ആരംഭിക്കുകയാണ്. തോന്നയ്ക്കലിലെ ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഡെംഗി പോലുള്ള പകർച്ചവ്യാധി രോഗങ്ങളുമായി ബന്ധപ്പെട്ട് ഇന്റർ ഡിസിപ്ലിനറി സെന്റർ ഇവിടെ ആരംഭിക്കും. ആയുർവേദ ഗവേഷണ കേന്ദ്രം കണ്ണൂരിൽ ഈ വർഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജീവിതശൈലി രോഗങ്ങൾക്കെതിരെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മുൻമന്ത്രി പി.കെ. ശ്രീമതി പറഞ്ഞു. ആദിവാസികൾ, ഭിന്നശേഷി, മത്സ്യ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾക്കും തുല്യമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെന്നും പ്രൊഫ. ശ്രീനാഥ് റെഡ്ഢി പറഞ്ഞു. മനുഷ്യരുടെ ആരോഗ്യത്തിനൊപ്പം പ്രകൃതിയുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് പരിഗണന നൽകണമെന്നും ഇതിനായി കേരളം നടപ്പാക്കുന്ന പദ്ധതി മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കണമെന്ന് ഡോ. സുന്ദരരാമൻ പറഞ്ഞു. കേരളത്തിലെ ആരോഗ്യ സംവിധാനത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മെഡിക്കൽ രേഖകളുടെ കേന്ദ്രീകൃത ഡേറ്റാബാങ്ക് തയ്യാറാക്കണമെന്ന് ഡോ. എം വി പിള്ള അഭിപ്രായപ്പെട്ടു. ആയുർ ദൈർഘ്യത്തിലെ മുന്നേറ്റം കൊണ്ട് വാർധക്യത്തിലേക്ക് നീങ്ങുന്ന വലിയൊരു ജനത ഇവിടുണ്ട്. അവരുടെ പരിചരണം പ്രധാനമാണ്.

ചികിത്സാ ചെലവ് നിയന്ത്രിക്കുന്നതിന് സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന് ഡോ രാജഗോപാൽ അഭിപ്രായപ്പെട്ടു. കേരളത്തിലെ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് ആലപ്പുഴ, കൊല്ലം, കാസർഗോഡ് ജില്ലകളിൽ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങൾ ഡോ. ദേവകി നമ്പ്യാർ അവതരിപ്പിച്ചു. ആരോഗ്യ മേഖലയിലെ ചെലവിനായി വകയിരുത്തുന്ന തുക വർധിപ്പിക്കണമെന്ന് ഡോ. വി. രാമൻകുട്ടി നിർദേശിച്ചു. ജെൻഡർ ബജറ്റിംഗ് ആദ്യമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്ന് ഡോ. പി.കെ. ജമീല പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു മോഡറേറ്ററായി. സ്റ്റേറ്റ് ഹെൽത്ത് റിസോഴ്‌സ് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിതേഷും സെമിനാറിൽ പങ്കെടുത്തു.

തിരുവനന്തപുരം: പക്ഷാഘാതരോഗികളെ സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ സഹായകരമാകുന്ന ജി-ഗെയ്റ്റർ സംവിധാനത്തിന്റെ ഔപചാരിക ഉദ്ഘാടനം, നവംബർ നാലിനു വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

പക്ഷാഘാതരോഗികളെ സാധാരണ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് നയിക്കാൻ സഹായിക്കുന്നതാണ് കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്ന റോബോട്ടിക് അധിഷ്ഠിത പരിശീലനം നൽകുന്ന ജി-ഗെയ്റ്റർ സംവിധാനം ഡോക്ടർക്ക് എളുപ്പത്തിൽ രോഗം നിർണ്ണയിക്കാനും രോഗകാരിയെ തിരിച്ചറിയാനും ഇതിന്റെ അടിസ്ഥാനത്തിൽ ചികിത്സയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുവാനും കഴിയുന്നതരത്തിൽ ആന്റിബയോട്ടിക് പോളിസി അടിസ്ഥാനമാക്കി നടപ്പാക്കുന്നതാണ് ആന്റിബയോഗ്രാം ആപ്ലിക്കേഷൻ.

കെ-ഡിസ്‌ക്കിന്റെ മുൻനിരപദ്ധതിയായ യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ (വൈ.ഐ.പി) പങ്കെടുക്കുന്ന വിദ്യാർഥികളുടെ കരിയർ ഡെവലമെന്റിനെ സഹായിക്കുന്നതിന്, കെ-ഡിസ്‌കും ഐടി സ്ഥാപനമായ എച്ച്‌സിഎൽ ടെക്കുമായും ഏർപ്പെട്ടിട്ടുള്ള ധാരണാപത്രവും ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറും.

ആരോഗ്യ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, മുഖ്യാതിഥിയായി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പങ്കെടുക്കും. മേയർ ആര്യാ രാജേന്ദ്രൻ, ശശി തരൂർ എം.പി, വി.കെ.പ്രശാന്ത് എം.എൽഎ, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എൻ.എച്ച്.എം സ്റ്റേറ്റ് ഡയറക്ടർ ജീവൻബാബു, പാളയം വാർഡ് കൗൺസിലർ പാളയം രാജൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

കേന്ദ്രം തീരുമാനിച്ചതിനേക്കാൾ മൂന്നിരട്ടി സൗജന്യ ചികിത്സ നൽകാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാനമൊട്ടാകെ സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനo കേരളമാണെന്നും പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്‌സ നല്‍കിയതിന് 3 പ്രാവശ്യം സംസ്ഥാനത്തിന്പൊ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കേരളീയത്തിനോട് അനുബന്ധിച് ‘പൊതുജനാരോഗ്യം’ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യമായി സാന്ത്വന പരിചരണ നയം ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളം. സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനമാക്കാനാണ് പരിശ്രമിക്കുന്നതെന്നും . ഇപ്പോള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി
കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റീവ് നഴ്‌സുമാരുടെ സേവനം കൂടാതെ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം കൂടി ഉറപ്പാക്കി ഗൃഹ പരിചരണം ശാസ്ത്രീയമാക്കിയെന്നും പറഞ്ഞു.

താലോലം, ഹൃദ്യം, ശ്രുതിതരംഗം എന്നിവ വിജയകരമായി തുടരുന്ന പദ്ധതികളാണ്. ഹൃദ്യം പദ്ധതിയിലൂടെ 6491 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ നടത്തി.നീതി ആയോഗ് സൂചികയില്‍ സംസ്ഥാനം തുടര്‍ച്ചയായി ഒന്നാമതാണെന്നും മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും പറഞ്ഞു.

ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കേരളം മുൻപന്തിയിലാണ്.കോഴിക്കോട് കണ്ടെത്തിയ നിപ വൈറസ് ബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് കേരളത്തിന് കഴിഞ്ഞുവെന്നും. ഇതിന് ഒരേ മനസ്സോടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവരേയും നന്ദിയോടെ ഓര്‍ക്കുന്നതായും മന്ത്രി പറഞ്ഞു.

.