വാഷിംഗ്ടൺ: ലോകത്ത് ആദ്യമായി ചിക്കുൻ ഗുനിയക്ക് വാക്‌സിൻ കണ്ടുപിടിച്ചു. വാക്‌സിൻ കണ്ടുപിടിച്ചത് യൂറോപ്പിലെ വൽനേവ കമ്പനിയാണ്. ഇക്‌സ് ചിക് എന്ന വാക്‌സിന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നൽകി.
ഈ വാക്‌സിൻ 18 വയസ്സിന് മുകളിലുള്ളവർക്ക് സ്വീകരിക്കാമെന്നാണ് നിർദ്ദേശം. ഇക്‌സ് ചിക് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തിയത് 3500 പേരിലാണ്. വാക്‌സിന്റെ സൈഡ് എഫക്റ്റുകൾ സംബന്ധിച്ച പഠനം പുരോഗമിക്കുകയാണ്. ഫേസ് 3 ക്ലിനിക്കൽ ട്രയലാണ് നടത്തിയത്.
ചിക്കുൻ ഗുനിയയുടെ ലക്ഷണങ്ങൾ പനി, കഠിനമായ സന്ധിവേദന തുടങ്ങിയവയാണ്. കൊതുക് ജന്യ രോഗമാണ് ചിക്കൻ ഗുനിയ.

