Health (Page 242)

covid

സംസ്ഥാനത്ത് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4783 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 197 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

6258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 504 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1243, എറണാകുളം 809, മലപ്പുറം 695, കോട്ടയം 601, കണ്ണൂര്‍ 470, തിരുവനന്തപുരം 381, തൃശൂര്‍ 395, ആലപ്പുഴ 338, പാലക്കാട് 135, കൊല്ലം 298, ഇടുക്കി 276, കാസര്‍ഗോഡ് 228, പത്തനംതിട്ട 205, വയനാട് 184 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 5, തൃശൂര്‍ 4, കോഴിക്കോട് 3, തിരുവനന്തപുരം, ഇടുക്കി, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 208, പത്തനംതിട്ട 64, ആലപ്പുഴ 190, കോട്ടയം 176, ഇടുക്കി 77, എറണാകുളം 120, തൃശൂര്‍ 205, പാലക്കാട് 185, മലപ്പുറം 265, കോഴിക്കോട് 407, വയനാട് 34, കണ്ണൂര്‍ 216, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കേരളത്തിൽ ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 391 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ന്യൂഡൽഹി:ഇന്ന് മുതൽ ബുധൻ വരെ രാജ്യത്ത് വാക്സിൻ ഉത്സവം. കോവിഡ്-19 നെതിരെയുള്ള മറ്റൊരു നിർണായകപോരാട്ടം ഇന്ന് മുതൽ ആരംഭിക്കുകയാണെന്നും കോവിഡിനെതിരെയുള്ള പോരാട്ടം ഫലപ്രദമാകാൻ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും അതിനായി നാല് നിർദേശങ്ങൾ താൻ മുന്നോട്ട് വെക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തെ യോഗ്യരായ പരമാവധി ആളുകൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ബൃഹത്തായ കർമപദ്ധതി(വാക്സിൻ ഉത്സവം)യെ കുറിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഏപ്രിൽ 11 മുതൽ 14 വരെയുള്ള നാല് ദിവസമാണ് ‘വാക്സിൻ ഉത്സവം’ ആയി ആചരിക്കുന്നത്.

ഓരോ വ്യക്തിയും സ്വയം വാക്സിനെടുക്കാൻ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്സിനെടുക്കാൻ സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ നിർദേശം. വിവരവും വിദ്യാഭ്യാസവും കുറഞ്ഞ ആളുകൾക്ക് വാക്സിനെ കുറിച്ച് അറിവുണ്ടാകാനിടയില്ലെന്നും അത്തരത്തിലുള്ള ഒരാളെയെങ്കിലും വാക്സിനെടുപ്പിക്കുക എന്നത് ഓരോരുത്തരും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയെ സുരക്ഷിതനാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഒരാൾ മാസ്ക് ധരിക്കാൻ തയ്യാറായാൽ അയാളും ഒപ്പം മറ്റുള്ളവരും സുരക്ഷിതരാകുമെന്ന് മോദി പറഞ്ഞു.കോവിഡ് ബാധിച്ച വ്യക്തിയ്ക്ക് ആവശ്യമായ ചികിത്സ ഉറപ്പു വരുത്താൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ നിർദേശം. രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അറിവില്ലാത്തവരിൽ ആവശ്യമായ അവബോധം ഉണ്ടാക്കാൻ ഓരോരുത്തരും തയ്യാറാവണം-അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍: കോവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെ കുറിച്ച് സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. തൃശൂര്‍ പൂരം മുന്‍കാലങ്ങളിലേത് പോലെ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ അപകടത്തിലാക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10 ശതമാനം മരണം സംഭവിക്കാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി . തൃശൂര്‍ ജില്ലയില്‍കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.2 ആണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പൂരം നടത്തിപ്പ് പുനരാലോചിക്കണമെന്ന് നിര്‍ദേശിക്കുന്നത്. നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായും ഡി എം ഒ പറയുന്നു.അതേസമയം തൃശൂർ പൂരത്തെ തകർക്കാനാണ് ഡി എം ഒയുടെ ശ്രമമെന്നും, ഊതിവീർപ്പിച്ച കണക്കാണ് ഡി എം ഒ പറയുന്നതെന്നും പാറമേക്കാവ് ദേവസ്വം കുറ്റപ്പെടുത്തി.
അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ച 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകളാണ് പരിശോധിച്ചത്.

covid

ഡൽഹി എയിംസിൽ കൊവിഡ് വ്യാപനം. ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ പ്രതിസന്ധി രൂക്ഷമായി. എയിംസിലെ 20 ഡോക്ടർമാരും ആറ് മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടെ 32 ആരോഗ്യപ്രവർത്തകർക്ക് ഒഴാഴ്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡൽഹിയിലെ മറ്റൊരു പ്രധാന ആശുപത്രിയായ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു.ഇതിൽ 32 പേർ നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ നിരീക്ഷണത്തിലാണ്. 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കിടെയാണ് ഡോക്ടർമാർക്ക് കൊവിഡ് ബാധയേൽക്കുന്നത്. ഡോക്ടർമാർക്കെല്ലാം രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചിരുന്നു.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഗംഗാറാം ആശുപത്രി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി സാഹചര്യം വിലയിരുത്തി. പ്രതിദിന രോഗികൾ ഏഴായിരം കടന്ന ഡൽഹിയിൽ കഴിഞ്ഞ പത്തുദിവസം കൊണ്ട് രോഗ സ്ഥിരീകരണ നിരക്ക് 2.8 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായാണ് കുതിച്ചുയർന്നത്. രോഗികളുടെ എണ്ണം ഉയർന്നതിനാൽ ഡൽഹി സർക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി വീണ്ടും കൊവിഡ് ആശുപത്രിയാക്കി മാറ്റി. മറ്റ് ആരോഗ്യസേവനങ്ങൾ താത്കാലികമായി നിറുത്തി. ഡൽഹിയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചിടാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

തിരുവനന്തപുരം: നിലവിലെ സ്റ്റോക്ക് എല്ലാം വിതരണം ചെയ്തതോടെ തിരുവനന്തപുരം റീജിയനില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷം. ഈ സാഹചര്യത്തില്‍ പുതിയ സ്റ്റോക്ക് വാക്‌സിന്‍ എത്തിയില്ലെങ്കില്‍് വാക്‌സിനേഷന്‍് മുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മഹാരാഷ്ട്രയിലെ പല ജില്ലയിലും ക്ഷാമം കാരണം വാക്‌സിന് വിതരണം നിര്‍്ത്തി.അടിയന്തരമായി 30 ലക്ഷം ഡോസ് വാക്‌സിന് വേണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ആന്ധ്രയില്‍് വാക്‌സിന്‍് ശേഷിക്കുന്നത് 1.2 ദിവസത്തേക്കുമാത്രമാണ്. ബീഹാറില്‍ 1.6 ദിവസത്തേക്കും ഉത്തരാഖണ്ഡില്‍ 2.9 ദിവസത്തേക്കും ഒഡിഷയില്‍ 4.4 ദിവസത്തേക്കും മാത്രം ശേഷിക്കുന്നു.അതേസമയം ഈ സാഹചര്യത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടുത്ത മാസത്തോടെ പ്രതിമാസ ഉല്പാദനം 70 മില്യണ്‍ ഡോസില്‍ നിന്ന് 100 മില്യണ്‍ ഡോസ് ആക്കി ഉയര്ത്തുമെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: പതിനെട്ട് വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചതിന് പിന്നാലെയാണ് സംസ്ഥാനവും ഇത്തരത്തിലൊരു ആവശ്യവുമായി മുന്നോട്ട് എത്തിയിരിക്കുന്നത്. മൂന്നാംഘട്ട വാക്‌സിനേഷനാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ പരാമാവധിപ്പേര്‍ക്ക് മാസ് വാക്സിനേഷന്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗം ബാധിച്ചിട്ടില്ലാത്തവരെ സുരക്ഷിതരാക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ വാക്സിന്‍ വിതരണം വേഗത്തിലാക്കുന്നത്. ചികിത്സാസൗകര്യം കൂട്ടുന്നതിനൊപ്പം മെഡിക്കല്‍ കോളേജുകളില്‍ ഗുരുതരരോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും സജ്ജമാക്കും.സംസ്ഥാത്ത് രോഗികളുടെ എണ്ണം പതിനായിരത്തിലേക്കെത്തുമെന്ന ആശങ്കയും ആരോഗ്യവകുപ്പ് പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരില്‍ 4,90,625 പേര്‍ ആദ്യ ഡോസും 3,21,209 പേര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചിട്ടുണ്ട്.

കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പ്രധാനമന്ത്രിക്ക് പിഴയിട്ട് നോർവീജിയൻ പോലീസ്. നോർവേ പ്രധാനമന്ത്രി ഏണ സോൾബെഗിനാണ് സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്‌ച വരുത്തിയതിന് പിഴ ചുമത്തിയത്. ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷ പരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.പ്രധാനമന്ത്രിയുടെ അറുപതാം പിറന്നാൾ ആഘോഷത്തിന് കുടുംബാംഗങ്ങളായ 13 പേരെ ക്ഷണിക്കുകയും ഒരു റിസോർട്ടിൽ വെച്ച് ആഘോഷം സംഘടിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.

ആഘോഷ പരിപാടികൾക്ക് പരമാവധി 10 പേരെ മാത്രമേ ഇത്തരം പരിപാടികളിൽ പങ്കെടുപ്പിക്കാൻ പാടുള്ളൂ എന്നാണ് രാജ്യത്തെ ചട്ടം. സംഭവം വിവാദമായതിനെ തുടർന്ന് തനിക്കുണ്ടായ വീഴ്‌ചയിൽ പ്രധാനമന്ത്രി പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു.20,000 നോർവീജിയൻ ക്രൗൺ (1.76 ലക്ഷം രൂപ) ആണ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് പോലീസ് മേധാവി ഓലെ സീവേഡ് പത്രസമ്മേളനത്തിൽ പറഞ്ഞു. സാധാരണയായി ഇത്തരം സംഭവങ്ങളിൽ പോലീസ് കർശനമായി പിഴ ചുമത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന ആളാണ് പ്രധാനമന്ത്രി. അതുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി. ‘നിയമം എല്ലാവർക്കും ഒരുപോലെയാണ്. എന്നാൽ നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയല്ല‘, പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ചു കൊണ്ട് ഓലെ സീവേഡ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ന്യൂഡല്‍ഹി: വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെഴുതിയ കത്തിന് മറുപടിയുമായി ബിജെപി രംഗത്ത്. ഇന്ത്യയ്ക്ക് വാക്‌സിന്‍ ലഭ്യതയുടെ ബുദ്ധിമുട്ട് നേരിടുന്നില്ലെന്നും രാഹുല്‍ ഗാന്ധി ശ്രദ്ധ ലഭിക്കാത്തതിന്റെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും വയനാട് എംപി എന്തുകൊണ്ടാണ് വാക്‌സിന്‍ കുത്തിവയ്ക്കാത്തതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.രാജ്യത്ത് യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ട രാഹുല്‍ഗാന്ധി ഇന്ത്യയെ വാക്‌സിന് ഹബ്ബാക്കി മാറ്റിയത് കോണ്‍ഗ്രസാണെന്നും അവകാശപ്പെട്ടിരുന്നു.

covid

മുംബൈ: രാജ്യത്ത് കോവിഡ് 19 വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികളുടെ എണ്ണം 58,993 ആയി. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 3,288,540 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 57,329 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ വ്യാഴാഴ്ച 56,286 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 376 മരണവും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത 59,907 രോഗബാധയാണ് സംസ്ഥാനത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക്.വെള്ളിയാഴ്ച 301 പേര്‍ രോഗബാധ മൂലം മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. രോഗബാധ ഈ വിധത്തില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ രോഗികളുടെ എണ്ണം ഏപ്രില്‍ അവസാനത്തോടെ 10 ലക്ഷം കടക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.മുംബൈയില്‍ മാത്രം 9,202 പേര്‍ക്ക് കോവഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 35 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മുംബൈയില്‍ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു.

അതെസമയം രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഏപ്രില്‍ 30 ഓടെ രോഗികളുടെ എണ്ണം 1,100,000 ആകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡിന്റെ ആദ്യ തരംഗത്തെ അപേക്ഷിച്ച് 50 ശതമാനം അധിക രോഗബാധയാണ് രണ്ടാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ നിരക്കില്‍ രോഗികളുടെ എണ്ണം ഉയരുകയാണെങ്കില്‍ ഏപ്രില്‍ 17ഓടെ 568,000 സജീവ രോഗികള്‍ സംസ്ഥാനത്ത് ഉണ്ടാവുമെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രദീപ് വ്യാസ് വ്യക്തമാക്കി.

health minister

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ക്രഷിംഗ് കര്‍വ് എന്ന പേരില്‍ വാക്‌സിനേഷന്‍ പദ്ധതി വിപുലപ്പെടുത്തുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. യോഗ്യരായ എല്ലാവര്ക്കും വാക്‌സിന് നല്കും. ആവശ്യമുള്ളത്രയും വാക്‌സിന് നല്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന് പ്രവര്ത്തനങ്ങള് ദ്രുതഗതിയിലാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 60 വയസ്സിന്‍ മുകളില്‍ പ്രായമുള്ള നല്ല ശതമാനം ആളുകള്‍ക്കും വാക്‌സിന് നല്കി. സംസ്ഥാനത്ത് 11 ശതമാനം പേര്ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സര്‍വേ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വലിയ ആള്‍ക്കൂട്ടം ഉണ്ടായിയെന്നും പലസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോള് പാലിക്കപ്പെട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏപ്രില്‍ മാസം നിര്‍ണായകമാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. നിയന്ത്രണങ്ങളില് വിട്ടുവീഴ്ച ചെയ്യില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി./]-9