ഇന്ന് മുതൽ ബുധൻ വരെ രാജ്യത്ത് വാക്സിൻ ഉത്സവം.:കോവിഡിനെതിരെയുള്ള പോരാട്ടം ഫലപ്രദമാകാൻ എല്ലാ ജനങ്ങളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി:ഇന്ന് മുതൽ ബുധൻ വരെ രാജ്യത്ത് വാക്സിൻ ഉത്സവം. കോവിഡ്-19 നെതിരെയുള്ള മറ്റൊരു നിർണായകപോരാട്ടം ഇന്ന് മുതൽ ആരംഭിക്കുകയാണെന്നും കോവിഡിനെതിരെയുള്ള പോരാട്ടം ഫലപ്രദമാകാൻ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും അതിനായി നാല് നിർദേശങ്ങൾ താൻ മുന്നോട്ട് വെക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തെ യോഗ്യരായ പരമാവധി ആളുകൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ബൃഹത്തായ കർമപദ്ധതി(വാക്സിൻ ഉത്സവം)യെ കുറിച്ചുള്ള ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഏപ്രിൽ 11 മുതൽ 14 വരെയുള്ള നാല് ദിവസമാണ് ‘വാക്സിൻ ഉത്സവം’ ആയി ആചരിക്കുന്നത്.

ഓരോ വ്യക്തിയും സ്വയം വാക്സിനെടുക്കാൻ തയ്യാറാവുന്നതിനൊപ്പം മറ്റൊരാളെ വാക്സിനെടുക്കാൻ സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആദ്യ നിർദേശം. വിവരവും വിദ്യാഭ്യാസവും കുറഞ്ഞ ആളുകൾക്ക് വാക്സിനെ കുറിച്ച് അറിവുണ്ടാകാനിടയില്ലെന്നും അത്തരത്തിലുള്ള ഒരാളെയെങ്കിലും വാക്സിനെടുപ്പിക്കുക എന്നത് ഓരോരുത്തരും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയെ സുരക്ഷിതനാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഒരാൾ മാസ്ക് ധരിക്കാൻ തയ്യാറായാൽ അയാളും ഒപ്പം മറ്റുള്ളവരും സുരക്ഷിതരാകുമെന്ന് മോദി പറഞ്ഞു.കോവിഡ് ബാധിച്ച വ്യക്തിയ്ക്ക് ആവശ്യമായ ചികിത്സ ഉറപ്പു വരുത്താൻ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ നിർദേശം. രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അറിവില്ലാത്തവരിൽ ആവശ്യമായ അവബോധം ഉണ്ടാക്കാൻ ഓരോരുത്തരും തയ്യാറാവണം-അദ്ദേഹം വ്യക്തമാക്കി.