തൃശൂര്‍: കോവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെ കുറിച്ച് സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. തൃശൂര്‍ പൂരം മുന്‍കാലങ്ങളിലേത് പോലെ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ അപകടത്തിലാക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10 ശതമാനം മരണം സംഭവിക്കാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി . തൃശൂര്‍ ജില്ലയില്‍കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.2 ആണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പൂരം നടത്തിപ്പ് പുനരാലോചിക്കണമെന്ന് നിര്‍ദേശിക്കുന്നത്. നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായും ഡി എം ഒ പറയുന്നു.അതേസമയം തൃശൂർ പൂരത്തെ തകർക്കാനാണ് ഡി എം ഒയുടെ ശ്രമമെന്നും, ഊതിവീർപ്പിച്ച കണക്കാണ് ഡി എം ഒ പറയുന്നതെന്നും പാറമേക്കാവ് ദേവസ്വം കുറ്റപ്പെടുത്തി.
അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ച 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകളാണ് പരിശോധിച്ചത്.
2021-04-11