വാക്‌സിന് ക്ഷാമമില്ല, രാഹുലിന് ശ്രദ്ധക്ഷാമമുണ്ടെന്ന് രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെഴുതിയ കത്തിന് മറുപടിയുമായി ബിജെപി രംഗത്ത്. ഇന്ത്യയ്ക്ക് വാക്‌സിന്‍ ലഭ്യതയുടെ ബുദ്ധിമുട്ട് നേരിടുന്നില്ലെന്നും രാഹുല്‍ ഗാന്ധി ശ്രദ്ധ ലഭിക്കാത്തതിന്റെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും വയനാട് എംപി എന്തുകൊണ്ടാണ് വാക്‌സിന്‍ കുത്തിവയ്ക്കാത്തതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.രാജ്യത്ത് യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ട രാഹുല്‍ഗാന്ധി ഇന്ത്യയെ വാക്‌സിന് ഹബ്ബാക്കി മാറ്റിയത് കോണ്‍ഗ്രസാണെന്നും അവകാശപ്പെട്ടിരുന്നു.