Health (Page 237)

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിംഗ്. മുൻ പ്രധാനമന്ത്രി അഞ്ചി നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്.രാജ്യത്ത് വാക്സിനേഷൻ ഊർജിതമാക്കണം. കത്തിലാണ് കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ പരമ പ്രധാനം വാക്സിനേഷനാണെന്ന് മുൻ പ്രധാന മന്ത്രി ഡോ മൻമോഹൻ സിംഗ് കത്തിൽ വ്യക്തമാക്കുന്നു.

സമയാസമയങ്ങളിൽ വാക്സിൻ എത്തിക്കുന്നത് ഉറപ്പു വരുത്താനായി, അടുത്ത ആറു മാസത്തിനിടെ എത്ര വാക്സിൻ കുത്തിവെപ്പ് നടത്തുമെന്ന കണക്കു പ്രസിദ്ധപ്പെടുത്തണം. വാക്സിനുകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങൾ ലഭ്യമാക്കണം.

വാക്സിൻഷൻ എടുക്കുന്നവരുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് കൂടി കൈമാറണം. പൊതുജനാരോഗ്യത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്, സ്വകാര്യ വാക്സിൻ നിർമ്മാതാക്കൾക്ക് സൗകര്യങ്ങൾ വികസിപ്പിക്കാൻ സർക്കാർ സഹായം നൽകണം. വാക്സിൻ ക്ഷാമം നേരിട്ടാൽ വിശ്വസനീയമായ ഏജൻസികളുടെ അനുമതി ലഭിച്ച വാക്സിനുകൾ ഇറക്കുമതി ചെയ്യണം എന്നിവയാണ് മൻമോഹൻ സിംഗ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒറ്റയടിക്ക് 26,808 രോഗികളാണ് വർധിച്ചത്.

തുടർച്ചയായ നാലാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1,38,423 പേർക്കാണ് രോഗ മുക്തി. രാജ്യത്ത് ഇതുവരെ 1,47,88,209 പേർക്കാണ് കൊവിഡ് ബാധിച്ചത്. രോഗമുക്തി നേടിയത് 1,28,09,643 പേർ.

ganesh kumar

കൊല്ലം: കോവിഡ് രോഗം വരരുത് വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ പോലും ചിലപ്പോള്‍ ഫലിച്ചില്ലെന്ന് വന്നേക്കാം. അപ്പോള്‍ പ്രാര്‍ത്ഥനയും ഈശ്വരനും മാത്രമെ നിങ്ങളുടെ കൂട്ടിനുണ്ടാകു’. കോവിഡ് രോഗകാലത്തെ അനുഭവം തുറന്നു പറഞ്ഞ് നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. ​ചിലര്‍ക്ക് രോഗം പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെയല്ല. ഈ രോഗത്തിന്റെ സ്വഭാവം എപ്പോള്‍ വേണമെങ്കിലും മാറാം. അങ്ങനെ മാറിയാല്‍ താങ്ങാന്‍ കഴിയില്ലെന്ന മുന്നറിയിപ്പു അദ്ദേഹം നല്‍കുന്നു.

ഈ രോഗം വന്നാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ വ്യക്താമാക്കി. സഹായത്തിന് ആരുമില്ലാതെ ആശുപത്രിയില്‍ തനിയെ കിടക്കേണ്ടി വരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥയെക്കുറിച്ചും ഗണേഷ് കുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.വളരെ അധികം ശ്രദ്ധിക്കണമെന്നും രോഗം പിടിപെടാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഗണേഷ് കുമാര്‍ അഭ്യര്‍ഥിക്കുന്നുണ്ട്

covid

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ കൊവിഡ് കൂട്ടപ്പരിശോധന വൻവിജയം. രണ്ടരലക്ഷം പരിശോധന ലക്ഷ്യമിട്ട സ്ഥാനത്ത് 3,00,971 പരിശോധന നടത്തി. ആർ.ടി.പി.സി.ആർ– 1,54,775. ആന്റിജൻ–144397. ഏറ്റവും കൂടുതൽ പരിശോധന നടന്നത് കോഴിക്കോടാണ് (39,565). തിരുവനന്തപുരത്ത് 29,008 പേരെയും എറണാകുളത്ത് 36,671 പേരെയും പരിശോധിച്ചു. എല്ലാജില്ലകളിലും ലക്ഷ്യം മറികടന്നു.കോവിഡ് കൂട്ടപ്പരിശോധനയിൽ ജനങ്ങളുടെ പൂർണസഹകരണമുണ്ടായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

കേരളത്തിൽ ഇന്ന് 13,835 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന പരിശോധനയ്‌ക്കൊപ്പം ഇന്നലെ നടന്ന കൂട്ടപ്പരിശോധനയുടെ ഏതാനും ഫലങ്ങളും ഉൾപ്പെടുന്നതാണ് ഇന്നത്തെ കൊവിഡ് കണക്ക്. 81211 പേരെ പരിശോധിച്ചപ്പോൾ 13,835 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 17.04ലേക്ക് കുതിച്ചു.

എറണാകുളത്ത് 2187 പേരിലാണ് ഇന്ന് മാത്രം വൈറസ് ബാധ കണ്ടെത്തിയത്. കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂർ 1149, കണ്ണൂർ 1132 എന്നിങ്ങിനെ അഞ്ച് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗബാധയുണ്ട്. തിരുവനന്തപുരത്ത് 909വും ആലപ്പുഴയിൽ 908വും പാലക്കാട് 864മായി പ്രതിദിന രോഗവ്യാപനം വർധിക്കുകയാണ്. കൂട്ടപ്പരിശോധനയുടെ അവശേഷിക്കുന്ന കണക്കുകൾ നാളെയും മറ്റന്നാളുമായി പുറത്ത് വരും. അതിനാൽ വരും ദിവസങ്ങളിലും രോഗവ്യാപനം ഉയർന്ന് നിൽക്കും. നിലവിൽ 80019 പേരാണ് സംസ്ഥാനത്താകെ ചികിത്സയിലുള്ളത്.

പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് വീണ്ടും ഇ-പാസ് നിർബന്ധമാക്കുന്നു. ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന സന്ദര്‍ശകര്‍ എന്‍ട്രി ഓപ്ഷനില്‍ നിന്ന് ഡൊമസ്റ്റിക് എന്‍ട്രി തിരഞ്ഞെടുക്കണം.

ശേഷം വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി വെരിഫൈ ചെയ്യണം. സ്‌ക്രീനില്‍ വരുന്ന കാപ്ച്ച കോഡ് കൂടി എന്റര്‍ ചെയ്ത് കഴിയുമ്ബോള്‍ അല്പ സമയത്തിനകം നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഒ.ടി.പി നമ്പര്‍ വരും.വേരിഫിക്കേഷന് ശേഷം പേര്, ജനന തിയതി, ഐ.ഡി നമ്ബര്‍ ഉള്‍പ്പടെ ആവശ്യമായ വിവരം നല്‍കണം.

ശേഷം നല്‍കിയ വിവരങ്ങള്‍ സേവ് ചെയ്യുന്നതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവും. രജിസ്‌ട്രേഷന്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് രജിസട്രേഷന്‍ വിവരം സന്ദേശമായെത്തും. മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തിലേക്ക് വരുമ്പോള്‍ ചെക്‌പോസ്റ്റില്‍ ഈ പാസ് കാണിച്ച്‌ യാത്ര തുടരാം.

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശം.ഓഫീസിൽ പതിവായി ഹാജരാക്കേണ്ട ജീവനക്കാർ
അണ്ടർ സെക്രട്ടറി മുതൽ താഴെത്തട്ടിൽ ജോലി ചെയ്യുന്നവർവരെ ഉള്ളവരുടെ എണ്ണം 50 ശതമാനമായി കുറച്ചു. ഇവർക്ക് വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാൻ അനുമതി നൽകി.ആൾക്കൂട്ടം കുറയ്ക്കാൻ സമയക്രമത്തിൽ മാറ്റം വരുത്താം.

വിവിധ ഷിഫ്റ്റുകളായി സമയക്രമത്തിൽ മാറ്റം വരുത്തി ഒരേ സമയം ഓഫീസിൽ നിരവധി ജീവനക്കാർ വരുന്നത് ഒഴിവാക്കണം. ഭരണതലത്തിൽ കൂടുതൽ ആളുകൾ വേണമെങ്കിൽ വകുപ്പ് തലവന്മാർക്ക് നടപടിയെടുക്കാം. ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലോട്ട് ജോലി ചെയ്യുന്നവർ പതിവായി ഓഫീസിലെത്തണം. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വരുന്നവർക്ക് ഓഫീസിൽ വരുന്നതിലുള്ള ഇളവ് തുടരും.

എല്ലാവരും സാമൂഹിക അകലമടക്കം കൃത്യമായി പാലിക്കണം. 45 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥർ വാക്സിൻ എടുത്തെന്ന് ഉറപ്പാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.ഏപ്രിൽ 30 വരെ ഇത് തുടരും. ടെലിഫോണോ, മറ്റു ഇലക്‌ട്രോണിക്സ് മാദ്ധ്യമങ്ങളോ വഴി വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് അനുമതി

health minister

തിരുവനന്തപുരം: 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കേരളത്തിന് അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഷീല്‍്ഡും കോവാക്‌സിനും തുല്യമായി വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടതെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായേക്കാമെന്നും അതുകൊണ്ട് ഓക്‌സിജന്‍ വിതരണത്തില്‍ കേരളത്തേയും പരിഗണിക്കണമെ്ന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മാര്‍ച്ച് അവസാനം കോവിഡ് കേസുകള്‍ കുറഞ്ഞുവെങ്കിലും നിലവില്‍ കേസുകള്‍ പ്രതിദിനം കൂടിക്കൊണ്ടിരിക്കുകയാണ്. 11.89 ലക്ഷം കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 58245 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.ഇതുവരെ സംസ്ഥാനത്ത് 1.39 കോടി ടെസ്റ്റുകള്‍ നടത്തി. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ പരിശോധനാ നിരക്ക്.
സിറോ സര്‍വയിലന്‍സ് സര്‍വേ പ്രകാരം കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11 ശതമാനം പേര്‍ക്ക് മാത്രമാണ്.

lockdown

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്.ഞായറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. നിയന്ത്രണങ്ങൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.നിയന്ത്രണങ്ങൾ ലംഘിക്കുകയാണെങ്കിൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു.

പൊതുജനങ്ങൾ വളരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല.

ഞായറാഴ്ചകളിൽ കൂടിചേരലുകൾ 5 പേരിൽ മാത്രം ചുരുക്കേണ്ടതാണ്.

അവശ്യവസ്തുക്കളുടെ സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് 7.00 മണിവരെ പ്രവർത്തിക്കാവുന്നതാണ്

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധരണനിലയിൽ പ്രവർത്തിക്കാവുന്നതാണ്

ബീച്ച്,പാർക്ക്, ടൂറിസം പ്രദേശങ്ങൾ ഉൾപ്പെടെയുള്ളസ്ഥാപനങ്ങളും പൊതു പ്രദേശങ്ങളും തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.
പൊതുഗതാഗത സംവിധാനം സാധാരണനിലയിൽ പ്രവർത്തിക്കുന്നതാണ്.

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിച്ചതിന് പിന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ജനുവരി-ഫെബ്രുവരിയോടെ വാക്‌സിനേഷന്‍ തുടങ്ങുകയും കോവിഡ് കേസുകള്‍ കുറയുകയും ചെയ്തതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം കാട്ടി. അതോടൊപ്പം വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും വ്യാപനം അതിവേഗത്തിലാകുകയും ചെയ്തു.ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയവും മതപരവുമായ ചടങ്ങുകള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകളും വിവിധ മതചടങ്ങുകളും നടക്കുന്ന സമയമാണിത്. ആരുടെയും മതവികാരം വൃണപ്പെടാത്ത രീതിയില്‍ നിയന്ത്രണത്തോടെ അവ നടത്തേണ്ടത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.ചന്തകളിലും ഭക്ഷണശാലകളിലും ഷോപ്പിങ് മാളുകളിലും വന്‍ ജനക്കൂട്ടമാണ് ഉള്ളത്. ഇവിടങ്ങളിലെല്ലാം അതിതീവ്ര വ്യാപനം നടക്കാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ശനിയാഴ്ച റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എയിംസ് തലവന്‍ ഇക്കാര്യം പറഞ്ഞത്.

2,34,692 കോവിഡ് കേസുകളാണ് രാജ്യത്ത് ശനിയാഴ്ച രേഖപ്പെടുത്തിയത്.മെഡിക്കല്‍ ഓക്‌സിജനും വാക്‌സിന്‍ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രത്തെ സമീപിച്ചത് ആരോഗ്യ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് എന്നതിന് തെളിവാണ്.

ഈ സാഹചര്യത്തില്‍ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടന്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ വൈറസ് ബാധിതനായ ഒരാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന 30 ഓളം പേരിലേക്കാണ് രോഗം പകര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് കൂടുതല്‍ ഉയര്‍ന്ന സംഖ്യയായി മാറിയിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ സ്ഥിതിഗതികളെ ഗൗരവമായി കാണുന്നില്ല.

ഒരു പ്രത്യേക രോഗത്തിന് എതിരെ വാക്സിനേഷൻ നൽകിയ ശേഷം ആളുകളിൽ ഉണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങളെക്കുറിച്ച് സൂചന നൽകുകയാണ് എ ഇ എഫ് ഐ. കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്ന് ഇന്ത്യയിൽ മാർച്ച് 29 വരെ 180ഓളം പേർ മരിച്ചുവെന്ന് അഡ്വേഴ്സ് ഇഫക്ട്സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷൻ (എഇഎഫ്ഐ) കമ്മിറ്റി റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം ജനുവരി 16 മുതൽ 95.43 മില്യൺ ഡോസ് കോവിഡ് – 19 വാക്സിനുകൾ ആളുകൾക്ക് നൽകിയിട്ടുണ്ട്. 11.27 മില്യൺ ആളുകൾക്ക് കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചു. ഏപ്രിൽ ഒമ്പതു മുതൽ എ ഇ എഫ് ഐകളിലെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ ലഭ്യമല്ലെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇരുപതിനായിരത്തിലധികം ആളുകളിൽ വാക്സിൻ ഒരു ഡോസ് ലഭിച്ചതിന് ശേഷം പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അവരിൽ 97% പേരും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലാത്ത മിതമായ പാർശ്വഫലങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഠിനവും ഗുരുതരവുമായ പ്രതികൂല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു മാസത്തോളമായി സർക്കാർ ഇതിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും നൽകിയിട്ടില്ല.വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ 276 ഓളം ആശുപത്രികളിലായി എ ഇ എഫ് ഐ ബാധിതരായ 305 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

124 മരണങ്ങൾ വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ സംഭവിച്ചിച്ചുണ്ട്. എന്നാൽ, ദിവസങ്ങൾ കഴിയുന്തോറും മരണങ്ങളുടെ എണ്ണം കുറയുന്നുണ്ട്. അതേസമയം ഈ ശാരീരിക പ്രതികരണങ്ങൾ എല്ലായ്പ്പോഴും വാക്സിൻ മൂലമാകണമെന്നില്ല. മാത്രമല്ല ഇന്ത്യയിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന കോവിഡ് -19 വാക്സിനുകൾ ഇതുവരെ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടില്ല.

എ ഇ‌ എഫ്‌ ഐ നിരീക്ഷണവും അന്വേഷണവും അനുസരിച്ച് ചില മരുന്നുകളും വാക്സിനുകളും പൊതുജനങ്ങളിൽ സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ സംഭവങ്ങൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. ലോകമെമ്പാടുമുള്ള അവലോകനങ്ങൾ ഇന്ത്യയുടെ ദേശീയ എ ഇ‌ എഫ്‌ ഐ കമ്മിറ്റി ഉൾപ്പെടെ വിവിധ കമ്മിറ്റികൾ നടത്തുന്നവയാണ്. കൊവിഷീൽഡും കോവാക്സിനും സുരക്ഷിതമാണെന്നും മുൻ‌ഗണനാ ക്രമമനുസരിച്ച് എല്ലാവർക്കും വാക്സിനേഷൻ നൽകണമെന്നുമാണ് സർക്കാർ നിർദ്ദേശം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകൾ അടച്ചു. തമിഴ്‌നാട് പോലീസാണ് ഇടറോഡുകൾ അടച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

12 ഓളം ഇടറോഡുകളാണ് ബാരിക്കേടുകൾ വെച്ച് അടച്ചത്. അതിർത്തിയിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-പാസ് ഉള്ളവർക്ക് മാത്രമെ ഇനി അതിർത്തി കടക്കാൻ സാധിക്കൂ. നിലമാമൂട്, ഉണ്ടൻകോട്, പളുങ്കൽ തുടങ്ങിയ മേഖലകളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്

കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെള്ളറട, അമ്പൂരി തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള റോഡും പോലീസ് അടച്ചിട്ടുണ്ട്.