ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ പോലും ചിലപ്പോള്‍ ഫലിച്ചില്ലെന്ന് വന്നേക്കാം. അപ്പോള്‍ പ്രാര്‍ത്ഥനയും ഈശ്വരനും മാത്രമെ നിങ്ങളുടെ കൂട്ടിനുണ്ടാകു;കെ.ബി ഗണേഷ് കുമാര്‍

ganesh kumar

കൊല്ലം: കോവിഡ് രോഗം വരരുത് വന്നാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഡോക്ടര്‍മാര്‍ തരുന്ന മരുന്നുകള്‍ പോലും ചിലപ്പോള്‍ ഫലിച്ചില്ലെന്ന് വന്നേക്കാം. അപ്പോള്‍ പ്രാര്‍ത്ഥനയും ഈശ്വരനും മാത്രമെ നിങ്ങളുടെ കൂട്ടിനുണ്ടാകു’. കോവിഡ് രോഗകാലത്തെ അനുഭവം തുറന്നു പറഞ്ഞ് നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. ​ചിലര്‍ക്ക് രോഗം പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. എന്നാല്‍ മറ്റുചിലര്‍ക്ക് അങ്ങനെയല്ല. ഈ രോഗത്തിന്റെ സ്വഭാവം എപ്പോള്‍ വേണമെങ്കിലും മാറാം. അങ്ങനെ മാറിയാല്‍ താങ്ങാന്‍ കഴിയില്ലെന്ന മുന്നറിയിപ്പു അദ്ദേഹം നല്‍കുന്നു.

ഈ രോഗം വന്നാല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വാക്കുകള്‍കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ വ്യക്താമാക്കി. സഹായത്തിന് ആരുമില്ലാതെ ആശുപത്രിയില്‍ തനിയെ കിടക്കേണ്ടി വരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികാവസ്ഥയെക്കുറിച്ചും ഗണേഷ് കുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.വളരെ അധികം ശ്രദ്ധിക്കണമെന്നും രോഗം പിടിപെടാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഗണേഷ് കുമാര്‍ അഭ്യര്‍ഥിക്കുന്നുണ്ട്