Health (Page 236)

vaccine

18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് നിലവില്‍ രാജ്യത്ത് വാക്‌സിന്‍ നല്‍കി കൊണ്ടിരിക്കുന്നത്.

നേരത്തെ ആദ്യഘട്ടത്തില്‍ 60 കഴിഞ്ഞവര്‍ക്കും രണ്ടാം ഘട്ടത്തില്‍ 45 കഴിഞ്ഞവര്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കിയിരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇന്നലെ മാത്രം 2,73,810 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.ഇതുവരെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിന കണക്കുകളിൽ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് നിലവില്‍ രാജ്യത്ത് വാക്‌സിന്‍ നല്‍കി കൊണ്ടിരിക്കുന്നത്.

നേരത്തെ ആദ്യഘട്ടത്തില്‍ 60 കഴിഞ്ഞവര്‍ക്കും രണ്ടാം ഘട്ടത്തില്‍ 45 കഴിഞ്ഞവര്‍ക്കുമാണ് വാക്‌സിനേഷന്‍ നല്‍കിയിരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇന്നലെ മാത്രം 2,73,810 പേര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.ഇതുവരെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിന കണക്കുകളിൽ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

gujarat

കൊറോണ വൈറസ്‌ രണ്ടാം തരംഗം സൃഷ്ടിക്കുന്ന സമയത്ത് അണുബാധയുടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഒരു സ്ഥലം ഗുജറാത്തിൽ ഉണ്ട്.ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഷിയാൽ ബെട്ട് ഗ്രാമമാണത്. പകർച്ചവ്യാധി ആരംഭിച്ച് ഒരു വർഷത്തിനുശേഷവും കൊറോണ വൈറസ് അണുബാധയിൽ നിന്ന് പൂർണമായും ആ ഗ്രാമം മുക്തമാണ് എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ബോട്ടിലൂടെ മാത്രമേ ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ. അറബിക്കടലിനാൽ ചുറ്റപ്പെട്ട ഷിയാൽ ബെട്ടിൽ എന്നാൽ ശുദ്ധജലം ലഭ്യമാകുന്ന കിണറുകൾ അനവധിയാണ്‌. ഗ്രാമത്തിൽ എത്താൻ ആഗ്രഹിക്കുന്നവർ പിപാവവിൽ നിന്ന് ഒരു സ്വകാര്യ ജെട്ടി എടുക്കണം.

ഗ്രാമവാസികളോടൊപ്പം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും Fox Bat ബോട്ടുകൾ ഉപയോഗിച്ചാണ് ഗ്രാമത്തിലെത്തുന്നത്.ഗ്രാമത്തിന്റെ സർപഞ്ചാണ് ഹമീർഭായ് ഷിയാൽ. തങ്ങളുടെ ഗ്രാമത്തിൽ കൊറോണ വൈറസ് ബാധയുടെ ഒരു കേസും പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷിയാൽ ബെട്ടിലെ ഭൂരിഭാഗം ആളുകളും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരാണ്. ബാക്കിയുള്ളവർ കർഷക തൊഴിലാളികളായി ഗുജറാത്തിലെ പ്രധാന ഭൂപ്രദേശത്തേക്ക് പോകുന്നു. ദ്വീപിൽ കൃഷിസ്ഥലങ്ങളൊന്നുമില്ല.

മത്സ്യബന്ധന സീസണിൽ 40 ശതമാനം ആളുകൾ ജാഫ്രാബാദ് ടൗണിലെ ഫിഷറീസ് ക്യാമ്പിലാണ് താമസിക്കുന്നത്. എന്നാൽ, എല്ലാ വർഷവും ജൂൺ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെ നടക്കുന്ന ഓഫ് സീസണിൽ ദ്വീപിലേക്ക് മടങ്ങുമെന്നും ദ്വീപിന്റെ റവന്യൂ ഗുമസ്തൻ ഷെർഖാൻ പത്താൻ പറഞ്ഞു. എണ്ണൂറോളം വീടുകളും 6000 ജനസംഖ്യയുമുള്ള ദ്വീപിൽ 2016 വരെ വൈദ്യുതി ഉണ്ടായിരുന്നില്ല.

ഏകദേശം 12 കിലോമീറ്റർ അകലെയുള്ള ജാഫ്രാബാദാണ് ഷിയാൽ ബെട്ടിന്റെ ഏറ്റവും അടുത്തുള്ള പട്ടണം. തുടക്കം മുതൽ ഇതുവരെ ആരെയും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. ഇപ്പോൾ ഗ്രാമവാസികൾ കൊറോണ വൈറസ് വാക്സിനുകൾ എടുക്കുകയാണ്. ഇതുവരെ അഞ്ഞൂറിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി കഴിഞ്ഞു. തന്റെ ഗ്രാമത്തിലെ ജനങ്ങൾ ജോലി പോലുള്ള കാര്യമായ കാരണങ്ങളില്ലാതെ ഗ്രാമം വിട്ട് പുറത്തുപോകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ചു വരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.

രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടത്തേണ്ടതെന്ന് നിര്‍ദേശമുണ്ട്. മാളുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. മാളുകളും തീയേറ്ററുകളും ഏഴ് മണി വരെ മാത്രമേ തുറക്കാനാകൂ.

വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ആള്‍ക്കൂട്ടം കൂടാന്‍ സാധ്യതയുള്ള ഉത്സവങ്ങള്‍ക്കുള്ള അനുമതിയും റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് 19 രോഗം വന്ന് ഭേദമായവര്‍ക്ക് വാക്‌സിന്‍ ഒരു ഡോസ് നല്‍കിയാല്‍ മതിയെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ലോസ് ഏഞ്ചല്‍സിലെ ‘സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്റര്‍’ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്. ഫൈസര്‍, മൊഡേണ എന്നീ വാക്‌സിനുകള്‍ വച്ചാണ് സംഘം പഠനം നടത്തിയത്.ഒരു ഡോസ് വാക്‌സിന്‍ കൊണ്ട് തന്നെ അവര്‍ക്ക് കൊവിഡ് പിടിപെട്ടിട്ടില്ലാത്ത, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ പോലെയോ അല്ലെങ്കില്‍ അവരെക്കാള്‍ ഫലപ്രദമായോ വൈറസിനെ ചെറുക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

കൂടുതല്‍ ആളുകളെ വാക്‌സിനേറ്റ് ചെയ്യാനുള്ള അധികൃതരുടെ നീക്കത്തിന് ആക്കം കൂട്ടുന്ന കണ്ടെത്തലാണ് തങ്ങള്‍ നടത്തിയിരിക്കുന്നതെന്നും ഗവേഷകസംഘം അവകാശപ്പെടുന്നു. വാക്‌സിന്‍ എടുത്തവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മാത്രം നല്‍കിയാല്‍ മതിയെങ്കില്‍ ആദ്യം കൊവിഡ് അതിജീവിച്ചവരെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യാം. ഇതോടെ വലിയൊരു വിഭാഗത്തിന് മുഴുവന്‍ വാക്‌സിന്‍ നല്‍കിക്കഴിയും. ബാക്കി അവശേഷിക്കുന്നവര്‍ക്ക് വേണ്ടി അധിക വാക്‌സിന്‍ അവശേഷിപ്പിക്കാനും സാധിക്കും എന്നാണ് ഇവര്‍ വിശദമാക്കുന്നത്.

നേരത്തേ ഫ്രാന്‍സ്, സ്‌പെയ്ന്‍, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഡ് അതിജീവിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മാത്രം നല്‍കുന്നതിനുള്ള നയം സ്വീകരിച്ചിരുന്നു. ഇസ്രയേലിലും ഇതേ രീതിയില്‍ വാക്‌സിനേഷന്‍ നടന്നതായാണ് സൂചന. ​’വളരെ പൊസിറ്റീവ് ആയ രീതിയിലാണ് കൊവിഡ് അതിജീവിച്ചവര്‍ ഒരു ഡോസ് വാക്‌സിനോട് പ്രതികരിച്ചത്. രോഗം വന്നവരുടെ ശരീരം നേരത്തേ തന്നെ വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ ഒരു ഡോസ് വാക്‌സിന്‍ കൂടി ചെല്ലുന്നതോടെ അവരുടെ പ്രതിരോധ വ്യവസ്ഥ ശക്തമായി സജ്ജമാവുകയാണ്…’- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകയായ സൂസന്‍ ഷെംഗ് പറഞ്ഞു.

ന്യൂദല്‍ഹി: കോവിഡ്19 വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ എവിടെയൊക്കെ എന്ന് കണ്ടുപിടിക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ മാതി.വ്യാഴാഴ്ചയാണ് ഗൂഗിള്‍ ഈ പുതിയ സേവനം നല്‍കുന്നതായി പ്രഖ്യാപിച്ചത്. ഇനി നിങ്ങള്‍ നില്‍ക്കുന്നതിന് തൊട്ടടുത്ത് ഒരു കോവിഡ് 19 വാക്‌സിനേഷന്‍ കേന്ദ്രമുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ഗൂഗിള്‍ മാപ്പ് തുറന്ന് സെര്‍ച്ച് ചെയ്താല്‍ മതി.കോവിഡ് മഹാമാരിയുടെ അതിവ്യാപനം നടക്കുന്ന യുഎസ്, കാനഡ, ഫ്രാന്‍സ്, ചിലെ, ഇന്ത്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് ഗൂഗിള്‍ മാപ്പ് വഴി കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാനുള്ള സേവനം ലഭ്യമാക്കുക.

ഗൂഗിള്‍ ഓര്‍ഗ് രണ്ടര ലക്ഷം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയും ആഗോള വിതരണം ത്വരിതപ്പെടുത്തുന്നതിന് ഗവിക്ക് പ്രോ ബോണോ സാങ്കേതിക സഹായം നല്‍കുകയും ചെയ്യുന്നു.
കൂടാതെ പരിമിതമായ ഇന്റര്‍നെറ്റ് ആക്സസ് ഉപയോഗിച്ച് വാക്സിന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഗൂഗിള്‍ ക്ലൗഡ് അതിന്റെ ഇന്റലിജന്റ് വാക്സിന്‍ ഇംപാക്റ്റ് സൊല്യൂഷന്റെ (ഐവിഐ) ഭാഗമായി ഒരു വെര്‍ച്വല്‍ ഏജന്റും തുടങ്ങുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, ആളുകള്‍ക്ക് വാക്സിന്‍ കൂടിക്കാഴ്ചകള്‍ ബുക്ക് ചെയ്യാനും വെര്‍ച്വല്‍ ഏജന്റ് മുഖേന ചാറ്റ്, ടെക്സ്റ്റ്, വെബ്, മൊബൈല്‍ ഫോണിലൂടെ 28 ഭാഷകളിലും ചോദ്യങ്ങള്‍ ചോദിക്കാനും കഴിയും.

ഇസ്രയേലില്‍ കൊറോണ രോഗവ്യാപനതതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും റദ്ദാക്കി.യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ കൊറോണയെ വാക്‌സിനേഷനിലൂടെയാണ് ഇസ്രയേല്‍ അതിജീവിച്ചത്.പൊതു സ്ഥലങ്ങളില്‍ ഇനി മാസ്‌ക് ഇല്ലാതെ ജനങ്ങള്‍ക്ക് സഞ്ചരിക്കാം. 54 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി സമൂഹത്തില്‍ രോഗപ്രതിരോധശേഷി ഉയര്‍ത്തിയെന്ന് പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

93 ലക്ഷം ജനസംഖ്യയുള്ള ഇസ്രയേലില്‍ ജനങ്ങള്‍ക്ക് ഫൈസര്‍ വാക്‌സിനാണ് സര്‍ക്കാര്‍ നല്‍കുന്നത്.നഴ്‌സറി ക്ലാസുകള്‍ മുതലുള്ള എല്ലാ സ്‌കൂളുകളും പൂര്‍ണമായി ഇസ്രയേലില്‍ തുറന്നു. ക്ലാസ് മുറികളില്‍ വായൂസഞ്ചാരം ഉറപ്പാക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.കൊറോണ രോഗബാധയില്‍ വലിയ കുറവാണ് ഇസ്രയേലില്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ന്യൂഡല്‍ഹി: രാജ്യത്തെ ആശുപത്രികളില്‍ ആന്റി വൈറല്‍ മരുന്നായ റെംഡെസിന്റെ കുറവിനെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ടവ്യ അറിയിച്ചു. ആന്റി വൈറല്‍ മരുന്നിന്റെ ഉല്പാദനം എത്രയും വേഗം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിലും ഫാര്‍മസികളിലും മാത്രമേ ഈ മരുന്ന് സംഭരിക്കാന്‍ അനുവാദം നല്കിയിട്ടുള്ളു.അതേസമയം രാജ്യത്തെ കോവിഡ് കേസുകളില്‍് വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.

covid

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുതല്‍ മരണനിരക്ക് വരെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നമുക്ക് മുമ്പിലുള്ളത്. ഈ ഘട്ടത്തില്‍ പലരും കൊവിഡ് പൊസിറ്റീവായ ശേഷവും വീട്ടില്‍ തന്നെയാണ് തുടരുന്നത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ വീട്ടില്‍ തന്നെ തുടരാനാണ് സര്‍ക്കാരുകളും ആരോഗ്യവകുപ്പുമെല്ലാം നിര്‍ദേശിക്കുന്നത്. അണുബാധയുണ്ടായ ആദ്യ ആഴ്ചയാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ഇക്കാലയളവിലാണ് വൈറസിന്റെ അളവ് കൂടുതലായിരിക്കുന്നത്.

ആദ്യ ആഴ്ചയിലാണ് ആരോഗ്യാവസ്ഥ സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത വേണ്ടത് എന്ന് പറഞ്ഞുവെങ്കിലും കൊവിഡ് രോഗികള്‍ എപ്പോഴും അവരവരുടെ ആരോഗ്യാവസ്ഥ പഠിച്ചുകൊണ്ടും വിലയിരുത്തിക്കൊണ്ടും ഇരിക്കണം. ശക്തമായ മനസാന്നിധ്യം രോഗങ്ങളെ ചെറുക്കുന്നതിന് തീര്‍ച്ചയായും വലിയ പരിധി വരെ സഹായകമാണ്. അതിനാല്‍ തന്നെ പോരാട്ടവീര്യത്തോടെ കൊവിഡിനേയും ചെറുക്കുക. ഭയപ്പെടാതെ ജാഗ്രതയോടെ തുടരാം. ഏതെങ്കിലും തരത്തില്‍ അസാധാരണമായ വിഷമതകള്‍ നേരിട്ടാല്‍ തീര്‍ച്ചയായും ആശുപത്രിയിലെത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം.

കൊവിഡ് രോഗികള്‍ കരുതേണ്ട അഞ്ച് ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

കൊവിഡ് 19 ഒരു ശ്വാസകോശ രോഗമാണെന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കാനുള്ള സാധ്യതകളേറെയാണ്.വീട്ടില്‍ തന്നെ തുടരുന്നതിനിടെ ശ്വാസതടസം നേരിടുകയാണെങ്കില്‍ തീര്‍ച്ചയായും അത് പ്രാധാന്യത്തിലെടുക്കണം. നടക്കാനോ കിടക്കാനോ ഒന്നും കഴിയാത്ത സാഹചര്യം വന്നേക്കാം. അതുപോലെ തന്നെ ശ്വാസം അകത്തേക്കെടുക്കാനും പുറത്തേക്ക് വിടാനും പ്രയാസം തോന്നുന്ന സന്ദര്‍ഭങ്ങളിലും ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്.

കൊവിഡ് 19 തലച്ചോറിനെയും നാഡീവ്യൂഹത്തെയുമെല്ലാം ബാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങളും സ്വാഭാവികമായി ബാധിക്കപ്പെടും. സംസാരിക്കാനോ നടക്കാനോ ഉള്ള ബുദ്ധിമുട്ട്, അമിത ക്ഷീണം, എപ്പോഴും ഉറക്കം, സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പോലും കഴിയാതെ പോകുന്ന അവസ്ഥ, കാര്യങ്ങളില്‍ അവ്യക്തത തോന്നല്‍ എന്നിവയെല്ലാം രോഗം തലച്ചോറിനെയോ നാഡീവ്യൂഹത്തെയോ ബാധിക്കുന്നതിന്റെ ലക്ഷണമാണ്. തീര്‍ച്ചയായും അടിയന്തരമായ മെഡിക്കല്‍ സഹായം ഈ ഘട്ടത്തില്‍ രോഗിക്ക് ലഭിക്കേണ്ടതാണ്.

കൊവിഡ് രോഗിയുടെ ഓക്‌സിജന്‍ നില താഴുന്നത് ഏറെ ആശങ്കാജനകമായ അവസ്ഥയാണ്. പലപ്പോഴും രോഗി ഇത് തിരിച്ചറിയണമെന്നില്ല. ഇതിന് വേണ്ടിയാണ് പല സംസ്ഥാനങ്ങളിലും വീട്ടില്‍ കഴിയുന്ന കൊവിഡ് രോഗികളോട് പള്‍സ് ഓക്‌സിമീറ്റര്‍ കരുതാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ ഓക്‌സിജന്‍ റീഡിംഗ് മനസിലാക്കാന്‍ കഴിയും. ഓക്‌സിജന്‍ നില പെട്ടെന്ന് വളരെയധികം താഴുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും ആശുപത്രിയിലെത്തുക.

കൊവിഡ് ശ്വാസകോശരോഗമായതിനാല്‍ ശ്വാസതടസം നേരിടുന്നതിനെ കുറിച്ച് ആദ്യമേ സൂചിപ്പിച്ചുവല്ലോ. ഇതിനൊപ്പം തന്നെ ഉണ്ടാകാന്‍ സാധ്യതയുള്ളൊരു പ്രശ്‌നമാണ് നെഞ്ചുവേദന. പൊതുവേ കൊവിഡ് സാഹചര്യമല്ലെങ്കിലും ഏത് തരം നെഞ്ചുവേദനയും നിസാരമായി എടുക്കാവുന്നതല്ല. കൊവിഡ് കൂടിയാകുമ്പോള്‍ ഇരട്ടി ശ്രദ്ധ നല്‍കിയേ മതിയാകൂ. അതിനാല്‍ത്തന്നെ നെഞ്ചില്‍ അസ്വസ്ഥത, വേദന എന്നിവ അനുഭവപ്പെട്ടാല്‍ തല്‍ക്ഷണം ആശുപത്രിയിലെത്താനുള്ള മാര്‍ഗങ്ങള്‍ തേടുക.

നേരത്തേ ഓക്‌സിജന്‍ നിലയുടെ കാര്യം പറഞ്ഞുവല്ലോ. പലപ്പോഴും ഓക്‌സിജന്‍ നില താഴുന്നത് രോഗി അറിയണമെന്നില്ലെന്നും സൂചിപ്പിച്ചു. എന്നാലിത് രോഗിക്ക് സ്വയം തന്നെ മനസിലാക്കാന്‍ സാധിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അതെക്കുറിച്ചാണ് പറയുന്നത്. ചുണ്ടുകളില്‍ നീല നിറം പടരുക, അല്ലെങ്കില്‍ മുഖത്തിന്റെ ഭാഗങ്ങളില്‍ നീല നിറം പടരുക എന്നീ ലക്ഷണങ്ങള്‍ ഓക്‌സിജന്‍ നില അപകടകരമായി താഴ്ന്നിരിക്കുന്ന എന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. ഇത് സമയത്തിന് തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ വരെ ഭീഷണിയിലായേക്കാം.

hotspot

ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുക. മാത്രമല്ല, ഞായറാഴ്ച ലോക്ഡൗണും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചു. കര്‍ഫ്യൂ സമയങ്ങളില്‍ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും നിരോധനമുണ്ട്. മാധ്യമങ്ങള്‍, പെട്രോള്‍ പമ്പുകള്‍, തുടര്‍പ്രവര്‍ത്തനം ആവശ്യമുള്ള വ്യവസായങ്ങള്‍, അവശ്യവസ്തുക്കളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരെ കര്‍ഫ്യൂവിന്റെ പരിധിയില്‍് നിന്ന് ഒഴിവാക്കി.സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹങ്ങളില്‍ 100 പേര്‍ക്കും ശവസംസ്‌കാര ചടങ്ങുകളില്‍ 50 പേര്‍ക്കും മാത്രമേ അനുമതിയുള്ളൂ. ഹില്‍സ്റ്റേഷനുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍,മൃഗശാലകള്‍ എന്നിവ അടയ്ക്കും. വലിയ കടകള്‍, മാളുകള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച മഹാരാഷ്ട്ര സർക്കാറിന്റെ ആവശ്യം റെയിൽവേ കഴിഞ്ഞദിവസം റെയിൽവേ അംഗീകരിച്ചു.

ക്രയോജനിക് ടാങ്കറുകളിൽ ദ്രവീകൃത ഓക്‌സിജനായിരിക്കും ഓക്‌സിജൻ എക്‌സ്പ്രസുകളിൽ ഉപയോഗിക്കുക. രാജ്യത്തുടനീളം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരത്തിലുള്ള പ്രത്യേക ട്രെയിനുകൾ ഓടിത്തുടങ്ങും. മഹാരാഷ്ട്രയെ കൂടാതെ മധ്യപ്രദേശും ഇതേ ആവശ്യവുമായി റെയിൽവേയെ സമീപിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ദൗർലഭ്യമുണ്ട്. കോവിഡ് പ്രതിസന്ധി ഇനിയും രൂക്ഷമായാൽ കേരളത്തിലും ഓക്‌സിജൻ ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്.

വിശാഖപട്ടണം, ജംഷഡ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഓക്‌സിജൻ ശേഖരിക്കാനായി മഹാരാഷ്ട്രയിൽ നിന്നുള്ള ട്രെയിൻ നാളെ പുറപ്പെടും. കൂടാതെ കോവിഡ് രോഗികളെ ചികിത്സിക്കാനായി ബെഡുകൾക്ക് ക്ഷാമം നേരിടുന്നതിനാൽ റെയിൽവേ കോച്ചുകൾ ബെഡുകളാക്കി മാറ്റുന്ന പ്രക്രിയയും നടക്കുന്നുണ്ട്.