കൊച്ചി: ഇന്ത്യന്‍ റെയില്‍വേ വിവിധ സംസ്ഥാനങ്ങളിലേക്ക് 510 മെട്രിക് ടണ്‍ ഓക്‌സിജനാണ് എത്തിച്ചത്. യുപിയിലേക്ക് മാത്രം 202 മെട്രിക് ടണ്‍ ഓക്‌സിജനാണു എത്തിച്ചത്. യുപിക്കു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവടങ്ങളിലേക്കും ട്രെയിനില്‍ ഓക്‌സിജന്‍ എത്തിക്കുന്നുണ്ട്. ഹരിയാനയും റെയില്‍വേയുടെ സഹായം തേടിയിട്ടുണ്ട്. 5 ടാങ്കറുകള്‍ വീതമുള്ള രണ്ടു ട്രെയിനുകള്‍ ഹരിയാനയിലേക്കു പോകും.മഹാരാഷ്ട്രയിലേക്ക് 174 മെട്രിക് ടണ്ണും ഡല്‍ഹിയിലേക്ക് 70 മെട്രിക് ടണ്ണും മധ്യപ്രദേശിലേക്കു 64 മെട്രിക് ടണ്ണുമാണു ദ്രവീകൃത ഓക്‌സിജന്‍ എത്തിച്ചിട്ടുള്ളത്.യുപിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്നു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
2021-04-29

