തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യലാബുകളില്‍ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു. 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ഐ സി എം ആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.
2021-04-30

