Health (Page 216)

oxygen

കൊച്ചി: കേരളത്തിലും മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുമായി സ്വകാര്യ വ്യക്തികൾ രംഗത്തെത്തി. ഓക്സിജൻക്ഷാമം മൂലം അന്യസംസ്ഥാനങ്ങളിൽ ആളുകൾ പിടഞ്ഞുവീണു മരിക്കുന്ന വാർത്തകൾ കണ്ടതോടെയാണ് ജീവകാരുണ്യ പ്രവർത്തനമെന്ന നിലയിൽ ഈ ദൗത്യം ആരംഭിച്ചത്. ഇതിനു പിന്നിൽ ബിസനസ് താത്പര്യങ്ങളില്ല. പ്ലാന്റിൽ നിന്നാണ് സിലിണ്ടറിൽ ഓക്സിജൻ നിറയ്ക്കുന്നത്. മുൻകരുതലെന്ന നിലയിൽ വീടുകളിൽ സൂക്ഷിക്കാനായി സിലിണ്ടർ ആവശ്യപ്പെട്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് ഇവർ അറിയിച്ചു.

കുടുംബത്തിൽ ആർക്കെങ്കിലും മെഡിക്കൽ ഓക്സിജൻ വേണമെങ്കിൽ അമ്പലമുഗൾ കെ.ആർ.എൽ ഗേറ്റിന് എതിർശമുള്ള മാർഗ്രിഗോറിയോസ് ഗ്യാസ് ഏജൻസിയെ സമീപിക്കുക. ഡോക്ടറുടെ സർട്ടിഫിക്കറ്റും എടുക്കാൻ ചെന്ന വ്യക്തിയുടെ ഐ.ഡി.രേഖയും നൽകിയാൽ ഓക്സിജനുമായി മടങ്ങാം. നിശ്ചിതതുക ഡെപ്പോസിറ്റായി നൽകണം.ആവശ്യംകഴിഞ്ഞ് സിലിണ്ടർ മടക്കുമ്പോൾ ഈ തുക തിരികെ ലഭിക്കും. തൃപ്പൂണിത്തുറ ഉൾപ്പെടെ സമീപപ്രദേശങ്ങളിൽ നിന്ന് ധാരാളം പേർ ഓക്സിജൻ വാങ്ങാൻ എത്തുന്നുണ്ടെന്ന് ഏജൻസി വക്താക്കൾ പറഞ്ഞു. കളക്ടറുടെ അനുമതിയോടെയാണ് പ്രവർത്തനം. ഫോൺ: 94468 13887

covid

ദില്ലി: കേരളത്തില്‍ കൊവിഡിന്‍റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്രം. പാലക്കാട്, കൊല്ലം ജില്ലകളിലെ സ്ഥിതിയും ​ഗുരുതരമെന്നാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് വൈറസിന്‍റെ അതിതീവ്ര വ്യാപനമുള്ളത്. ജനിതകമാറ്റം വന്ന വൈറസുകളിൽ നിലവിലെ വാക്സീനുകൾ ഫലപ്രദമാണെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്ത് കൊവിഡിൻ്റെ മൂന്നാം തരംഗത്തിനും സാധ്യതയുണ്ടെന്നും അത് നേരിടാനും സജ്ജമാകണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ ശരാശരിയേക്കാൾ മുകളിലാണുള്ളത്. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം രോഗികളുണ്ട്.

വാഷിംഗ്ടണ്‍ : ഇന്ത്യയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് കൊവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഈ നടപടി നിലവില്‍ വന്ന് കഴിഞ്ഞാല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഇക്കാര്യം ലോകവ്യാപാര സംഘനയെ അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും, വൈറസ് വ്യാപനം അവസാനിപ്പിക്കാനായി അമേരിക്കന്‍ ഭരണകൂടം വാക്‌സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന് തായ് പറഞ്ഞു.

ചെന്നൈ: തമിഴ് ഹാസ്യനടന്‍ പാണ്ഡു ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ കോവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ കുമുദവും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.മാനവന്‍, നടികര്‍, ഗില്ലി, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പാണ്ഡു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത നിലൈ മാറും ആണ് അവസാന ചിത്രം. പ്രഭു, പഞ്ചു, പിന്റു എന്നിവരാണ് മക്കള്‍.

കേരളത്തിൽ മെയ്‌ എട്ടു മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഒമ്പത് ദിവസമാണ് സംസ്ഥാനം പൂർണമായും അടച്ചിടുക. കോവിഡ് 19 രണ്ടാം തരംഗം അനിയന്ത്രിതമായ സാഹചര്യത്തിലാണ് ലോക്ക്ഡൌൺ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. സമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം.അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും. കടകൾക്ക് പ്രത്യേക സമയം നിശ്ചയിക്കും.

ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ 40,000 കടന്നിരുന്നു. ഇന്നലെ 41,953 പേർക്കാണു സ്ഥിരീകരിച്ചത്. എറണാകുളം (6558), കോഴിക്കോട് (5180) ജില്ലകളിലാണു കോവിഡ് ബാധിതർ കൂടുതൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69. കോവിഡ് ഭേദമായവർ 23,106. പ്രതിദിന മരണക്കണക്ക് 58 ആയി. ആകെ മരണം 5565 ആയി. കണക്ക് പ്രകാരം നിലവിൽ ചികിത്സയിലുള്ളവർ 3.76 ലക്ഷം പേർ.

കൊവിഡ് 19 മഹാമാരിയുടെ ആക്രമണത്തില്‍ തളര്‍ന്നുപോകുമ്പോഴും വാക്‌സിന്‍ വരും എന്ന വിദൂരപ്രതീക്ഷയില്‍ നമ്മള്‍ കഴിച്ചുകൂട്ടിയ ഒരു വര്‍ഷമുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവില്‍ വാക്‌സിനെത്തി. ഐസിഎംആറിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഭാരത് ബയോട്ടെക് എന്ന കമ്പനി ‘കൊവാക്‌സിന്‍’ എന്ന കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തു. ഈ കമ്പനിയുടെ സ്ഥാപകനായ ഡോ. കൃഷ്ണമൂര്‍ത്തി എല്ല എന്ന ആദരീണയ വ്യക്തിത്വത്തെ കുറിച്ചാണ് പറയുന്നത്.

തമിഴ്‌നാടിന്റെയും ആന്ധാപ്രദേശിന്റെയും അതിര്‍ത്തി പങ്കിടുന്ന തിരുതാനി എന്ന ഗ്രാമം. കര്‍ഷക കുടുംബങ്ങളായിരുന്നു ആ ഗ്രാമത്തിലേറെയും. പഠനം കഴിഞ്ഞാല്‍ കൃഷിയിലേക്ക് തന്നെ ജീവിതം തിരിക്കുന്ന സാധാരണക്കാരുടെ നാട്. ഇവിടെ നിന്നാണ് ഇന്ന് രാജ്യമാകെയും, ഒരുപക്ഷേ രാജ്യത്തിന് പുറത്തും ഏറെ പേര്‍ ആദരിക്കുന്നൊരു വ്യക്തിയുടെ തുടക്കമെന്ന് കേട്ടാല്‍ ആര്‍ക്കും അതൊരു അമ്പരപ്പും ഒപ്പം തന്നെ അഭിമാനവും സമ്മാനിച്ചേക്കാം. 1969ലാണ് ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷകകുടുംബത്തില്‍ കൃഷ്ണമൂര്‍ത്തി എല്ല ജനിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഉന്നതപഠനത്തില്‍ കൃഷിയെ കുറിച്ച് കൂടുതല്‍ ഔപചാരികമായി പഠിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

പുതിയ രീതിയില്‍ കൃഷിയെ സമീപിക്കാനും പഠനങ്ങള്‍ നടത്താനുമെല്ലാം അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ വീട്ടിലെ സാമ്പത്തികാവസ്ഥ അന്ന് അതിന് അനുവദിച്ചില്ല. അങ്ങനെ താല്‍ക്കാലികമായി കാര്‍ഷികവകുപ്പിന് കീഴില്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലിക്ക് കയറി. അവിടെ നിന്ന് ലഭിച്ച സ്‌കോളര്‍ഷിപ്പാണ് പിന്നീട് കൃഷ്ണമൂര്‍ത്തിയെന്ന യുവാവിന്റെ ജീവിതം മാറ്റിമറിച്ചത്. അമേരിക്കയില്‍ പോയി, മാസ്റ്റര്‍ ബിരുദവും ഗവേഷണ പഠനവും പൂര്‍ത്തിയാക്കാനുള്ള സുവര്‍ണാവസരമായിരുന്നു ആ സ്‌കോളര്‍ഷിപ്പ് നല്‍കിയത്. പഠനത്തിന് ശേഷം തിരികെ നാട്ടിലെത്തിയ കൃഷ്ണമൂര്‍ത്തി അമ്മയുടെ താല്‍പര്യം മാനിച്ച് പിന്നീട് യുഎസിലേക്ക് മടങ്ങിയില്ല.

ജോലി എന്ന നിലയില്‍ ഹൈരാബാദില്‍ ഒരു ചെറിയ ലാബ് തുടങ്ങി. അതായിരുന്നു ഭാരത് ബയോട്ടെകിന്റെ തുടക്കം. ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ ഹെപ്പറ്റൈറ്റിസ് രോഗത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് ഭാരത് ബയോട്ടെക് ആദ്യമായി ചര്‍ച്ചകളില്‍ നിറഞ്ഞു. അന്നത്തെ പ്രസിഡന്റ് ഡോ. എപിജെ അബ്ദുല്‍ കലാം ആയിരുന്നു വാക്‌സിന്‍ രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചത്. സാധാരണക്കാര്‍ക്ക് കൂടി താങ്ങാന്‍ കഴിയുന്ന വിലയില്‍ വാക്‌സിന്‍ എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ഡോ. കൃഷ്ണമൂര്‍ത്തി എല്ല പറയുന്നു. ശാസ്ത്രത്തിന്റെ ഓരോ പുതിയ ചുവടുവയ്പും വികസനും സാധാരണക്കാരന് കൂടി പ്രയോജനപ്പെടേണ്ടതാണെന്ന് താന്‍ അടിയുറച്ച് വിശ്വസിച്ചുവെന്നും അതിനായി കഴിയാവുന്നത് പോലെ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറയുന്നു.

തുടര്‍ന്ന് മുന്നോട്ടുള്ള ഭാരത് ബയോട്ടെകിന്റെ യാത്ര അതിവേഗമായിരുന്നു. രാജ്യത്തിനകത്ത് മാത്രമല്ല പുറത്തും നിരവധി രാജ്യങ്ങളിലേക്ക് വാക്‌സിനടക്കമുള്ള മരുന്നുകളെത്തിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കമ്പനിയായി ഭാരത് ബയോട്ടെക് മാറി. സിക വൈറസിനെതിരായി ലോകത്ത് ആദ്യമായി വാക്‌സിന്‍ വികസിപ്പിച്ചെടുത്തത് ഭാരത് ബയോട്ടെക് ആയിരുന്നു. ഇതടക്കം നൂറ്റിനാല്‍പതിലധികം പേറ്റന്റുകള്‍ കമ്പനിക്ക് സ്വന്തമായിട്ടുണ്ട്. 120ലധികം രാജ്യങ്ങളിലേക്ക് വിവിധ ഘട്ടങ്ങളില്‍ വാക്‌സിനുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.ഇതിനിടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനതയെ സൗജന്യമായി സഹായിക്കാനും കമ്പനി മറന്നില്ല.

യൂനിസെഫ് അടക്കമുള്ള ഏജന്‍സികള്‍ മുഖാന്തരം അത്തരം പ്രവര്‍ത്തനങ്ങളും ഡോ. കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ഭാരത് ബയോട്ടെക് നടത്തി. ആരോഗ്യമേഖലയിലെ സമഗ്രമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കും വിലയേറിയ സംഭാവനകള്‍ക്കുമായി നൂറിലധികം ദേശിയ- അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് ഡോ. കൃഷ്ണമൂര്‍ത്തിയെ തേടിയെത്തിയത്. ഇപ്പോള്‍ കൊവിഡ് മഹാമാരിയുമായുള്ള പോരാട്ടത്തിനിടെ നാമേവരും പിടിച്ചുനില്‍ക്കുന്നത് വാക്‌സിന്‍ എന്ന ആശ്വാസത്തില്‍ തന്നെയാണ്. രാജ്യത്തിനായി മാത്രമല്ല ലോകജനതയ്ക്ക് തന്നെ താങ്ങായി ‘കൊവാക്‌സിന്‍’ മാറുമ്പോള്‍ ഡോ. കൃഷ്ണമൂര്‍ത്തിയെ ഓര്‍ക്കാതിരിക്കാനാവില്ല.

സംസ്ഥാനത്ത് കെഎസ്‌ഇബിയും വാട്ടര്‍ അതോറിറ്റിയും ഇപ്പോള്‍ കുടിശ്ശിക പിരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് മാസത്തേക്ക് അതെല്ലാം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബേങ്കുകളുടെ റിക്കവറി നടപടികളും നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഇപ്പോള്‍ ഓക്‌സിജന്‍ ക്ഷാമം വലുതായില്ല, സംഭരിക്കുന്ന ഓക്‌സിജന്റെ അളവ് ജില്ലാതല സമിതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആവശ്യമായത്ര ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം എന്നാല്‍ ആവശ്യത്തിലധികം ഓക്‌സിജന്‍ സംഭരിച്ച്‌ വയ്‌ക്കരുത്. മതിയായ ഓക്‌സിജന്‍ സംഭരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ റാപ്പിഡ് റെസ്‌പോണ്ട്സ് ടീമില്‍ ഉള്‍പ്പെടുത്തും. കെഎസ്‌ഇബിയും കുടിവെള‌ള പിരുവും രണ്ട് മാസത്തേക്ക് നീട്ടി വയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ബാങ്കുകള്‍ റിക്കവറിക്ക് വേണ്ടിയുള‌ള നടപടി നിര്‍ത്തിവയ്‌ക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലോഡ്‌ജ്, ഹോസ്റ്റലുകൾ എന്നിവ സി എഫ് എൽ ടി സി കൾ ആക്കി മാറ്റുന്ന പ്രവർത്തനം ത്വരിതപ്പെടുത്തും. കെ എം എസ് സി എൽ , കൺസ്യൂമർഫെഡ്, സപ്‌ളൈകോ തുടങ്ങിയ സംസ്ഥാന സർക്കാർ ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികളും, എൻ.ജി.ഒ കൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് രജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും.

ദുരിതാശ്വാസ സഹായങ്ങൾ നേരിട്ടോ, സർക്കാർ ഏജൻസികൾ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകൾ മുഖേനയോ വിതരണം ചെയ്യാവുന്നതാണ്. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്‌സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്ക് ധരിക്കാത്തവരെ അത് ധരിക്കാന്‍ വിനയത്തോടെയും ശക്തമായും പ്രേരിപ്പിക്കുകയാണ് വേണ്ടത്. അവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാം. പോലീസ് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ഇത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

പാല്‍ വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറി എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ പോലീസ് അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭക്ഷണശാലകള്‍, പലവ്യഞ്ജനക്കടകള്‍, പഴം വില്‍പ്പനശാലകള്‍ എന്നിവ നിശ്ചിതസമയം വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതാണ്.മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവശ്യസര്‍വീസ് ആയതിനാല്‍ അവയിലെ ജീവനക്കാരുടെ യാത്ര തടസ്സപ്പെടുത്താന്‍ പാടില്ല. അക്രഡിറ്റേഷന്‍ കാര്‍ഡോ മാധ്യമസ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ രേഖകളോ പരിശോധിച്ച് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാം.

ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ യാതൊരു കാരണവശാലും തടയാന്‍ പാടില്ല. മയക്കുമരുന്ന്, കള്ളക്കടത്ത് സാമഗ്രികള്‍ എന്നിവ കൊണ്ടുപോകുന്നതായി വ്യക്തമായ വിവരം ലഭിച്ചാല്‍ മാത്രമേ ചരക്കുവാഹനങ്ങള്‍ പരിശോധിക്കാവൂ. യാത്രാ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. ചില സ്ഥലങ്ങളില്‍ പോലീസ് നിശ്ചിതസമയത്തിനു മുന്‍പ് തന്നെ കടകള്‍ നിർബന്ധിച്ച് അടപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇത് പൂര്‍ണമായും ഒഴിവാക്കണം. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സാധാരണ ജോലിക്കാര്‍, കൂലിപ്പണിക്കാര്‍ എന്നിവരെ അവരുടെ ആവശ്യം മുഖവിലയ്ക്കെടുത്ത് യാത്ര ചെയ്യാന്‍ അനുവദിക്കണം. എന്നാല്‍ അവരുടെ പേരും മൊബൈല്‍ നമ്പറും വാങ്ങി വയ്ക്കണം. വീട്ടുവേലക്കാര്‍, ഹോം നേഴ്സ്, മുതിര്‍ന്നവരെ വീടുകളില്‍ പോയി പരിചരിക്കുന്നവര്‍ എന്നിവരെ വരെ സാക്ഷ്യപത്രം പരിശോധിച്ച് കടത്തിവിടാം.

ആനകള്‍ക്ക് ഭക്ഷണത്തിനായി ഓല, പനയോല എന്നിവ കൊണ്ടുപോകുന്നത് തടയാന്‍ പാടില്ല. വന്‍കിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ ഉടമയോ കരാറുകാരനോ തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കണം. ഇതിന് കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് പ്രത്യേക യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

COVID

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവന്‍ വ്യക്തമാക്കി. പുതിയ കോവിഡ് തരംഗങ്ങള്‍ നേരിടാന്‍ നാം സജ്ജരാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ കോവിഡ് വൈറസ് വകഭേദങ്ങള്‍ക്ക് വാക്സിനുകള്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങള്‍ കുറയും. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നവയും വ്യാപിച്ചേക്കും- വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

എറണാകുളം: ജില്ലയിലെ 74 പഞ്ചായത്തുകളിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം. എറണാകുളം ജില്ലയില്‍ 82 പഞ്ചായത്തുകളാണുള്ളത്. ഇതില്‍ മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം എന്നീ പഞ്ചായത്തുകളിലൊഴികെ എല്ലാ പഞ്ചായത്തുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളില്‍ കൂടിയ സാഹചര്യത്തിലാണ് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

നിര്‍മാണ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതാത് കോമ്പൗണ്ടില്‍ തന്നെ താമസ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ചൂര്‍ണിക്കര, ശ്രീമൂല നഗരം, കുട്ടമ്പുഴ എന്നിവിടങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ ആരംഭിയ്ക്കും. ടെസ്റ്റിംഗ് കിറ്റുകളുടെ കുറവ് പരിഹരിയ്ക്കാന്‍ നടപടിയെടുക്കും. പരിശോധനയ്ക്കായി കൂടുതല്‍ മൊബൈല്‍ ടീമുകളെ വിന്യസിയ്ക്കാനും തീരുമാനിച്ചു. എറണാകുളം ജില്ലയില്‍ 6558 പേര്‍ക്കാണ് പുതയതായി കോവിഡ് സ്ഥിരീകരിച്ചത്.