എറണാകുളം: ജില്ലയിലെ 74 പഞ്ചായത്തുകളിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം. എറണാകുളം ജില്ലയില്‍ 82 പഞ്ചായത്തുകളാണുള്ളത്. ഇതില്‍ മണീട്, കുട്ടമ്പുഴ, ഇലഞ്ഞി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, വടവുകോട്, ആരക്കുഴ, കിഴക്കമ്പലം എന്നീ പഞ്ചായത്തുകളിലൊഴികെ എല്ലാ പഞ്ചായത്തുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളില്‍ കൂടിയ സാഹചര്യത്തിലാണ് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
നിര്‍മാണ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതാത് കോമ്പൗണ്ടില്‍ തന്നെ താമസ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ചൂര്‍ണിക്കര, ശ്രീമൂല നഗരം, കുട്ടമ്പുഴ എന്നിവിടങ്ങളില്‍ സിഎഫ്എല്‍ടിസികള്‍ ആരംഭിയ്ക്കും. ടെസ്റ്റിംഗ് കിറ്റുകളുടെ കുറവ് പരിഹരിയ്ക്കാന്‍ നടപടിയെടുക്കും. പരിശോധനയ്ക്കായി കൂടുതല്‍ മൊബൈല്‍ ടീമുകളെ വിന്യസിയ്ക്കാനും തീരുമാനിച്ചു. എറണാകുളം ജില്ലയില്‍ 6558 പേര്‍ക്കാണ് പുതയതായി കോവിഡ് സ്ഥിരീകരിച്ചത്.