ന്യൂഡൽഹി; ഇന്ത്യയിൽ കണ്ടെത്തിയ ബി.1.167, യുകെയിലെ ബി.1.1.7 എന്നീ കൊറോണ വൈറസ് വകഭേദങ്ങൾക്കെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സിൻ ഫലപ്രദമാണെന്നു നിർമാതാക്കളായ ഭാരത് ബയോടെക്. ‘പുതിയ വകഭേദങ്ങൾക്കെതിരായ സംരക്ഷണം വ്യക്തമാക്കുന്ന ശാസ്ത്രീയ ഗവേഷണ വിവരങ്ങൾ കോവാക്സിനു വീണ്ടും കിട്ടുന്ന രാജ്യാന്തര അംഗീകാരമാണ്’– ഭാരത് ബയോടെക്കിന്റെ സഹസ്ഥാപകയും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ സുചിത്ര എല്ല ട്വീറ്റ് ചെയ്തു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ക്ലിനിക്കൽ ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ചു.കോവാക്സിൻ ‘വളർന്നുവരുന്ന എല്ലാ പ്രധാന വകഭേദങ്ങൾക്കും എതിരെ ന്യൂട്രലൈസിങ് ടൈറ്ററുകൾ (ആന്റിബോഡികളുടെ സാന്ദ്രത) ഉൽപാദിപ്പിക്കുന്നു’– എന്ന് പഠനം ഉദ്ധരിച്ചു ഭാരത് ബയോടെക് അവകാശപ്പെട്ടു. ജേണലിലെ ലേഖനത്തിന്റെ ലിങ്കും അവർ ട്വീറ്റ് ചെയ്തു. ജനുവരിയിൽ കോവിഷീൽഡിനൊപ്പം അടിയന്തര അംഗീകാരം ലഭിച്ച കോവാക്സിന്റെ ലഭ്യതയെക്കുറിച്ചുള്ള ചർച്ചകൾക്കു സുചിത്രയുടെ ട്വീറ്റ് വഴിവച്ചു.
മൂന്നാംഘട്ട പരീക്ഷണം ശേഷിക്കുന്നതിനാൽ ക്ലിനിക്കൽ ട്രയൽ മോഡിലാണ് ഈ വാക്സീൻ ലഭ്യമാക്കിയിരിക്കുന്നത്.രാജ്യത്തു കോവിഡ് വാക്സീൻ ദൗർലഭ്യം നേരിടുന്നതിനാൽ വാക്സിനേഷൻ മന്ദഗതിയിലാണ്. കൂടുതൽ കമ്പനികൾ വാക്സീൻ നിർമിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ‘നിർമാണത്തിനായി മറ്റു കമ്പനികൾക്കു കോവാക്സിൻ നൽകണമെന്ന് ആളുകൾ പറയുന്നു.

