സംസ്ഥാനത്ത് നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

lockdown

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍. ഇതിനായി 10,000 പൊലീസുകാരെ നിയോഗിച്ചു. ഓരോ പ്രദേശങ്ങളെയും സെക്ടറുകളായി തിരിച്ചു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. ബാങ്കുകളുടെ പ്രവര്‍ത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളായിരിക്കും. പാല്‍, പത്ര വിതരണം രാവിലെ 8 മണി വരെ മാത്രം. ജില്ലകളുടെ അതിര്‍ത്തി അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് യാത്രാ അനുമതി. ഡ്രോണ്‍ പരിശോധനയും ക്വറന്റീന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ആവശ്യമുള്ളവര്‍ക്ക് വാര്‍ഡ് സമിതി ഭക്ഷണമെത്തിക്കും.