Entertainment (Page 93)

മുംബൈ: 2023ലെ ഓസ്‌കാര്‍ പുരസ്‌കാരദാന ചടങ്ങില്‍ അവതാരകയാവാന്‍ ബോളിവുഡ് നടി ദീപിക പദുകോണ്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ദീപിക എല്ലാ അവതാരകരുടെയും പേരുകളുള്ള ഒരു പോസ്റ്റും പങ്കുവെച്ചു. ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ദാന്‍, റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ട്രോയ് കോട്സൂര്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, ജെന്നിഫര്‍ കോനെല്ലി, സാമുവല്‍ എല്‍ ജാക്സണ്‍, മെലിസ മക്കാര്‍ത്തി, സോ സാല്‍ഡാന, ഡോണി യെന്‍, ജോനാഥന്‍ മേജേഴ്സ്, ജൊനാഥന്‍ മേജേഴ്സ്, എന്നിവരും പട്ടികയിലുണ്ട്.

95ാമത് അക്കാദമി അവാര്‍ഡുകള്‍ മാര്‍ച്ച് 12 ന് (ഇന്ത്യയില്‍ മാര്‍ച്ച് 13 പുലര്‍ച്ചെ) ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കും. രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടുവും ഈ വര്‍ഷത്തെ ഓസ്‌കാറില്‍ മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഗാനത്തിന്റെ സംഗീതം എം എം കീരവാണിയും വരികള്‍ എഴുതിയിരിക്കുന്നത് ചന്ദ്രബോസും ആണ്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിമിനായി ഓള്‍ ദാറ്റ് ബ്രീത്ത് മത്സരിക്കും. അതേസമയം ദ എലിഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള നോമിനികളില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, 95ാമത് അക്കാദമി അവാര്‍ഡ് വേദിയില്‍ നാട്ടു നാട്ടു എന്ന ഗാനം തത്സമയം അവതരിപ്പിക്കും. ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ഓസ്‌കര്‍ വേദിയില്‍ ഗാനം അവതരിപ്പിക്കുമെന്ന് അക്കാദമി വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ ജീവിതത്തിലും സിനിമകളിലും ഏറെ സ്വാധീനം ചെലുത്തിയത് രാമായണവും മഹാഭാരതവുമെന്ന് സംവിധായകന്‍ എസ്. എസ് രാജമൗലി.

‘കുഞ്ഞായിരിക്കുമ്‌ബോള്‍ തന്നെ രാമായണവും മഹാഭാരതവും വായിച്ചു തുടങ്ങിയിരുന്നു. അന്ന് ചെറുകഥകളായാണ് അവ വായിച്ചിരുന്നത്. തുടക്കത്തില്‍ തനിക്ക് അവ വെറും കഥകള്‍ മാത്രമായിരുന്നു. താന്‍ വളര്‍ന്നപ്പോള്‍ തനിക്കൊപ്പം കഥകളും വളര്‍ന്ന് തുടങ്ങി. കഥയുടെയും കഥാപാത്രത്തിന്റെയും സൂഷ്മമായ തലങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കഥകള്‍, കഥാപാത്രങ്ങള്‍, കഥാപാത്രങ്ങള്‍ക്കുള്ളിലെ സംഘര്‍ഷങ്ങള്‍, അവരുടെ വികാരങ്ങള്‍ എന്നിവ എന്നില്‍ സാധീനിക്കാന്‍ തുടങ്ങി- രാജമൗലി പറയുന്നു.

‘എന്നില്‍ നിന്ന് പുറത്തുവരുന്ന എന്തും എങ്ങനെയെങ്കിലും ഇതിഹാസങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു. രാമായണവും മഹാഭാരതവും ആഴമുള്ള സമുദ്രങ്ങള്‍ പോലെയാണ്. ഓരോ തവണ വായിക്കുമ്‌ബോഴും പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിവിന്‍ പോളി നായകനാവുന്ന തുറമുഖം മാര്‍ച്ച് 10ന് റിലീസ് ചെയ്യും. 9ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ഏറ്റവും കൂടുതല്‍ തവണ റിലീസ് മാറ്റിവയ്ക്കപ്പെട്ട ചിത്രമാണ് തുറമുഖം.

സേതു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ആസിഫ് അലി, മംമ്ത മോഹന്‍ദാസ് ചിത്രം മഹേഷും മാരുതിയും ഗോകുലന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ശരണ്യ ആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആളങ്കം നവാഗതനായ മാക്‌സ് വെല്‍ ജോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് ചിത്രം ഖ്യാലി പഴ്‌സ് ഒഫ് ബില്യനേഴ്‌സ് എന്നീ സിനിമകളും 10ന് പ്രദര്‍ശനത്തിന് എത്തും.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന സമരവുമാണ് പ്രമേയം. ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍, ബിനു മണമ്ബൂര് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സണ്ണി വെയ്ന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ലെന, ജോണി ആന്റണി എന്നിവരാണ് മറ്റ് താരങ്ങള്‍. നവാഗതനായ സന്തോഷ് കല്ലാറ്റ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സുധീര്‍ കരമന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുലിയാട്ടം 10ന് എത്തും.

കൊവിഡ് കാലത്ത് നേരിട്ട തകര്‍ച്ചയില്‍ നിന്ന് ബോളിവുഡിനെ കരകയറ്റിയ ചിത്രം ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യന്‍ കളക്ഷനില്‍ നിന്ന് മാത്രം 500 കോടി ക്ലബ്ബിലും. റിലീസ് ചെയ്ത് ഒരു മാസത്തിനിപ്പുറവും പഠാന് തിയറ്ററുകളില്‍ പ്രേക്ഷകരുണ്ട് എന്നത് ബോളിവുഡ് വ്യവസായത്തിന് ആഹ്ലാദം പകരുന്ന ഒന്നാണ്.

ജനുവരി 25 ന് ലോകമെമ്ബാടും റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. വിജയ ചിത്രങ്ങള്‍ക്കു പോലും രണ്ടോ മൂന്നോ വാരങ്ങള്‍ക്കു ശേഷം പ്രേക്ഷകരെ നേടാനാവാത്ത ഇക്കാലത്ത് അഞ്ചാം വാരാന്ത്യത്തിലും പ്രേക്ഷകരെ നേടി പഠാന്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച 1 കോടി, ശനിയാഴ്ച 1.95 കോടി, ഞായറാഴ്ച 2.45 കോടി എന്നിങ്ങനെയാണ് പഠാന്‍ നേടിയ കളക്ഷന്‍. സിനിമകളുടെ കളക്ഷന്‍ ഏറ്റവും കുറയുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചിത്രം യഥാക്രമം 80 ലക്ഷവും 75 ലക്ഷവും നേടി. ഇന്ത്യന്‍ കളക്ഷന്‍ ഇതുവരെ 509.15 കോടി ആയിട്ടുണ്ടെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

1921-ലെ മലബാര്‍ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹന്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴ മുതല്‍ പുഴ വരെ’. മാര്‍ച്ച് 3-നാണ് സിനിമ തിയേറ്ററുകളിലെത്തുക. ഇപ്പോഴിതാ, ഇടപ്പള്ളിയിലെ വനിത തിയേറ്റര്‍ മാത്രം അവസാന നിമിഷം കാലു വാരിയെന്ന് പറയുകയാണ് സംവിധായകന്‍. എറണാകുളത്ത് പോസ്റ്റര്‍ വ്യാപകമായി കീറുന്നുണ്ടെന്നും ഇതിന് പിന്നില്‍ ഒരു ഫിലിം കമ്ബനിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

‘സിനിമ പ്രദര്‍ശിപ്പിക്കാന്‍ അത്യാവശ്യം തിയേറ്ററുകള്‍ ലഭ്യമായി. 81 തിയേറ്ററുകളിലാണ് ‘പുഴ മുതല്‍ പുഴ വരെ’ റിലീസ് ചെയ്യുന്നത്. 82 തിയേറ്ററുകളാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍, അവസാന നിമിഷത്തില്‍ ഇടപ്പള്ളിയിലെ വനിത തിയറ്റര്‍ മാത്രം കാലുവാരി. പരസ്യത്തിലൊക്കെ തിയറ്ററിന്റെ പേര് വന്നിരുന്നു. അവര്‍ പ്രദര്‍ശിപ്പിക്കാം എന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്. ഇപ്പോള്‍ ‘അങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടില്ല’ എന്നാണ് അവര്‍ പറയുന്നത്. പലയിടത്തും സിനിമയുടെ പോസ്റ്റര്‍ വ്യാപകമായി കീറി കളയുന്നുണ്ട്. പോസ്റ്റര്‍ ഒട്ടിച്ചിട്ട് പശ ഉണങ്ങും മുമ്ബു തന്നെ ചിലര്‍ അത് കീറി കളയുന്നു’.

എറണാകുളത്ത് പോസ്റ്റര്‍ കീറിയവരെയും അവരുടെ ഉദ്ദേശവും ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. ഈ അവസാന നിമിഷത്തില്‍ അത് തുറന്നു പറഞ്ഞ് പ്രശ്നം ഉണ്ടാക്കേണ്ട എന്ന് വിചാരിച്ചിട്ടാണ് പറയാത്തത്. ഒരു ഫിലിം കമ്ബനി തന്നെയാണ് ഇതിന് പിന്നില്‍. മേലില്‍ ഇത് ആവര്‍ത്തിക്കരുത്. ഇനി ആവര്‍ത്തിച്ചാല്‍ ഏത്ര വമ്ബനായാലും ഞങ്ങള്‍ വെളിപ്പെടുത്തും. ജനങ്ങളുടെ വിയര്‍പ്പിന്റെ സിനിമയാണ് പുഴ മുതല്‍ പുഴ വരെ. അവരുടെ പണം ഉപയോഗിച്ചാണ് പോസ്റ്റര്‍ ഇറക്കുന്നത്. അത് കീറി കളയുന്നത് മോശമാണ്. ചിത്രത്തെ പരാജയപ്പെടുത്താം എന്ന് ആരും വിചാരിക്കേണ്ട. ഇത്രയുമൊക്കെ കൊണ്ടുവരാന്‍ പറ്റിയെങ്കില്‍ ഈ സിനിമ വിജയമാക്കാനും ജനങ്ങള്‍ക്ക് അറിയാം. നമുക്ക് തിയറ്റര്‍ തന്ന ഉടമകള്‍ക്ക് നഷ്ടം വരരുത്. അത് നമ്മുടെ കടമയാണ്. കര്‍മ്മത്തില്‍ നിന്ന് ഇന്നത്തോടു കൂടി ഞാന്‍ അരങ്ങ് ഒഴിയുകയാണ്. ഇനി സിനിമ പ്രേക്ഷകന്റെയാണ്’- രാമസിംഹന്‍ പറഞ്ഞു.

മുംബൈ: തുടര്‍ച്ചയായി തന്റെ സിനിമകള്‍ ബോക്‌സ്ഓഫീസില്‍ തകര്‍ന്നു തരിപ്പണമാകാനുള്ള കാരണം പറഞ്ഞ് നടന്‍ അക്ഷയ് കുമാര്‍.

‘ഇത് ആദ്യമായിട്ടല്ല എന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. എന്റെ കരിയറില്‍ തുടര്‍ച്ചയായി 16 സിനിമകള്‍ വരെ പരാജയപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി എട്ട് സിനിമകള്‍ വരെ വിജയിക്കാതിരുന്നിട്ടുണ്ട്. ഇപ്പോള്‍ മൂന്നു നാലു സിനിമകള്‍ വരെ ചലനമുണ്ടാക്കാതിരിക്കുന്നു. അത് നമ്മുടെ തെറ്റ് കൊണ്ടാണ് സംഭവിക്കുന്നത്. പ്രേക്ഷകര്‍ മാറി. നമ്മള്‍ മാറേണ്ടതുണ്ട്. നമ്മള്‍ പുതുക്കുപ്പണിയേണ്ടതുണ്ട്. വീണ്ടും തുടങ്ങേണ്ടതുണ്ട്. കാരണം പ്രേക്ഷകര്‍ക്ക് മറ്റെന്തൊക്കെയോ കാണേണ്ടതുണ്ട്’- അക്ഷയ് കുമാര്‍ പറഞ്ഞു. നിങ്ങളുടെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ മാറണമെന്ന മുന്നറിയിപ്പാണതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു- ‘പ്രേക്ഷകരെയോ മറ്റാരെയെങ്കിലുമോ കുറ്റപ്പെടുത്തരുത്. അത് എന്റെ തെറ്റാണ്, 100 ശതമാനം. പ്രേക്ഷകര്‍ കാരണമല്ല സിനിമ പരാജയപ്പെടുന്നത്. തെരഞ്ഞെടുപ്പില്‍ വരുന്ന തെറ്റാണ്. ഒരുപക്ഷെ സിനിമയില്‍ ശരിയായ ചേരുവകള്‍ നല്‍കിയിട്ടില്ലായിരിക്കാം’- അദ്ദേഹം വ്യക്തമാക്കി.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രങ്ങളായി എത്തിയ ഡ്രൈവിങ് ലൈസന്‍സ് എന്ന മലയാളം സിനിമയുടെ ബോളിവുഡ് റീമേക്കാണ് സെല്‍ഫി. ഇമ്രാന്‍ ഹാഷ്മിയും പ്രധാന കഥാപാത്രമായി സിനിമയിലുണ്ട്.

2023 ലെ ഓസ്‌കാറില്‍ രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ സ്റ്റേജില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

മാര്‍ച്ച് 12 ന് (ഇന്ത്യയില്‍ മാര്‍ച്ച് 13 ന്) നടക്കുന്ന 95-ാമത് അക്കാദമി അവാര്‍ഡിലാണ് ഗാനം അവതരിപ്പിക്കുക. ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഗാനം അവരുടെ ഓസ്‌കാര്‍ അരങ്ങേറ്റത്തില്‍ ഗായകരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും വേദിയില്‍ അവതരിപ്പിക്കുമെന്ന് അക്കാദമി സ്ഥിരീകരിച്ചു. എന്നിരുന്നാലും, രാം ചരണോ ജൂനിയര്‍ എന്‍ടിആറോ വേദിയില്‍ അവരോടൊപ്പം ചേരുന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.

ദിസ് ഈസ് എ ലൈഫ് ഫ്രം എവരിവിംഗ് ഫ്രം എവരിവറി ഓള്‍ അറ്റ് വണ്‍, ടെല്‍ ഇറ്റ് ലൈക്ക് എ വുമണ്‍, ലിഫ്റ്റ് മി അപ്പ് ഫ്രം ബ്ലാക്ക് പാന്തര്‍ എന്നിവയ്ക്കെതിരെയുള്ള മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിലാണ് ഗാനം മത്സരിക്കുന്നത്. കീരവാണി രചിച്ച് ചന്ദ്രബോസ് രചിച്ച നാട്ടു നാട്ടു, എസ്എസ് രാജമൗലിയുടെ ആക്ഷന്‍ ഇതിഹാസമായ ആര്‍ആര്‍ആറിലെ ഏറ്റവും അവിസ്മരണീയമായ ഗാനങ്ങളിലൊന്നാണ്.

താന്‍ രാഷ്ട്രീയം ഉപേക്ഷിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ഭീമന്‍ രഘു. 2016ല്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ ഭീമന്‍ രഘു മത്സരത്തിനിറങ്ങിയിരുന്നു. അന്ന് എതിര്‍ പാര്‍ട്ടിയില്‍ നടന്മാരായ ജഗദീഷും ഗണേഷ് കുമാറുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

‘ഇലക്ഷന്‍ സമയത്ത് എന്നെ വിളിച്ചിട്ട് രണ്ട് ആര്‍ട്ടിസ്റ്റുകള്‍ നില്‍ക്കുന്നുണ്ടെന്നും ചേട്ടന്‍ കൂടെ നിന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞതാണ്. അതല്ല ചെയ്താല്‍ രസമായിരിക്കുമെന്ന് പറഞ്ഞു. ഓക്കെ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ പോയി നിന്നതാണ്. പതിമൂവായിരമോ മറ്റോ വോട്ട് പിടിക്കുകയും ചെയ്തു. അതിനെല്ലാം ശേഷം ഇടയ്ക്ക് ഇടയ്ക്ക് അവര്‍ തന്നെ അവിടെ ഒരു പ്രോഗ്രാം ഇവിടെ ഒരു പ്രോഗ്രാം എന്ന് പറഞ്ഞു വിളിക്കാറുണ്ടെന്നും എന്നാല്‍ താന്‍ അന്നത്തോടെ മടക്കിവച്ചു’-ഭീമന്‍ രഘു പറയുന്നു.

തനിക്ക് രാഷ്ട്രീയക്കാരില്‍ വേര്‍തിരിവില്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയേയും തമിഴ്നാട് മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയുമൊക്കെ താന്‍ പോയി കാണാറുണ്ടെന്നും എന്നാല്‍ അതൊന്നും പാര്‍ട്ടി ബേസിലല്ലെന്നും സെലിബ്രിറ്റി എന്ന നിലയിലാണെന്നുമാണ് ഭീമന്‍ രഘു വ്യക്തമാക്കി.

നിവിന്‍ പോളി നായകനായ തുറമുഖം മാര്‍ച്ച് 9ന് തിയേറ്ററില്‍. ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ തവണ റിലീസ് മാറ്റിവയ്ക്കപ്പെട്ട ചിത്രമാണ് തുറമുഖം.

രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന സമരവുമാണ് പ്രമേയം. ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തില്‍ കോപ്പിയടി ആരോപിച്ച് തമിഴ് സംവിധായിക ഹലിത ഷമീം രംഗത്ത്. തമിഴില്‍ നല്ല സിനിമകള്‍ ചെയ്ത സംവിധായികയായ ഹലിത ഷമീം 2021ല്‍ ചെയ്ത ഏലേ എന്ന ചിത്രത്തിലെ പലതും അതുപോലെ പകര്‍ത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്തതെന്ന് അവകാശപ്പെടുന്നു.

ഹലിത ഷമീമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്:

ഒരു സിനിമയില്‍ നിന്ന് അതിന്റെ സൌന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ഠിക്കുന്നത് അംഗീകരിക്കാനാവില്ല. ഏലേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങള്‍ തയ്യാറാക്കി. അതേ ഗ്രാമത്തിലാണ് നന്‍പകല്‍ നേരത്ത് മയക്കവും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്‍കുന്ന ഒന്നാണ്. ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൌന്ദര്യാനുഭൂതിയെ അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. അവിടുത്തെ ഐസ്‌ക്രീംകാരന്‍ ഇവിടെ പാല്‍ക്കാരനാണ്. അവിടെ ഒരു മോര്‍ച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യന്‍ ഓടുന്നുവെങ്കില്‍ ഇവിടെ ഒരു പ്രായമായ മനുഷ്യനു പിന്നാലെ ഒരു മിനി ബസ് തന്നെ ഓടുകയാണ്. ഞാന്‍ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനന്‍ മമ്മൂട്ടിക്കൊപ്പം പാടുകയാണ്, ഏലേയിലേതു പോലെ തന്നെ. പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇതില്‍ കണ്ടു. കഥ മുന്നോട്ട് പോകുമ്‌ബോള്‍ താരതമ്യത്തിനായി ഇനിയും ഏറെയുണ്ട്. എനിക്കുവേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. ഏലേ എന്ന എന്റെ ചിത്രത്തെ നിങ്ങള്‍ക്ക് എഴുതിത്തള്ളാം. പക്ഷേ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാനുഭൂതിയും ഒരു കരുണയുമില്ലാതെ അടര്‍ത്തിയെടുത്താല്‍ ഞാന്‍ നിശബ്ദയായി ഇരിക്കില്ല.

സംവിധായിക ഹലിത ഷമീമിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സില്ലു കറുപ്പാട്ടി. എന്നാല്‍, ഈ ആരോപണത്തിന് ലിജോ ജോസ് പെല്ലിശ്ശേരി ഇതുവരെയും മറുപടി പറഞ്ഞിട്ടില്ല.