നിവിന്‍ പോളി നായകനായ തുറമുഖം മാര്‍ച്ച് 9ന് തിയേറ്ററില്‍. ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം ഉണ്ടാകും. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ തവണ റിലീസ് മാറ്റിവയ്ക്കപ്പെട്ട ചിത്രമാണ് തുറമുഖം.
രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന സമരവുമാണ് പ്രമേയം. ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

