Entertainment (Page 92)

‘ഇരട്ട’ സിനിമയുടെ സംവിധായകന്‍ രോഹിത്ത് എം ജി കൃഷ്ണന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മ്മാണം. ഫെബ്രുവരി 27 ന് റെഡ് ചില്ലീസിന്റെ ഓഫീസില്‍ നിന്നുള്ള തന്റെ ഒരു ചിത്രം രോഹിത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

‘ഒരു തിരക്കഥ എഴുതാനുള്ള ഓഫര്‍ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. രചനയുടെ തിരക്കിലാണ് ഞാനിപ്പോള്‍. നേരിട്ടുള്ള ഒരു ബോളിവുഡ് ചിത്രമായിരിക്കും അത്|. ചിത്രം ഇരട്ടയുടെ റീമേക്ക് അല്ലെന്നും ഇരട്ടയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പ്രോജക്റ്റ് ആയിരിക്കുമെന്നും രോഹിത്ത് പറയുന്നു. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആയിരിക്കുമോ നായകന്‍ എന്ന ചോദ്യത്തിന് ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ ഷുക്കൂര്‍ വക്കീല്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനും അഭിഭാഷകനുമായ ഷുക്കൂര്‍ തന്റെ രണ്ടാമത്തെ വിവാഹത്തിനൊരുങ്ങുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. ഭാര്യയായ പി.എ. ഷീനയെ തന്നെയാണ് അദ്ദേഹം വീണ്ടും വിവാഹം കഴിക്കുന്നത്. മാര്‍ച്ച് എട്ടിന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ മുമ്ബാകെ രാവിലെ 10മണിക്ക് സ്‌പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്നുവെന്ന് ഷുക്കൂര്‍ വക്കില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

ഒരു വിവാഹം കൂടി ജീവിതത്തിലുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ചില കാര്യങ്ങള്‍ അങ്ങിനെയാണ്. നമ്മള്‍ വിധേയരാകും.

പറഞ്ഞുവന്നത്, ഈ വരുന്ന മാര്‍ച്ച് എട്ടിന് എന്റെ രണ്ടാമത്തെ വിവാഹമാണ്…

വിശദമായി പറയാം,

1994 ഒക്ടോബര്‍ ആറിനായിരുന്നു എന്റെ ആദ്യ വിവാഹം.

ഇസ്ലാം മത വിശ്വാസികളായ ഞാനും പാലക്കാട് പുതുപ്പരിയാരം പറക്കാട്ടില്‍ ആലിക്കുട്ടിയുടെയും കെ.എം. സാറയുടെയും മകള്‍ പി.എ. ഷീനയും മതാചാര പ്രകാരമാണ് നിക്കാഹ് കഴിച്ചത്. ആദരണീയനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ ചെറുവത്തൂര്‍ കാടങ്കോട് നസീമ മന്‍സിലില്‍ വെച്ചായിരുന്നു ഞങ്ങളുടെ നിക്കാഹ്.

ഒക്ടോബര്‍ ഒമ്ബതു മുതല്‍ ഞാനും ഷീനയും ഒന്നിച്ചു ജീവിച്ചു തുടങ്ങി. സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിലേക്ക് മൂന്ന് പെണ്‍മക്കളാണ് വരിവരിയായി കടന്നുവന്നത്. മൂന്നു പെണ്‍മക്കളുടെ പിതാവായി സ്വര്‍ഗ്ഗം ഉറപ്പിച്ചിരിക്കുന്ന ഭാഗ്യവാനാണ് ഞാന്‍!

മരണം കണ്‍മുന്നിലൂടെ മിന്നിമാഞ്ഞുപോയ രണ്ട് അസാധാരണ സന്ദര്‍ഭങ്ങളിലാണ് ജീവിതവുമായി ബന്ധപ്പെട്ട ചില വേവലാതികള്‍ ഉള്ളില്‍ ഉടലെടുത്തത്. ഇന്നും ഓര്‍ക്കാന്‍ ഭയപ്പെടുന്ന, 2017 ലെ അതിഭീകരമായ ഒരു അപകടത്തില്‍ സഞ്ചരിച്ചിരുന്ന കാറ് തവിടുപൊടിയായെങ്കിലും ഞാന്‍ ബാക്കിയായി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 2020 ലും മറ്റൊരപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മരണം തൊട്ടുതലോടി പോയ ആ രണ്ട് നേരത്തും ജീവന് കാവലായത് സീറ്റ് ബെല്‍റ്റായിരുന്നു.

ഞാന്‍ മരണപ്പെട്ടാല്‍, പലര്‍ക്കും സങ്കടം വരും! FB യില്‍ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വന്നേക്കാം. ഖബറടക്കവും പ്രാര്‍ത്ഥനയും കഴിഞ്ഞ് ബന്ധുക്കള്‍ പിരിയും, അവസാനം വീട്ടുകാര്‍ മാത്രം ബാക്കിയാവും.

എന്തൊക്കെയാണ് ഉപ്പയുടെ നീക്കിയിരിപ്പ്?

കടം വല്ലതും തീര്‍ക്കാനുണ്ടോ?

സമ്ബാദ്യങ്ങള്‍ മക്കള്‍ക്കുള്ളതല്ലേ?

തുടങ്ങിയ ചോദ്യങ്ങളുടെ നേരമെത്തും.

എന്റെ (ഞങ്ങളുടെ) ജീവിത സമ്ബാദ്യങ്ങള്‍ മൂന്നു മക്കള്‍ക്ക് കിട്ടേണ്ടതല്ലേ?

സംശയമെന്തിരിക്കുന്നു.

അവര്‍ക്കു തന്നെ കിട്ടണം.

എന്നാല്‍, അവര്‍ക്ക് കിട്ടുമോ?

അതെന്തേ അങ്ങിനെ ഒരു ചോദ്യം!

കിട്ടില്ല, അതു തന്നെ.

1937 ലെ The Muslim Personal Law (Shariat)Application Act ആണ് കാരണം.

ഈ നിയമ പ്രകാരം ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടര്‍ച്ചാ നിയമം, മുസ്ലിം പേഴ്സണല്‍ ലോ അഥവാ ശരീഅ പ്രാകാരം ആണ്.

എന്താണ് ശരീഅ എന്നതിനെ കുറിച്ച് 1937ലെ ഈ നിയമത്തില്‍ ഒന്നും പറയുന്നില്ല.

എന്നാല്‍ 1906ല്‍ Sir D H Mulla എഴുതിയ Principles of Mahomedan Law എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി നമ്മുടെ കോടതികള്‍ എടുക്കുന്ന സമീപന പ്രകാരം എന്റെ/ ഞങ്ങളുടെ സ്വത്തിന്റെ മൂന്നില്‍ രണ്ടു ഓഹരി മാത്രമേ ഞങ്ങളുടെ മക്കള്‍ക്ക് ഞങ്ങളുടെ കാലശേഷം ലഭിക്കുകയുള്ളൂ. ബാക്കി ഒരു ഓഹരി ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. അഥവാ താഹിസില്‍ദാര്‍ നല്‍കുന്ന അനന്തരവകാശ സര്‍ട്ടിഫിക്കറ്റില്‍ ഞങ്ങളുടെ മക്കള്‍ക്ക് പുറമേ സഹോദരങ്ങള്‍ക്ക് കൂടി ഇടം ലഭിക്കും. ഇതിന്റെ ഏക കാരണം ഞങ്ങള്‍ക്ക് ആണ്‍ മക്കളില്ല എന്നതു മാത്രമാണ്. ഒരാണ്‍കുട്ടിയെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ മുഴുവന്‍ സ്വത്തും മക്കള്‍ക്ക് തന്നെ കിട്ടിയേനെ.

ഞങ്ങള്‍ക്ക് ജനിച്ചത് പെണ്‍കുട്ടികളായതു കൊണ്ട് മാത്രം കടുത്ത വിവചനം മക്കള്‍ നേരിടേണ്ടി വരുന്നു. മാത്രവുമല്ല ശരീഅ പ്രകാരം വസിയത്ത് പോലും സാധിക്കുകയുമില്ല. 1950 ല്‍ നാം നമുക്കു വേണ്ടി അംഗീകരിച്ചു നടപ്പിലാക്കിയ ഭരണ ഘടനയിലെ 14ാം അനുഛേദം ജാതി മത വര്‍ഗ്ഗ ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും തുല്യത എന്നത് മൗലിക അവകാശമായി ഉറപ്പു നല്‍കുന്ന രാജ്യത്ത് ഇസ്ലാം മതം പ്രാക്ടീസ് ചെയ്യുന്നവരുടെ മക്കള്‍ക്ക് ഇത്തരത്തിലുള്ള ലിംഗപരമായ വിവേചനം നേരിടേണ്ടി വരുന്നത് അത്യന്തം ഖേദകരമാണ്.

തങ്ങളുടെ ജീവിതസമ്ബാദ്യം സ്വന്തം മക്കള്‍ക്ക് തന്നെ ലഭിക്കാനെന്ത് ചെയ്യുമെന്ന, എന്നെപ്പോലെ പെണ്‍മക്കള്‍ മാത്രമുള്ള ആയിരക്കണക്കിന് മുസ്ലിം രക്ഷിതാക്കളുടെ ആശങ്കകള്‍ക്കെന്താണ് പോംവഴി? അനന്തര സ്വത്ത് പെണ്‍മക്കള്‍ക്ക് തന്നെ ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം? നിലവിലുള്ള നിയമ വ്യവസ്ഥയ്ക്കകത്തു നിന്നു കൊണ്ട് ഇസ്ലാം മത വിശ്വാസികളായ ഞങ്ങള്‍ക്ക് ഈ പ്രതി സന്ധിയെ മറികടക്കാനുള്ള ഏക വഴി 1954 ല്‍ നമ്മുടെ പാര്‍ലമെന്റ് അംഗീകരിച്ച സ്‌പെഷ്യല്‍ മാര്യേജ് ആക്ട് മാത്രമാണ്. അതില്‍ ആശ്രയം കണ്ടെത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.

അഥവാ, ഞങ്ങളുടെ രണ്ടാം വിവാഹമാണ്.

1994 ഒക്ടോബര്‍ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഞാനും ഷീനയും, അന്തര്‍ദേശീയ വനിതാ ദിനമായ 2023 മാര്‍ച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് സബ്ബ് രജിസ്ട്രാര്‍ മുമ്ബാകെ രാവിലെ 10 മണിക്ക് സ്പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ രജിസ്റ്ററില്‍ ഒപ്പു വെക്കും ഇന്‍ശാ അല്ലാഹ്.

ഇത് ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല. തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്‌ബോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്. സ്പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഞാനും ഷീനയും ഒന്നുകൂടി വിവാഹിതരാകുന്നു.

നമ്മുടെ പെണ്‍മക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും സര്‍വ്വ ശക്തനായ അല്ലാഹു ഉയര്‍ത്തി നല്‍കട്ടെ. അല്ലാഹുവിന്റെ മുമ്ബിലും നമ്മുടെ ഭരണഘടനയുടെ മുന്നിലും എല്ലാവരും സമന്മാരാണ്.

സമത്വം സകല മേഖലകളിലും പരക്കട്ടെ.

എല്ലാവര്‍ക്കും നന്മയും സ്നേഹവും നേരുന്നു.

എല്ലാവര്‍ക്കും മുന്‍കൂര്‍ വനിതാ ദിന ആശംസകള്‍.

കൊച്ചി: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നടന്‍ ബാലയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബോധരഹിതനായ അദ്ദേഹത്തെ ഐസിയുവില പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

നേരത്തെയും കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ബാല ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ നടനെ കാണാന്‍ ഇന്ന് ഉച്ചയോടെ ആശുപത്രിയിലെത്തും.

എട്ടാം വയസില്‍ അച്ഛന്‍ ലൈംഗികമായി തന്നെ ചൂഷണം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഖുശ്ബു.

‘ഒരു കുട്ടി പീഡിക്കപ്പെടുമ്‌ബോള്‍ അത് പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും അവരുടെ ജീവിതത്തിലാണ് മുറിവേല്‍ക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്ബത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛന്‍. എട്ടാമത്തെ വയസിലാണ് അച്ഛന്‍ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചത്.

15 വയസുള്ളപ്പോഴാണ് അച്ഛന് എതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായത്. മറ്റു കുടുംബാംഗങ്ങള്‍ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനില്‍ക്കുന്നതായിരുന്നു അങ്ങനെ ഒരു നിലപാട് എടുക്കാന്‍ കാരണം. അമ്മ എന്നെ വിശ്വസിക്കില്ല എന്നതായിരുന്നു ഭയം. കാരണം ഭര്‍ത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അമ്മയ്ക്ക്. തന്റെ 16 വയസില്‍ അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചുപോയി’- ഖുശ്ബു പറഞ്ഞു. ബര്‍ഖ ദത്തിന്റെ വീ ദ വുമണ്‍ ഇവന്റില്‍ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നടക്കുന്ന പ്രോജക്ട് കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് ഗുരുതര പരിക്ക്. താരം തന്നെയാണ് പരിക്കേറ്റ വിവരം തന്റെ ബ്‌ളോഗിലൂടെ വെളിപ്പെടുത്തിയത്. മുംബയിലെ വീട്ടില്‍ വിശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അമിതാഭ് ബച്ചന് പരിക്കേറ്റതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. വലത് വാരിയെല്ലിന് സമീപത്തായി പേശിയില്‍ മുറിവുണ്ടായി. മുറിവ് ഭേദമാകാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്നും ബച്ചന്‍ പറയുന്നു. പരിക്കിനെത്തുടര്‍ന്ന് ഹൈദരാബാദിലെ എ ഐ ജി ആശുപത്രിയില്‍ ചികിത്സ തേടുകയും സി ടി സ്‌കാന്‍ എടുക്കുകയും ചെയ്തിരുന്നു. ശ്വസിക്കുമ്‌ബോഴും ശരീരം അനങ്ങുമ്‌ബോഴും വേദന അനുഭവപ്പെടുന്നു. വേദനശമന ഗുളികള്‍ കഴിക്കുകയാണ്. കൂടുതല്‍ സമയവും വിശ്രമത്തിലായിരിക്കുമെങ്കിലും സമൂഹമാദ്ധ്യമങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമിതാഭ് ബച്ചന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍ എന്നിവര്‍ അഭിനയിക്കുന്ന പാന്‍-ഇന്ത്യ സയന്‍സ് ഫിക്ഷന്‍ ചിത്രം പ്രോജക്ട് കെ 2024 ജനുവരി 12നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ദീപിക പദുക്കോണ്‍ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ രാജമൗലി ചിത്രം ആര്‍ആര്‍ആറിന് വിദേശത്ത് നിന്നും നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഇതിനിടയിലാണ് ചിത്രം ദക്ഷിണ കൊറിയയിലും ട്രെന്‍ഡിംഗ് ആയിരിക്കുന്നത്.

ദക്ഷിണ കൊറിയയിലെ നെറ്റ്ഫ്ളിക്സ് ട്രെന്‍ഡിംഗിലാണ് ചിത്രം രണ്ടാമതെത്തിയിരിക്കുന്നത്. ആര്‍.ആര്‍.ആറിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സന്തോഷവാര്‍ത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അടുത്തിടെ കൊറിയന്‍ ബാന്റായ ബിടിഎസിലെ ജങ്കൂക്ക് തന്റെ ലൈവിനിടെ ‘നാട്ടു നാട്ടു’-വിലെ വരികള്‍ ആലപിച്ചിരുന്നു. ചെറുതായി പാട്ടിനൊപ്പം ചുവടുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ട്രെന്‍ഡിംഗില്‍ ഇടം നേടുന്നത്.

അതേസമയം, ‘നാട്ടു നാട്ടു’ എന്ന ഗാനം സംഗീത സംവിധായകന്‍ കീരവാണിയുടെ നേതൃത്വത്തില്‍ ഓസ്‌കാര്‍ വേദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. രാംചരണ്‍ ജൂനിയര്‍ എന്‍ടിആറും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് 12-നാണ് ഓസ്‌കര്‍ പ്രഖ്യാപനം.

നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം പഠാന്‍ ഒരു മാസത്തിനിപ്പുറവും പുതുതായി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനിലാണ് ചിത്രത്തിന്റെ പുതിയ റെക്കോര്‍ഡ്.

വ്യാഴാഴ്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ഇതോടെ റിലീസ് ദിനം മുതല്‍ ആകെയുള്ള ഇന്ത്യന്‍ കളക്ഷന്‍ 510.65 കോടിയാണ് ചിത്രം നേടിയത്. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ബാഹുബലി 2 ഹിന്ദി പതിപ്പിനെ മറികടന്നാണ് പഠാന്റെ നേട്ടം. ഹിന്ദി ചിത്രങ്ങളുടെ ഇന്ത്യന്‍ കളക്ഷനില്‍ നിലവിലെ സ്ഥാനങ്ങള്‍ ഇപ്രകാരമാണ്. 1 പഠാന്‍, 2 ബാഹുബലി 2 ഹിന്ദി, 3 കെജിഎഫ് 2 ഹിന്ദി, 4 ദംഗല്‍.

ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അതേസമയം പഠാന്‍ നടത്തിയ വിജയക്കുതിപ്പ് ബോക്‌സ് ഓഫീസില്‍ തുടരാന്‍ പുതിയ റിലീസുകള്‍ക്ക് സാധിക്കുന്നില്ലെന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.

‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തെ സിപിഎമ്മും എസ്ഡിപിഐയും അവര്‍ക്ക് വാലാട്ടുന്ന ചില മാദ്ധ്യമങ്ങളും ആസൂത്രിതമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ രാമസിംഹന്‍.

‘ഇത് ഹിന്ദു സമൂഹം തിരിച്ചറിയണം. രാജ്യത്തിനെതിരെ സംസാരിക്കുന്ന സിനിമകളും ബിബിസിയുടെ ഡോക്യുമെന്ററിയുമെല്ലാം കവലകള്‍ തോറും പ്രദര്‍ശിപ്പിക്കുന്ന കമ്യൂണിസ്റ്റുകരാണ് തന്റെ ചിത്രം കാണരുതെന്ന് പ്രചാരണം നടത്തുന്നതെന്നും രാമസിംഹന്‍ വിമര്‍ശിച്ചു.

സംഘപരിവാറും രാമസിംഹനും തമ്മില്‍ തെറ്റി എന്നു പറഞ്ഞു പരുത്തുകയാണ് കമ്മ്യൂണിസ്റ്റുകാരും എസ്ഡിപിഐക്കാരും. തുവ്വൂര്‍ കിണറിലെ ജഡങ്ങള്‍ ആരും കാണാന്‍ പാടില്ല, നാഗാളിക്കാവിലെ ജഡങ്ങള്‍ ആരും കാണാന്‍ പാടില്ല, വാരിയം കുന്നന്‍ എന്താണെന്ന് ആരും അറിയാന്‍ പാടില്ല എന്നുള്ള തിട്ടൂരം വച്ചാണ് ഈ ആരോപണങ്ങളെല്ലാം. ഇത് ബിജെപിയോ ആര്‍എസ്എസോ നിര്‍മ്മിച്ച സിനിമയല്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പണം തന്നിട്ടല്ല സിനിമ നിര്‍മ്മിച്ചതെന്ന് പറഞ്ഞപ്പോള്‍ ചില മാദ്ധ്യമങ്ങള്‍ അതു മാത്രം മുറിച്ച് വാര്‍ത്തയാക്കി. ബിജെപി ഫണ്ടില്‍ നിന്നും ഒരു പൈസ പോലും മേടിച്ചിട്ടില്ല എന്നാണ് ഞാന്‍ പറഞ്ഞത്. സിനിമയെ തകര്‍ക്കാന്‍ വേണ്ടിയാണ് ഇവരുടെ ശ്രമം. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഹിന്ദു പേരുകളില്‍ വന്ന് അഭിപ്രായം പറയുന്നു. അവരെല്ലാം തുമ്ബ് ചെത്തിയവരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവരുടെ യഥാര്‍ത്ഥ മുഖമെന്താണെന്ന് സോഷ്യല്‍ മീഡിയയിലുള്ളവര്‍ക്ക് അറിയാം. സംഘപരിവാറും രാമസിംഹനും തമ്മില്‍ തെറ്റി എന്ന് പറഞ്ഞു പരുത്തുകയാണ് കമ്യൂണിസ്റ്റുകാരും എസ്ഡിപിഐക്കാരും എന്ന് രാമസിംഹന്‍ പറഞ്ഞു.

ഈ വര്‍ഷം വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയുള്ളൂ. അതില്‍ ഏറ്റവും മുന്നില്‍ ഉള്ളത് മലയാള ചിത്രം രോമാഞ്ചം ആണ്. ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റില്‍ അഞ്ച് പടങ്ങള്‍ ആണ് ഉള്ളത്. രോമാഞ്ചം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 34 കോടി ആണ്.

അതേസമയം, ബോളിവുഡ് ചിത്രം പഠാനാണ് രണ്ടാം സ്ഥാനത്ത്. ഇത് കേരളത്തില്‍ നിന്ന് 13.2 കോടിയാണ് നേടിയത്. ദളപതി ചിത്രം വാരിസ് ആണ് മൂന്നാം സ്ഥാനത്ത് 13 കോടിയാണ് ചിത്രം നേടിയത്. നാലും അഞ്ചും സ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്. മമ്മൂട്ടിയുടെ രണ്ട് സിനിമകളാണ്. ക്രിസ്റ്റഫര്‍ എന്ന ചിത്രം 2.75 കോടിയും നന്‍പകല്‍ നേരത്ത് 5.35 കോടിയുമാണ് നേടിയിരിക്കുന്നത്.

മുഖം കോടുന്ന അസുഖമായ ബെല്‍സ് പാള്‍സിയെന്ന രോഗം ബാധിച്ച് നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാന്‍ കഴിയുന്നില്ലെന്നും കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു എന്നും മിഥുന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

‘കാണുമ്‌ബോള്‍ നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ എന്നറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിനെക്കെ വന്ന അസുഖമാണിത്. ചിരിക്കുമ്‌ബോള്‍ ഒരു സൈഡ് അനക്കാന്‍ പറ്റുന്നില്ല. ഒരു കണ്ണ് താനേ അടയുന്നു. മറ്റേ കണ്ണ് ഫോഴ്‌സ് ചെയ്താലേ അടക്കാന്‍ കഴിയൂ… മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്.. കേട്ടോ…’- മിഥുന്‍ വീഡിയോയില്‍ പറഞ്ഞു