‘ഇരട്ട’ സംവിധായകന്‍ ബോളിവുഡ് അരങ്ങേറ്റത്തിന്; നിര്‍മ്മാണം ഷാരൂഖ് ഖാന്‍

‘ഇരട്ട’ സിനിമയുടെ സംവിധായകന്‍ രോഹിത്ത് എം ജി കൃഷ്ണന്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മ്മാണം. ഫെബ്രുവരി 27 ന് റെഡ് ചില്ലീസിന്റെ ഓഫീസില്‍ നിന്നുള്ള തന്റെ ഒരു ചിത്രം രോഹിത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.

‘ഒരു തിരക്കഥ എഴുതാനുള്ള ഓഫര്‍ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റില്‍ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്. രചനയുടെ തിരക്കിലാണ് ഞാനിപ്പോള്‍. നേരിട്ടുള്ള ഒരു ബോളിവുഡ് ചിത്രമായിരിക്കും അത്|. ചിത്രം ഇരട്ടയുടെ റീമേക്ക് അല്ലെന്നും ഇരട്ടയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പ്രോജക്റ്റ് ആയിരിക്കുമെന്നും രോഹിത്ത് പറയുന്നു. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആയിരിക്കുമോ നായകന്‍ എന്ന ചോദ്യത്തിന് ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനുള്ള സ്വാതന്ത്ര്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.