‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തെ സിപിഎമ്മും എസ്ഡിപിഐയും അവര്‍ക്ക് വാലാട്ടുന്ന ചില മാദ്ധ്യമങ്ങളും ആസൂത്രിതമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ രാമസിംഹന്‍.
‘ഇത് ഹിന്ദു സമൂഹം തിരിച്ചറിയണം. രാജ്യത്തിനെതിരെ സംസാരിക്കുന്ന സിനിമകളും ബിബിസിയുടെ ഡോക്യുമെന്ററിയുമെല്ലാം കവലകള്‍ തോറും പ്രദര്‍ശിപ്പിക്കുന്ന കമ്യൂണിസ്റ്റുകരാണ് തന്റെ ചിത്രം കാണരുതെന്ന് പ്രചാരണം നടത്തുന്നതെന്നും രാമസിംഹന്‍ വിമര്‍ശിച്ചു.
സംഘപരിവാറും രാമസിംഹനും തമ്മില്‍ തെറ്റി എന്നു പറഞ്ഞു പരുത്തുകയാണ് കമ്മ്യൂണിസ്റ്റുകാരും എസ്ഡിപിഐക്കാരും. തുവ്വൂര്‍ കിണറിലെ ജഡങ്ങള്‍ ആരും കാണാന്‍ പാടില്ല, നാഗാളിക്കാവിലെ ജഡങ്ങള്‍ ആരും കാണാന്‍ പാടില്ല, വാരിയം കുന്നന്‍ എന്താണെന്ന് ആരും അറിയാന്‍ പാടില്ല എന്നുള്ള തിട്ടൂരം വച്ചാണ് ഈ ആരോപണങ്ങളെല്ലാം. ഇത് ബിജെപിയോ ആര്‍എസ്എസോ നിര്‍മ്മിച്ച സിനിമയല്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പണം തന്നിട്ടല്ല സിനിമ നിര്‍മ്മിച്ചതെന്ന് പറഞ്ഞപ്പോള്‍ ചില മാദ്ധ്യമങ്ങള്‍ അതു മാത്രം മുറിച്ച് വാര്‍ത്തയാക്കി. ബിജെപി ഫണ്ടില്‍ നിന്നും ഒരു പൈസ പോലും മേടിച്ചിട്ടില്ല എന്നാണ് ഞാന്‍ പറഞ്ഞത്. സിനിമയെ തകര്‍ക്കാന്‍ വേണ്ടിയാണ് ഇവരുടെ ശ്രമം. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഹിന്ദു പേരുകളില്‍ വന്ന് അഭിപ്രായം പറയുന്നു. അവരെല്ലാം തുമ്ബ് ചെത്തിയവരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവരുടെ യഥാര്‍ത്ഥ മുഖമെന്താണെന്ന് സോഷ്യല്‍ മീഡിയയിലുള്ളവര്‍ക്ക് അറിയാം. സംഘപരിവാറും രാമസിംഹനും തമ്മില്‍ തെറ്റി എന്ന് പറഞ്ഞു പരുത്തുകയാണ് കമ്യൂണിസ്റ്റുകാരും എസ്ഡിപിഐക്കാരും എന്ന് രാമസിംഹന്‍ പറഞ്ഞു.

