പെൺവേഷത്തിൽ തീയറ്ററിലെത്തി രാജസേനൻ
‘ഞാന്‍ പിന്നെയൊരു ഞാനും’ എന്ന രാജസേനൻ ചിത്രം കാണാനായി പെൺവേഷത്തിൽ തീയറ്ററിൽ എത്തി ചിത്രത്തിന്റെ സംവിധായകൻ രാജസേനൻ. രാജസേനന്‍റെ പുതിയ ലുക്ക് സിനിമ കാണാന്‍ എത്തിയവരെയും സിനിമയുടെ അണിയറക്കാരെയും ഞെട്ടിച്ചു. കൊച്ചിയിലെ തീയറ്ററിലാണ് രാജസേനന്‍ പെണ്‍ വേഷത്തില്‍ എത്തിയത്.
അഞ്ച് വര്‍ഷത്തിന് ശേഷം രാജസേനന്‍ ഒരുക്കുന്ന ചിത്രമാണ്’ഞാന്‍ പിന്നെയൊരു ഞാനും’ ചിത്രത്തിന്‍റെ തിരക്കഥയും രാജസേനന്‍റെതാണ്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ പരമേശ്വരനായി ഇന്ദ്രൻസ് എത്തുന്നു. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.










