സ്ത്രീ കഥാപാത്രങ്ങളില്ലാതെ സിനിമ ഒരുക്കാൻ ഒരുങ്ങി സംവിധായകൻ മര്‍ഫി ദേവസി. ആക്ഷനും ത്രില്ലറും ചേര്‍ന്ന വിരുന്ന് തന്നെയാണ് തന്റെ ആദ്യ സിനിമയെന്ന് സംവിധായകൻ പറയുന്നു. നടിയും നിർമാതാവുമായ സാന്ദ്രാ തോമസ് സ്വന്തം പ്രൊഡക്ഷന്‍ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
നല്ല നിലാവുള്ള ഒരു രാത്രിയില്‍ സംഭവിക്കുന്ന കഥയാണ് ഈ ചിത്രം. നിലാവുള്ള രാത്രിയാണ് സിനിമയുടെ ഒരു ഭാഗം. എട്ടുപേരാണ് പ്രധാന താരങ്ങളായി ചിത്രത്തിൽ വരുന്നത്. പുരുഷന്മാരുടെ ഇടയില്‍ നില്‍ക്കുന്ന കഥയാണ് ചിത്രത്തിന്റേത്. നല്ല നിലാവുള്ള രാത്രിക്ക് ഒരു സ്ത്രീ കഥാപാത്രത്തിന്റെ ആവശ്യമില്ല.
പ്രധാനകഥാപാത്രങ്ങളായ എട്ടുപേരും അങ്ങനെയൊരു സാഹചര്യത്തിലാണ് എന്ന് സംവിധായകൻ പറയുന്നത്. ഒരു നായകന്റേയും വില്ലന്റേയും കഥ പറയുന്ന ചിത്രമല്ല നല്ല നിലാവുള്ള രാത്രി. ഈ സിനിമ പുതിയൊരു സമീപനമാണ്.

