ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയ നാട്ടു നാട്ടു ഇതാണ്. ഈ ഒരു വീഡിയോ കണ്ടതോടെ ഏവർക്കും പറയാനുള്ളതും അത് തന്നെയാണ്. വൃദ്ധി വിശാലും അനിയനും കൂടി സംഭവം കളറാക്കിയിട്ടുണ്ട്. വൃദ്ധി വിശാലിന്റെ ഡാൻസിനെ കുറിച്ച് കൂടുതലൊന്നും പറയേണ്ട കാര്യമില്ല. കാരണം, താൻ ഒരു മികച്ച ഡാൻസർ ആണ് എന്ന കാര്യം ഈ ചെറുപ്രായത്തിനുള്ളിൽ തന്നെ താരം തെളിയിച്ചതാണ്. മിനിസ്ക്രീൻ പരമ്പരയിൽ ബാലതാരമായി എത്തിയ വൃദ്ധി തനിക്കൊപ്പം അഭിനയിച്ചിരുന്ന ഒരു ആക്ടറിന്റെ വിവാഹവേദിയിൽ ഡാൻസ് കളിച്ചാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്.
തുടർന്നങ്ങോട്ട് ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും വൃദ്ധിയ്ക്ക് സാധിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. അത് തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. വൃദ്ധിയുടെ അച്ഛനും അമ്മയും മികച്ച ഡാൻസേർസ് ആണ്. വൃദ്ധിയുടെ അച്ഛൻ വിശാൽ കണ്ണനാണ് താരത്തിനെ ഡാൻസ് പഠിപ്പിക്കാറുള്ളതും. പലപ്പോഴും അച്ഛനും അമ്മയ്ക്കുമൊപ്പം ഡാൻസ് കളിക്കുന്ന വിഡിയോയുമായും വൃദ്ധി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ആ വിഡിയോകൾക്കെല്ലാം വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കാറുള്ളത്.
അത്തരമൊരു സ്വീകാര്യത തന്നെയാണ് ഇപ്പോൾ അണിയനൊപ്പമുള്ള വൃദ്ധിയുടെ ഈ ഡാൻസ് വീഡിയോയ്ക്കും ലഭിച്ചിരിക്കുന്നത്. ചേച്ചിക്കൊപ്പം മത്സരിച്ച് തന്നെയാണ് വൃദ്ധിയുടെ അനിയൻ കുട്ടനും ഡാൻസ് കളിക്കുന്നത്. ഈ ചെറുപ്രായത്തിൽ തന്നെ എന്ത് എനെർജെറ്റിക് ആയാണ് ഇരുവരും ഡാൻസ് കളിക്കുന്നത് എന്നായിരുന്നു പലരും കമന്റ് ബോക്സിൽ എത്തി ചോദിച്ചിരിക്കുന്നത്. എന്തായാലും വൃദ്ധി കുട്ടിയുടെയും അനിയൻ കുട്ടന്റേയും ക്യൂട്ട് നാട്ടു നാട്ടു ഡാൻസ് ഏവരും ഏറ്റടുത്ത് കഴിഞ്ഞു.

