Entertainment (Page 53)

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് (AMPAS) വ്യാഴാഴ്ച “RRR” താരം ജൂനിയർ എൻടിആറിനെ അഭിനേതാക്കളുടെ ശാഖയിലേക്ക് സ്വാഗതം ചെയ്തു. കെ ഹുയ് ക്വാൻ, മാർഷ സ്റ്റെഫാനി ബ്ലേക്ക്, കെറി കോണ്ടൻ, റോസ സലാസർ എന്നിവരും ഉൾപ്പെടുന്ന അഭിമാനകരമായ ഗ്രൂപ്പിന്റെ ഭാഗമായി തെലുങ്ക് സിനിമാ താരത്തെ പ്രഖ്യാപിച്ചു കൊണ്ട് അക്കാദമി അതിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. “അർപ്പണബോധമുള്ള, പ്രതിഭാധനരായ ഈ കലാകാരന്മാരുടെ കഴിവുള്ള കൈകളിൽ, കഥകൾ ഭാവനയുടെ പരിധികൾ മറികടക്കുന്നു, ലോകമെമ്പാടുമുള്ള കാഴ്ചക്കാരെ ആകർഷിക്കുന്നവിധം പൂർണവും വൈകാരികവുമായ അസ്തിത്വം സ്വീകരിക്കുന്നു,” എന്ന് പോസ്റ്റിൽ കുറിച്ച്.

ജൂനിയർ എൻടിആർ അഭിനയിച്ച “RRR” ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും അതിലെ ഗാനത്തിന് ഓസ്കാർ അവാർഡ് മുതൽ ധാരാളം അവാർഡുകളും സിനിമ പല അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിരുന്നു. 69 ആം ദേശീയ ചലച്ചിത്ര അവാർഡുകളും ചിത്രം നേടിയിരുന്നു. ജൂനിയർ എൻടിആറും രാംചരണും ചിത്രത്തിലെ ഗാനത്തിന് നൃത്തം ചെയ്തതും വളരെ പ്രശംസ നേടി കൊടുത്തിരുന്നു. ഓസ്കാർ അവാർഡ് നിശയിലും വിവിധ കലാകാരന്മാർ ചേർന്ന് അത് അനുകരിച്ചിരുന്നു.

ഏറെ കാത്തിരിപ്പിനൊടുവിൽ വിജയ് സിനിമ ലിയോ കേരളത്തിലടക്കം എല്ലാ തീയേറ്ററുകളിലും റിലീസ് ആയി. ഏറെ പ്രതീക്ഷയോടെയാണ് വിജയ് ആരാധകരും സിനിമ പ്രേമികളും ലിയോയ്ക്ക് ആയി കാത്തിരുന്നത്. പല ഭാഗത്തു നിന്നും വൻ വരവേൽപ്പാണ് സിനിമയ്ക്ക് കിട്ടികൊണ്ടിരിക്കുന്നത്. റിലീസിന് മുൻപ് സംവിധായകൻ ലോകേഷ് കനകരാജ് ഒരു കുറിപ്പ് പുറത്തുവിട്ടിരുന്നു.സിനിമയിൽ പ്രവർത്തിച്ച എല്ലാവര്ക്കും സ്വപ്ന സാഫല്യത്തിന് കൂട്ട് നിന്ന വിജയ്ക്കും ഇതിൽ നന്ദി അറിയിച്ചിട്ടുണ്ട് അദ്ദേഹം. ലോകേഷിന്റെ ആക്ഷൻ സിനിമകളുടെ കൂട്ടത്തിലേക്കാണ് ലിയോയും പങ്കുചേരുക. മുൻപ് ഇറങ്ങിയ കൈതി,വിക്രം എന്നിവയുടെ അതെ നിരയിലൊരു ഗ്യാങ്സ്റ്റർ ചിത്രമാണ് ലിയോയും. എന്നാൽ സിനിമയിലെ സർപ്രൈസ് പുറത്തു വിടല്ലെന്നും കുറിപ്പിൽ ചേർത്തിട്ടുണ്ട്.

തമിഴ്നാട്ടിൽ 9 മണിക്ക് ആണ് സ്പെഷ്യൽ ഷോ നടന്നത് അയൽ സംസ്ഥാനം ആയ കേരളത്തിൽ ആദ്യ ഷോ 4 മണിക്കും രാത്രിയിൽ സ്പെഷ്യൽ ഷോകളും ഉണ്ട്. സമീപ കാലത്ത് ഇറങ്ങിയതിൽ ഏറ്റവും ഹൈപ്പ് ഉണ്ടായ ചിത്രമാണ് ലിയോ. ആദ്യ പോസ്റ്റർ മുതൽ ആരാധകർ ആവേശത്തോടെയാണ് കാത്തിരുന്നത്. സിനിമയിലെ സർപ്രൈസുകൾ ഇതുവരെ ആരും പുറത്തുവിട്ടിട്ടുമില്ല.

മാസ്‌മസാല സിനിമകൾ എന്നതിനപ്പുറം ഗ്യാങ്സ്റ്റർ സിനിമകളിലെ തരംഗങ്ങൾ ആണ് ലോകേഷ് ചിത്രങ്ങൾ. പതിവ് ചേരുവകളായ നായകന്റെ കഴിഞ്ഞ കാലവും അതിനെ ചുറ്റി പറ്റി വർത്തമാനത്തിൽ വരുന്ന പ്രശ്നങ്ങളും തന്നെയാണ് ഇവിടെയും വരുന്നത്. പക്ഷെ അത് തന്റെ സംവിധാന മികവിൽ മികച്ച കാഴ്ച അനുഭവം നൽകുന്നു എന്നതിലാണ് സംവിധായകന്റെ വിജയം. അങ്ങനെ ഒരു ലോകേഷ് യൂണിവേഴ്‌സ് സിനിമ തന്നെയാണ് നൂറു ശതമാനവും ലിയോ. എന്നാൽ ആരാധകർ കാത്തിരിക്കുന്നത് ഇതുവരെ ഉള്ളതും ഇനി ചർച്ചയിൽ ഉള്ളതുമായ എല്ലാ ചിത്രങ്ങളിലെയും നായകരും വില്ലന്മാരും ഒരുമിച്ച് എത്തുന്ന ഒരു സിനിമയ്ക്കാണ്. അത്തരത്തിൽ ഒരു ചിത്രം 3 മണിക്കൂറിനകത്ത് ചുരുക്കുക എന്നതാണ് വിഷമകരം.

ഹിമാചൽ പ്രദേശിൽ കുടുംബത്തോടൊപ്പം സമാധാനപരമായി കഴിയുന്ന പാർഥിപൻ എന്ന കഥാപാത്രമായാണ് വിജയ് ചിത്രത്തിലെത്തുന്നത്. കഫെ നടത്തിവന്നിരുന്ന പാർഥിപനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് നേരിടേണ്ടി വരുന്ന അസാധാരണ സംഭവങ്ങളെ മുൻനിർത്തിയാണ് ചിത്രം പുരോഗമിക്കുന്നത്. പാർഥിപന്റെ ഭാര്യ കഥാപാത്രമായ സത്യയെ അവതരിപ്പിച്ചിരിക്കുന്നത് തൃഷയാണ്. മകൻ സിദ്ധാർഥായി മലയാളി നടൻ മാത്യു തോമസും എത്തുന്നു.

വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട ലിയോ എന്ന ഗ്യാങ്സ്റ്റർ ആണ് പാർഥിപനെന്ന് വിശ്വസിക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗുണ്ടാസംഘങ്ങൾ കണക്കുതീർക്കാൻ എത്തുന്നതോടെ ചിത്രം കൂടുതൽ ഉദ്വേഗജനകമാകുന്നു. ഇവരിൽ നിന്ന് തന്നെയും കുടുംബത്തിനേയും രക്ഷിക്കാനുള്ള പാർഥിപന്റെ പോരാട്ടമാണ് ചിത്രം. പാർഥിപന്റെ കഥയിലും. ലിയോയെക്കുറിച്ചുള്ള ഫ്ലാഷ്ബാക്കിലുമൊക്കെ ആരാധകർക്ക് ആഘോഷമാക്കാനുള്ളതെല്ലാം ലോകേഷ് ഒരുക്കി വെച്ചിട്ടുണ്ട്. അനിരുദ്ധിന്റെ സംഗീതവും എടുത്തു പറയേണ്ടതാണ്. എന്നാൽ അനിരുദ്ധിന്റെ സംഗീതം ആവർത്തനം ആണെന്ന് പരാതിപ്പെടുന്ന ആരാധകരും ഉണ്ട്. ലോകേഷ് പടങ്ങളിൽ ഇനിയും പ്രതീക്ഷ നൽകുന്ന വൻ മാസ് പ്രൊജെക്ടുകൾ ഉണ്ടെന്നിരിക്കെ കാത്തിരിപ്പുകൾക്ക് അവസാനമില്ല.

ജോഷി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ആൻ്റണിയുടെ ടീസർ പുറത്തിറങ്ങി.ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും ജോജു ജോർജ്ജും ഒന്നിക്കുന്നുവെന്നത് കൊണ്ട് പ്രതീക്ഷയേറെയാണ്. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗർവാളും നിതിൻ കുമാറും രജത് അഗർവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസിന് ആണ്. ജോഷിയുടെ മുൻ ചിത്രങ്ങളെപ്പോലെതന്നെ കുടുംബപ്രേക്ഷകർക്ക് പ്രാധാന്യം നൽകുന്ന ചിത്രം തന്നെയാകും ആന്റണിയെന്ന് അണിയറക്കാര്‍ പറയുന്നു. മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന, പ്രേക്ഷകന് ഇമോഷണലി കണക്ട് ചെയ്യുന്ന ചിത്രം തന്നെയാകും ആന്റണി. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന ജോഷി ആന്റണിയിലൂടെ മറ്റൊരു ഫാമിലി ആക്ഷൻ ചിത്രം സമ്മാനിക്കും. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സരിഗമയ്ക്കാണ്.

ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത് ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർ ആയിരുന്നു. അവർ ഈ ചിത്രത്തിലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. സൂപ്പർ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിനെക്കാൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ ആന്റണിക്കായി കാത്തിരിക്കുന്നത്. ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. ആന്റണിയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നുണ്ട്. ജോജു ജോർജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് വലിയ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു.

കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തില്‍ എത്തിയത്. ജോജുവിന്റെ കരിയറിലെ ഏറ്റവും പവർഫുൾ മാസ് കഥാപാത്രവും ഏറെ ആരാധകർ ഉള്ള കഥാപാത്രം കൂടിയായിരുന്നു കാട്ടാളൻ പൊറിഞ്ചു. പുതിയ ചിത്രവും വിജയകരമാകുമെന്നാണ് പ്രതീക്ഷ. ഇരട്ട എന്ന ജനപ്രിയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി.

ലിയോ സിനിമയുടെ 7 മണിക്കുള്ള ഷോ അനുവദിക്കാതെ തമിഴ് നാട് സർക്കാർ. രാവിലെ 7 മണിക്കുള്ള സ്പെഷ്യൽ ഷോ അനുവദിക്കുമോ എന്ന് പരിശോധിക്കാൻ തമിഴ് നാട് സർക്കാരിനോട് ചെന്നൈ ഹൈകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് തമിഴ് നാട് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സിനിമയുടെ പ്രത്യേക പ്രദർശനത്തിനായി നിർമ്മാതാക്കളായ സെവൻത് സ്ക്രീൻ സ്റ്റുഡിയോയുടെ ആവശ്യമാണ് തളളിയത്. ഇതിനായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിർമ്മാതാവ് ലളിത് കുമാറും, തിയേറ്റർ ഉടമകളും സർക്കാറുമായി ചർച്ച നടത്തിയിരുന്നു. എന്നിരിക്കെയാണ് ഇവരുടെ ആവശ്യം സർക്കാർ തള്ളിയത്.

പുതുച്ചേരിയിൽ രാവിലെ 7 മണിക് ആദ്യ ഷോ അനുവദിച്ചിട്ടുണ്ടെന്ന വാദം സർക്കാർ അംഗീകരിച്ചില്ല. ഡിജിപി യുടെ അഭിപ്രായത്തെ തുടർന്നാണ് തീരുമാനമെന്നും വ്യക്തമാക്കി. 7 മണിക്കുള്ള ഷോ സ്കൂൾ സമയത്തെ ഗതാഗത കുരുക്കിന് കാരണമാകുമെന്നും.ഇതിനായി രാവിലെ 5 മണി മുതൽ സുരക്ഷ ഒരുക്കേണ്ടി വരുമെന്നും പറഞ്ഞു. നിലവിൽ തമിഴ് നാട്ടിൽ ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണിക്കായിരിക്കും.

ലിയോയുടെ റിലീസ് ഒക്ടോബർ 19 നാണ്. കേരളത്തിൽ പുലർച്ചെ 4 മണിക്ക് ആദ്യ ഷോ ഉണ്ടാകും.എന്നാൽ തമിഴ് നാട്ടിൽ 9 മണിയാകും.അജിത് നായകനായ തുനിവ് എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ചതിനെ തുടർന്നാണ് തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഷോകൾ നിർത്തിവച്ചത്. രണ്ട് സമയങ്ങളിലായി കേരളത്തിലും തമിഴ്നാട്ടിലും ഷോകൾ നടക്കുന്നതിനാൽ ചിത്രത്തെ നെഗറ്റീവായി ബാധിക്കുമോ എന്ന ആശങ്കയും നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നിർമ്മാതാവ് ഉന്നയിച്ചിരുന്നു.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് ഇനി മുതൽ തൻ്റെ സിനിമകൾ നൽകില്ലെന്ന് വ്യക്തമാക്കി സംവിധായകൻ ഡോ. ബിജു. കേരളീയത്തിൻ്റെ ഭാഗമായി പ്രദർശിപ്പിക്കുന്നതിന് തിരഞ്ഞെടുത്ത ‘വീട്ടിലേക്കുള്ള വഴി’ എന്ന തൻറെ ചിത്രം അദ്ദേഹം പിൻവലിച്ചു. തുടർച്ചയായി ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തു നിന്ന് നേരിടുന്ന അവഗണനയാണ് തന്നെ അതിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക് പേജ് വഴി ആണ് പ്രതിഷേധം വ്യക്തമാക്കിയത്. ഇനി മുതൽ മികച്ച സംവിധായകനും തിരക്കഥയ്ക്കുമുള്ള അവാർഡ് പരിഗണിക്കുന്നതിന് താൻ സിനിമ അയക്കില്ലാ എന്നും മറ്റു മേഖലകളിലെ അവാർഡുകൾക്ക് മാത്രമാകും തന്റെ സിനിമ എൻട്രി പോകുക എന്നും പറഞ്ഞു.

സാങ്കേതിക പ്രവർത്തകരുടെ അവസരം നിഷേധിക്കപെടാതിരിക്കാൻ വേണ്ടിയാണ് അത്തരം ഒരു തീരുമാനം. പ്രതിഷേധത്തിന് കാരണമായത് ഡോ. ബിജുവിന്റെ “അദൃശ്യ ജാലകങ്ങൾ” എന്ന സിനിമ, ഐഎഫ്എഫ്കെ യിൽ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് പോലും തിരഞ്ഞെടുക്കാത്തതിനാലാണ്.’വീട്ടിലേക്കുള്ള വഴി’ എന്ന ചിത്രം കേരളീയം ചലച്ചിത്ര മേളയിൽ ക്ലാസിക് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിലേക്കായിരുന്നു. പ്രദര്ശിപ്പിക്കണ്ട എന്ന തീരുമാനം ചലച്ചിത്ര അക്കാഡമി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട് സംവിധായകൻ.

ദളപതി വിജയ്‌യുടെ പുതിയ സിനിമ ലിയോയുടെ ആദ്യ പ്രദർശനം കേരളത്തിൽ ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കുക പ്രമുഖ നിർമാതാക്കളായ ശ്രീ ഗോകുലം മൂവീസ് ആണ്. മലയാളത്തിൽ നിന്നുമുള്ള നടന്മാരുടെ സാന്നിധ്യം ഈ തമിഴ് ചിത്രത്തിലും ഉണ്ട്. ഇവിടെ പുലർച്ചെ 4 മണിക്കാണ് ആദ്യ പ്രദർശനം നടക്കുക.  ശ്രീ ഗോകുലം മൂവീസ് സമൂഹ മാധ്യമം ആയ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോകേഷ് യൂണിവേഴ്‌സിലെ അടുത്ത ചിത്രം ആയ ലിയോ വിജയ്‌യെ സംബന്ധിച്ച് വളരെ പ്രധാനപെട്ടതാണ്. മുൻപ് തമിഴ് നാട്ടിൽ അജിത്തിന്റെ സിനിമ തുനിവിന്റെ റിലീസിനിടെയിൽ ഒരാൾ മരിച്ചതിനാലാണ് പുലർച്ചെ ഉള്ള പ്രദർശനങ്ങൾ തമിഴ്‌നാട്ടിൽ നിർത്തിവെച്ചത്.

വിക്രമാദിത്യ മോട്‌വാനെ സംവിധാനം ചെയ്‌ത “Indi(r)a’s Emergency”, അചൽ മിശ്രയുടെ മൂന്നാമത്തെ ചിത്രം “റി”(Ri ), 2023 കാൻ ഫെസ്റ്റിവലിൽ സമ്മാനാർഹമായ “The Buriti Flower” എന്നിവ ഈ വർഷത്തെ ധർമ്മശാല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (ഡി ഐ എഫ്എഫ് ) പ്രദർശനത്തിനായി തിരഞ്ഞെടുത്തു. നവംബർ 4 മുതൽ 7 വരെ മക്ലിയോഡ് ഗഞ്ചിൽ നടക്കാൻ പോകുന്ന ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ഓൺ-ഗ്രൗണ്ട് സ്പെഷ്യൽ പ്രോഗ്രാമിംഗിന്റെ ഭാഗമായ ആദ്യ പതിനൊന്ന് ടൈറ്റിലുകളും ശനിയാഴ്ച പ്രഖ്യാപിച്ചു.

മിശ്രയുടെ മൂന്നാമത്തെ ചിത്രമായ “റി” , അതിന്റെ വേൾഡ് പ്രീമിയർ ഡിഐഎഫ്എഫിൽ ആയിരിക്കും; ഡൊമിനിക് സാങ്മ സംവിധാനം ചെയ്ത “റാപ്ചർ” (‘റിംഡോഗിത്തംഗ’), അത് പ്രശസ്തമായ ലോകാർനോ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുകയും സാംസ്കാരിക വൈവിധ്യത്തിനുള്ള ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ് നേടുകയും ചെയ്തിരുന്നു; 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ റോട്ടർഡാമിൽ പ്രീമിയർ പ്രദർശിപ്പിച്ച ഷാരൂഖ് ഖാൻ ചാവഡയുടെ “which colour?” എന്നിവയാണ് പ്രദർശനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള പ്രധാനപെട്ടവ.

കനകക്കുന്നിനും മാനവീയം വീഥിക്കും പിന്നാലെ തലസ്ഥാന നഗരിയിലെ പുതിയ നൈറ്റ് ലൈഫ് കേന്ദ്രമാക്കാനൊരുങ്ങി ശംഖുമുഖം ബീച്ച്.രാത്രിയിൽ ബീച്ചിലേക്ക് സന്ദർശകരെ ആകര്ഷിക്കുന്നതിനുള്ള ഫുഡ് സ്ട്രീറ്റ് വൈകാതെ യാഥാർഥ്യമാകും. നവംബറിൽ നിർമാണം ആരംഭിച്ച 2024 ജനുവരിയോടെ ഫുഡ് സ്ട്രീറ്റ് പദ്ധതി പൂർത്തിയ്ക്കാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്.ഇതോടെ രാത്രിയിൽ ശംഖുമുഖത്തേക്കു സന്ദര്ശകരുടെ ഒഴുക്കാരംഭിക്കുമെന്നാണ് പ്രതീക്ഷ.

ബീച്ചിന്റെ പ്രവേശന കവാടത്തിന് ഇരുവശത്തുമായാണ് ഫുഡ് സ്ട്രീറ്റ് സജ്ജമാക്കുക ആധുനിക സൗകര്യങ്ങളോടെ ശാസ്ത്രീയമായി ആരംഭിക്കുന്ന കടകളിൽ കുടിവെള്ളം ടോയ്ലറ്റ് തുടങ്ങി കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ആവശ്യമായ അടിയന്തര സൗകര്യങ്ങളും ഒരുക്കും. ഏഴരയോടെ സജീവമാകുന്ന ഫുട്സ്ട്രീട് 12 വരെ പ്രവർത്തിക്കും. ഫുഡ്സ്ട്രീറ്റിനോട് ചേർന്ന് വിനോദ പരിപാടികൾ നടത്താനുള്ള പ്രത്യേക കേന്ദ്രവും സജ്ജമാക്കും.

ആളുകൾക്ക് പരിപാടികൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സംവിധാനം ലക്ഷ്യമിട്ടാണിത്. നിലവിൽ ശംഖുമുഖത്ത് പ്രവർത്തിക്കുന്ന തെരുവോര കച്ചവടക്കാരെഫുഡ്‌സ്ട്രീറ്റിലേക്ക് പുനരധിവസിപ്പിക്കും. ഇതോടെ മികച്ച കച്ചവട രീതിയിൽ കച്ചവടം ചെയ്യാൻ ഇവർക്ക് സാധിക്കും. പുനരധിവസിപ്പിക്കേണ്ട കച്ചവടക്കാരുടെ പട്ടിക തയ്യാറാക്കി വരികയാണ്. ടൂറിസം വകുപ്പിന് കീഴിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. സ്മാർട്സിറ്റി മിഷൻ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ചെലവ് ഡി ടി പി സി പുറത്തുവിട്ടിട്ടില്ല.

പദ്ധതിയുടെ ഭാഗമാകുന്ന കച്ചവടക്കാർക്ക് ഭക്ഷ്യ സുരക്ഷാവകുപ്പ് പ്രാഥമിക പരിശീലനം നൽകും. തുടർന്ന് നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് കടകളുടെ പ്രവർത്തനം നടക്കുന്നത് ഉറപ്പുവരുത്താൻ കൃത്യമായി ഇടവേളകളിൽ പരിശോധനയുണ്ടാകും. കച്ചവടക്കാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കണ്ടാൽ വീണ്ടും പരിശീലനം നൽകും. ഗുരുതരമായ അലംഭാവം ഉണ്ടായാൽ നടപടികൾ സ്വീകരിക്കും.

ഫുഡ് സ്ട്രീറ്റിലെ കടകളിൽ ഭക്ഷണം പാകം ചെയ്യാൻ അംഗീകൃതവസ്തുക്കൾ മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ. കുടിവെള്ളം ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളം എന്നിവയുടെ ശുചിത്വം ഉറപ്പുവരുത്തും. ഇതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പരിശോധന നടത്തും ഭക്ഷണം തയ്യാറാക്കുന്നവർക്ക് ഡ്രസ്സ് കോഡു നൽകുന്നതിനൊപ്പം ഇവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.

തിരുവനന്തപുരം മാനവീയം വീഥിയിലാണ് ഈ അടുത്തിടെ സമാനമായ ഫുഡ് കോർട്ട് ആരംഭിച്ചത്.

ന്യൂഡൽഹി: ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി പ്രശസ്ത ഹോളിവുഡ് താരം മൈക്കൽ ഡഗ്ലസിനെ ആദരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. മേളയുടെ 54-ാമത് എഡിഷനിൽ ഭാര്യ കാതറിൻ സീറ്റ ജോൺസിനും മകൻ ഡിലനുമൊപ്പം നടനും പങ്കെടുക്കുമെന്ന് സമൂഹമാധ്യമം ആയ എക്‌സിലെ പോസ്റ്റിലൂടെ താക്കൂർ വാർത്ത പങ്കിട്ടു. നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രോത്സവം. “ഹോളിവുഡ് നടനും നിർമ്മാതാവുമായ മൈക്കൽ ഡഗ്ലസിന് 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോവയിലെ പ്രശസ്തമായ സത്യജിത് റേ എക്‌സലൻസ് ഇൻ ഫിലിം ലൈഫ് ടൈം അവാർഡ് നൽകുമെന്ന് അറിയിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്,” എന്ന് താക്കൂർ എക്‌സിൽ പങ്കുവെച്ചു.

അമേരിക്കൻ സിനിമയായ ദ് എക്സോർസിസ്റ്റ് ചിത്രീകരിച്ചിട്ട് അൻപത് വർഷം പിന്നിടുന്നു. അമേരിക്കയുടെ ഒരു കാലഘട്ടത്തിന്റെ വിശ്വാസ തകർച്ചയുടെയും ശുഭാപ്തി വിശ്വാസത്തിൻ്റെയും തകർച്ചയെ കൂടി പ്രതിനിധാനം ചെയ്യുന്നതാണ് ഈ സിനിമ. സിനിമ പ്രതിപാദിക്കുന്നത് ദുഷ്ട ശക്തികളുടെ പിടിയിലായ ബാലികയെ അതിൽ നിന്നും മോചിപ്പിക്കാനുള്ള രണ്ട് വൈദികൻമാരുടെ യുദ്ധസമാനമായ ശ്രമങ്ങളാണ്. 1973 ൽ വാർണർ ബ്രോസ് പിക്ചേഴ്സ് പുറത്തിറക്കിയ ചിത്രം വില്യം ഫ്രീഡ്കിൻ ആണ് സംവിധാനം ചെയ്തത്. ദ് എക്സോർസിസ്റ്റ് എന്ന പേരിൽ ഇറങ്ങിയ നോവൽ ആധാരമാക്കി ആണ് സിനിമ ചെയ്തത്. ഇതേ വിഷയത്തിൽ മറ്റനേകം സിനിമകൾ പിന്നീട് ഇറങ്ങിയിട്ടുണ്ട് എങ്കിലും ഇതിന്റെ ജനപ്രീതി ഇന്നും നഷ്ടപ്പെട്ടിട്ടില്ല.