Entertainment (Page 50)

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖിനെ നായകനാക്കി ആറ്റ്ലീ സംവിധാനം ചെയ്ത ചിത്രമാണ് ജവാൻ. ഒരു ചിത്രത്തിലൂടേ ആയിരം കോടി കളക്ഷൻ നേടുന്ന തമിഴ് സംവിധായകൻ എന്ന റെക്കോർഡും ജവാനിലൂടെ ആറ്റ്ലീ സ്വന്തമാക്കിയിട്ടുണ്ട്. തമിഴിൽ ദളപതിയോടൊപ്പം തെരി, മെർസൽ, ബിഗിൽ, തുടങ്ങിയ ബ്ലോക്കബ്സ്റ്ററുകൾ സൃഷ്ടിച്ചതിനു ശേഷമാണ് ആറ്റ്ലീ ബോളിവുഡിലേക്ക് പറന്നത്.

ഇരുവരോടൊപ്പം നിൽക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതിനൊക്കെയും മറുപടി പറഞ്ഞു കൊണ്ടാണ് ആറ്റ്ലീ ഒരു അഭിമുഖത്തിൽ രംഗത്തെത്തിയിരിക്കുന്നത്. വിജയേയും ഷാരൂഖിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ചിത്രം. ഇരുവർക്കും ചേർന്നതായ ഒരു കഥക്ക് ഒരുങ്ങുകയാണ് ആറ്റ്ലീ. അടുത്ത ചിത്രം ഒരു പക്ഷെ ഇതായിരിക്കുമെന്നും സൂചന നൽകി.

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ബി ജെ പി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ഇന്ന് രാവിലെ ഇംഗ്ലീഷ് പള്ളി പരിസരത്ത് നിന്ന് പദയാത്രയായാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തിയത്. ബിജെപി പ്രവർത്തകരുടെ പ്രതിഷേധവും പൊലീസ് സ്റ്റേഷന് മുന്നിൽ നടന്നു.

പദയാത്ര പൊലീസ് തടയുകയും ചെയ്തു. ഇതേത്തുട‍ന്ന് കനത്ത സുരക്ഷയാണ് സ്റ്റേഷൻ പരിസരത്ത് ഏ‍പ്പെടുത്തിയിരിന്നുത്. സുരേഷ് ഗോപിക്ക് ഐക്യദാർഢ്യവുമായി നൂറുക്കണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം. ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിച്ചു. മഹിളാമോ‍ച്ചയുടെ ആഭിമുഖ്യത്തിൽ നിരവധി വനിതാ പ്രവർത്തകരും സുരേഷ് ഗോപിക്ക് പിന്തുണയുമായി സ്ഥലത്ത് എത്തിയിരുന്നു.

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘കാക്കിപ്പട’. നിലവിൽ ചിത്രത്തിന് ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ അവാര്‍ഡ് ലഭിച്ചു. ഇന്റര്‍നാഷണല്‍ നറേറ്റീവ് ഫീച്ചര്‍ വിഭാഗത്തില്‍ കാക്കിപ്പടയുടെ സംവിധായകന്‍ ഷെബി ചൗഘട്ടിനാണ് അവാര്‍ഡ് നേടിയത്. ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഷെബി ചൗഘട്ട് കാക്കിപ്പട എന്ന സിനിമയിലൂടെ കാലിക പ്രസക്തമായ ഒരു വിഷയമാണ് പറയുന്നത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഈ സിനിമ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിന്നു. തീയറ്ററിലും ഒടിടിയിലും റിലീസ് ചെയ്ത സമയത്ത് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കാക്കിപ്പട. ഈ ചിത്രം മുന്നോട്ട് വെച്ച സന്ദേശവും സാമൂഹ്യ പ്രതിബദ്ധതയുമാണ് അവാര്‍ഡ് നിര്‍ണ്ണയ സമിതികളെ ആകര്‍ഷിച്ചത്.

സല്‍മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രം ടൈഗര്‍ 3 റിലീസായതിനെ തുടർന്ന് ആരാധകർ ആവേശഭരിതരായി തീയറ്ററിനുള്ളിൽ പടക്കം പൊട്ടിച്ചു. മനീഷ് ശര്‍മയാണ് ചിത്രത്തിന്‍റെ സംവിധാനം. കത്രീന കൈഫാണ് നായിക വേഷം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. എന്നാൽ അതിരുകടന്ന സൽമാൻ ആരാധകരുടെ ആഘോഷമാണ് ഇപ്പോൾ വൈറലാകുന്നത്.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിലെ മോഹൻ സിനിമാസ് എന്ന തീയറ്ററിനുള്ളിലാണ് സല്‍മാന്‍ ആരാധകർ പടക്കം പൊട്ടിച്ചത്.

ഇതിന്‍റെ ദൃശ്യങ്ങള്‍ എക്‌സിൽ വൈറലാകുകയാണ്. ഒരു കൂട്ടം ആരാധകര്‍ പടക്കം പൊട്ടിച്ചതോടെ തീയറ്റിലെ മറ്റു കാഴ്ചക്കാര്‍ പല സ്ഥലങ്ങളിലേക്കായി ഓടുന്നതും കാണാം. അതേ സമയം വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 ഈ വര്‍ഷം ബോളിവുഡ് പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ്. ചിത്രം ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ 44.50 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ചിത്രത്തിന് ഇന്ത്യയില്‍ 41.32 ശതമാനം ഒക്യൂപെന്‍സിയാണ് റിലീസ് ദിനത്തില്‍ ഉണ്ടായിരുന്നത്.

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘നവംബര്‍ 9’ എന്ന ചിത്രം പ്രഖ്യാപിച്ചു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാബറി മസ്ജിദ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അനൗന്‍സ്‌മെന്‍റ് പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രദീപ് എം നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘മാര്‍ക്കോ’ ആണ് ഉണ്ണിയെ നായകനാക്കി നേരത്തെ ക്യൂബ്‌സ് പ്രഖ്യാപിച്ച ചിത്രം. ഇതിന് പിന്നാലെയാണ് ‘നവംബര്‍ 9’ കൂടി ഉണ്ണിയുടേതായി പ്രഖ്യാപിച്ചത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ‘മാര്‍ക്കോ’യ്ക്ക് ശേഷമാകും ‘നവംബര്‍ 9’ യുടെ ചിത്രീകരണം ആരംഭിക്കുക.മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണ് മാർക്കോ.ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്തവര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു മാസ്സ് ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനത്തിൽ ഇറങ്ങിയചിത്രം മലയാളികളുടെ മനസ്സിൽ ഇന്നും പതിഞ്ഞു കിടക്കുന്നു. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർത്താടിയ ചിത്രത്തിന് രണ്ടാം ഭാ​ഗം വരുന്നെന്ന് കേ‌‌ട്ടപ്പോൾ തന്നെ സിനിമാസ്വാദകർ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ ആ ആവേശത്തിന് ആക്കം കൂട്ടി പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

ഒരു ഗംഭീര പോരാട്ടം കഴിഞ്ഞുള്ള ഫ്രെയിമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. വിമാനത്തിന് മുന്നില്‍ തോക്കുമായി പിന്‍തിരിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലിനെ ആണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഫസ്റ്റ് ലുക്ക് പുറത്തുവന്നിതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ മോഹന്‍ലാലിന്‍റെ മുഖം കാണിക്കാത്തതിലുള്ള പരിഭവം പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും മോഹന്‍ലാലിന്‍റെ മറ്റൊരു ബ്രഹ്മാണ്ട ചിത്രമാകും എമ്പുരാന്‍ എന്നത് തീര്‍ച്ചയാണ്.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകും. നവംബര്‍ 18ന് മുന്‍പ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നടക്കാവ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്ന് അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യല്‍. മാധ്യമങ്ങളെ കാണുന്നതിനടയിൽ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ചൂണ്ടികാട്ടിയാണ് നിലവിലെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിന്റെ വിവാദത്തെ തുടർന്ന് സുരേഷ് ഗോപി മാപ്പുചോദിച്ച് രംഗത്തുവരികയും ചെയ്ടിരിന്നു.

പ്രേക്ഷകരുടെ മനസ്സിൽ എന്നും തിളങ്ങി നിൽക്കുന്ന താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. അനിയൻ കാര്‍ത്തിയെ കുറിച്ച്‌ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നേക്കാള്‍ ഇഷ്ടം ആളുകള്‍ക്ക് കാര്‍ത്തിയെ ആണെന്ന് കേൾക്കുമ്പോൾ അസൂയ തോന്നാറുണ്ടെന്നും കാര്‍ത്തിയുടെ വളര്‍ച്ചയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും സൂര്യ പറയുന്നു.


“കാര്‍ത്തി അഭിനയിക്കാൻ തുടങ്ങിയതില്‍ പിന്നെ ആളുകള്‍ വന്ന് ഞാൻ നിങ്ങളുടെ ഫാനല്ല, തമ്പിയുടെയുടെ ഫാനാണ് എന്നു പറയും. നിങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം കാര്‍ത്തിയെ ആണെന്നു പറയും. അമ്പലങ്ങളിലും എയര്‍പോര്‍ട്ടുകളിലും എല്ലാം ആളുകള്‍ എന്റെ അടുത്ത് വന്ന് കാര്‍ത്തിയെ അണ് കൂടുതല്‍ ഇഷ്ടം എന്നു പറയുമ്പോൾ ചെറിയ അസൂയ തോന്നും.

കാര്‍ത്തിക്ക് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ 50 സിനിമകളെങ്കിലും ചെയ്യാമായിരുന്നു, എന്നാല്‍ ചെയ്ത ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും കാര്‍ത്തി നല്‍കി. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ കാര്‍ത്തിയുടെ 25-ാം ചിത്രം ആഘോഷിക്കുന്നത്. പരുത്തിവീരൻ, നാൻ മഹാൻ അല്ല തുടങ്ങിയ ചിത്രങ്ങള്‍ കാര്‍ത്തി എങ്ങനെ ചെയ്തെന്നാണ് എന്റെ അത്ഭുതം. ഞങ്ങളുടെ റൂട്ട് വേറെയാണ്”, സൂര്യ പറഞ്ഞു.

കാര്‍ത്തി നായകനായെത്തുന്ന 25-ാം ചിത്രത്തിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാൻ എത്തിയ വേളയിലാണ് സൂര്യ ഇത് പറഞ്ഞത്. ‘ജപ്പാൻ’ എന്ന് പേരിട്ടിരിക്കുന്ന രാജുമുരുഗൻ ചിത്രം കാര്‍ത്തിയുടെ ജീവിതത്തിലെ ഒരു പ്രധാന ചിത്രമാണ്. നവംബർ 10നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. അപമര്യാദയായി സുരേഷ് ഗോപി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തു. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.

മാർക്ക് ലിസ്റ്റ് വിവാദത്തിൽ പരീക്ഷാ കൺട്രോളർക്ക് താക്കിത്.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിലാണ് മഹാരാജാസ് കോളജിലെ പരീക്ഷാ കൺട്രോളർക്ക് താക്കിത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് തെറ്റായി പ്രസിദ്ധീകരിച്ചതിനാണ് താക്കീത്.

പരീക്ഷാ കൺട്രോളർക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും കണ്‍ട്രോളര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും കോളജ് വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. പിഴവ് ബോധ്യപ്പെട്ടിട്ടും തിരുത്താതിനാൽ കോളജിലെ പരീക്ഷാ സംവിധാനം ആകെ സംശയ നിഴലിലായി. ഇതിനെ തുടർന്ന് കർശനനടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.