ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രമാണ് ‘കാക്കിപ്പട’. നിലവിൽ ചിത്രത്തിന് ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ അവാര്‍ഡ് ലഭിച്ചു. ഇന്റര്‍നാഷണല്‍ നറേറ്റീവ് ഫീച്ചര്‍ വിഭാഗത്തില്‍ കാക്കിപ്പടയുടെ സംവിധായകന്‍ ഷെബി ചൗഘട്ടിനാണ് അവാര്‍ഡ് നേടിയത്. ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഷെബി ചൗഘട്ട് കാക്കിപ്പട എന്ന സിനിമയിലൂടെ കാലിക പ്രസക്തമായ ഒരു വിഷയമാണ് പറയുന്നത്.
കുട്ടികള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഈ സിനിമ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരിന്നു. തീയറ്ററിലും ഒടിടിയിലും റിലീസ് ചെയ്ത സമയത്ത് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു കാക്കിപ്പട. ഈ ചിത്രം മുന്നോട്ട് വെച്ച സന്ദേശവും സാമൂഹ്യ പ്രതിബദ്ധതയുമാണ് അവാര്‍ഡ് നിര്‍ണ്ണയ സമിതികളെ ആകര്‍ഷിച്ചത്.

