മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു മാസ്സ് ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് സംവിധാനത്തിൽ ഇറങ്ങിയചിത്രം മലയാളികളുടെ മനസ്സിൽ ഇന്നും പതിഞ്ഞു കിടക്കുന്നു. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർത്താടിയ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നെന്ന് കേട്ടപ്പോൾ തന്നെ സിനിമാസ്വാദകർ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ ആ ആവേശത്തിന് ആക്കം കൂട്ടി പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
ഒരു ഗംഭീര പോരാട്ടം കഴിഞ്ഞുള്ള ഫ്രെയിമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. വിമാനത്തിന് മുന്നില്‍ തോക്കുമായി പിന്‍തിരിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലിനെ ആണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഫസ്റ്റ് ലുക്ക് പുറത്തുവന്നിതിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ മോഹന്‍ലാലിന്‍റെ മുഖം കാണിക്കാത്തതിലുള്ള പരിഭവം പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും മോഹന്‍ലാലിന്‍റെ മറ്റൊരു ബ്രഹ്മാണ്ട ചിത്രമാകും എമ്പുരാന്‍ എന്നത് തീര്‍ച്ചയാണ്.

