മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകും. നവംബര്‍ 18ന് മുന്‍പ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നടക്കാവ് പൊലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്ന് അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യല്‍. മാധ്യമങ്ങളെ കാണുന്നതിനടയിൽ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന് ചൂണ്ടികാട്ടിയാണ് നിലവിലെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിന്റെ വിവാദത്തെ തുടർന്ന് സുരേഷ് ഗോപി മാപ്പുചോദിച്ച് രംഗത്തുവരികയും ചെയ്ടിരിന്നു.
2023-11-12

