Entertainment (Page 46)

ഒരു നടിയുമായി വിജയ് ദേവരകൊണ്ടയെ ചേര്‍ത്ത് കിംവദന്തികൾ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റില്‍. സിനി പോളീസ് എന്ന യൂട്യൂബ് ചാനലിലൂടെ അനന്തപുര്‍‌ സ്വദേശിയായ വെങ്കട കിരൺ എന്നയാളെയാണ് വിജയ് ദേവരകൊണ്ടയെ അവഹേളിച്ച് സിനിമയുമായി ബന്ധപ്പെട്ട അശ്ലീല വാർത്തകൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ടയ്ക്കെതിരെ കിംവദന്തികൾ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ അദ്ദേഹത്തിന്റെ ടീം പരാതി നൽകിയിരുന്നു.

ഇതിന് പിന്നാലെ പ്രതിയെ കണ്ടെത്തുകയും ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും യൂട്യൂബില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് പൊലീസ് റജിസ്ട്രര്‍ ചെയ്ത എഫ്‌ഐആര്‍ പറയുന്നത് യൂട്യൂബർ വിജയ് ദേവരകൊണ്ടയെയും ഒരു നടിയെയും ചേര്‍ത്ത് അടിസ്ഥാനരഹിതമായ കിംവദന്തികൾ സിനിപോളിസ് ചാനലിൽ പങ്കുവെച്ചു എന്നാണ്.

“കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ വ്യക്തി വിജയുമായും മറ്റൊരു നടിയുമായും ബന്ധപ്പെട്ട് അശ്ലീല വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. അപകീർത്തികരമായ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച വ്യക്തിയെ വ്യക്തിയെ കണ്ടെത്തി” – കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ടയുടെ ടീം ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.

കർശന നടപടികളാണ് ഇത്തരം സംഭവങ്ങൾ തടയാൻ സ്വീകരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സംഘം കൂട്ടിച്ചേർത്തു. “ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അവർ കൂട്ടിച്ചേർത്തു. വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട് ഇത്തരം ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നത് പതിവാണ്, പക്ഷേ ചിലപ്പോൾ ആളുകൾ ഒരു പരിധി കടക്കുന്നു. അതിനാല്‍ തന്നെ വിജയ് ഈ വിഷയത്തില്‍ ഒരു മാതൃക കാണിക്കാൻ ആഗ്രഹിക്കുന്നു” -വിജയിയുടെ ടീമിന്‍റെ പത്ര കുറിപ്പ് പറയുന്നു.

കേരളത്തിന്റേത് സമാധാനവും സ്‌നേഹവും ഒത്തൊരുമയും ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ സംസ്‌കാരമാണ് എന്നും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് കേരളത്തിന്റെ കരുത്തെന്നും കെനിയന്‍ സംവിധായികയും കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാര ജേതാവുമായ വനൂരി കഹിയു. അവര്‍ പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ‘കേരളം എന്ന മാനവികത’ ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

ഉമോജ ആഫ്രിക്കയില്‍ ഒത്തൊരുമ എന്നര്‍ത്ഥം വരുന്ന വാക്കാണ്. ഉമോജ എന്ന വാക്കുമായാണ് കേരളം എന്ന അനുഭവം എനിക്ക് ചേര്‍ത്തുവയ്ക്കാനാകുന്നത്. കൊളോണിയലിസത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ദീര്‍ഘമായ ചരിത്രമുള്ള നാടുകളാണ് കെനിയയും കേരളവും. കേരളമുയര്‍ത്തിപ്പിടിക്കുന്ന മാനവികമൂല്യങ്ങളുടെ പ്രതിഫലനമാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും കേരളം പാലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് നിസ്സംശയം പറയാനാകുന്നുവെന്നത് എന്നും കഹിയു അഭിപ്രായപ്പെട്ടു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതരിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ഡോ. ആർ ബിജു. തീയറ്ററിൽ ആളുകൾ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോ. ബിജുവിന് ഒക്കെ എന്താണ് റെലവൻസ് ഉള്ളതെന്നായിരുന്നു രഞ്ജിത്തിന്റെ പരാമർശം. ചില പരാമർശങ്ങള്‍ക്ക് ഒരു മാധ്യമത്തിലൂടെ രഞ്ജിത്ത് നടത്തിയ സമൂഹ മാധ്യമങ്ങളില്‍ കുറിച്ച തുറന്ന കത്തിലാണ് ഡോ. ആർ ബിജുവിന്റെ പ്രതികരണം.

“ആദ്യമേ തന്നെ താങ്കളുടെ അജ്ഞതയിൽ സഹതാപം രേഖപ്പെടുത്തട്ടെ. തീയറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളെ പറ്റിയും. തീയറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല,” ഡോ. ബിജു കുറിച്ചു.

”ഒരു കാര്യം ചോദിച്ചോട്ടെ , വിവിധ ലോക രാജ്യങ്ങളിൽ നിന്നായി ഈ മേളയിൽ പ്രദർശിപ്പിക്കുന്ന നിരവധി സിനിമകൾ ഉണ്ട് . ലോകത്തെ പ്രധാന ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയത് കൊണ്ടാണല്ലോ ആ ലോക സിനിമകൾ ഇവിടെ മേളയിൽ കാണിക്കുന്നത് . അല്ലാതെ ആ സിനിമകൾ അവിടങ്ങളിൽ തീയറ്ററുകളിൽ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത്. അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങൾ ആണല്ലോ കേരളാ സർക്കാരിന്റെ ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കുന്നത് എന്നോർക്കുമ്പോൾ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നുണ്ട്,” ഡോ. ബിജു കൂട്ടിച്ചേർത്തു.

മിക്കപ്പോഴും ഓണ്‍ലൈന്‍ ആക്റ്റിവിറ്റി മാനദണ്ഡ‍മാക്കിയാണ് ആധുനിക കാലത്ത് ജനപ്രീതിയുടെ അളവുകോല്‍ നിശ്ചയിക്കുന്നത്. ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും അധീശത്വം നേടിയ കാലത്ത് അത് സ്വാഭാവികമാണുതാനും. ഇപ്പോഴിതാ ഈ വര്‍ഷത്തെ തങ്ങളുടെ സെര്‍ച്ച് എന്‍ജിന്‍ വഴിയുള്ള ട്രെന്‍ഡുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. വിവിധ വിഭാഗങ്ങള്‍ തരംതിരിച്ചുള്ള ലിസ്റ്റുകളില്‍ സിനിമകളുമുണ്ട്.

ഈ വര്‍ഷം ലോകത്ത് ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ബാര്‍ബിയാണ്. ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പണ്‍ഹെയ്‍മര്‍ രണ്ടാമതും. മൂന്നാം സ്ഥാനത്തുള്‍പ്പെടെ ആദ്യ പത്തില്‍ 3 ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍റെ ജവാനും പത്താം സ്ഥാനത്ത് അദ്ദേഹം തന്നെ നായകനായ പഠാനും. എന്നാല്‍ പഠാനേക്കാള്‍ സെര്‍ച്ച് ചെയ്യപ്പെട്ട മറ്റൊരു ബോളിവുഡ് ചിത്രമാണ് ലിസ്റ്റില്‍ എട്ടാം സ്ഥാനത്ത്. സണ്ണി ഡിയോള്‍ നായകനായി, വന്‍ വിജയം നേടിയ ഗദര്‍ 2 ആണ് അത്.

ആഗോള തലത്തില്‍ 2023 ല്‍ ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 സിനിമകള്‍

  1. ബാര്‍ബി
  2. ഓപ്പണ്‍ഹെയ്‍മര്‍
  3. ജവാന്‍
  4. സൗണ്ട് ഓഫ് ഫ്രീഡം
  5. ജോണ്‍ വിക്ക്: ചാപ്റ്റര്‍ 4
  6. അവതാര്‍: ദി വേ ഓഫ് വാട്ടര്‍
  7. എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സി
  8. ഗദര്‍ 2
  9. ക്രീഡ് 3
  10. പഠാന്‍

ഇന്ത്യന്‍ മുഖ്യധാരാ സിനിമ എന്നുപറഞ്ഞാല്‍ വിദേശികളെ സംബന്ധിച്ച് ബോളിവുഡ് എന്നായിരുന്നു അര്‍ഥം, അടുത്ത കാലം വരെ. എന്നാല്‍ ഇന്ന് വിദേശ മാര്‍ക്കറ്റുകളില്‍ തെന്നിന്ത്യന്‍ സിനിമകളും നേട്ടമുണ്ടാക്കുന്നുണ്ട്. എന്നിരിക്കിലും ബോളിവുഡിന്‍റെ ഗ്ലാമര്‍ പൊയ്പ്പോയിട്ടില്ല. ഇന്നും പോസിറ്റീവ് അഭിപ്രായം വന്നാല്‍ ഒരു ബോളിവുഡ് സിനിമ നേടുന്ന കളക്ഷന്‍ സ്വന്തമാക്കാന്‍ തെന്നിന്ത്യന്‍ സിനിമകള്‍ പ്രയാസപ്പെടും. ഭാഷാതീതമായി സിനിമകള്‍ സ്വീകരിക്കപ്പെടുന്ന പാന്‍ ഇന്ത്യന്‍ കാലത്ത് ഹിന്ദി ചിത്രങ്ങളുടെ തെന്നിന്ത്യന്‍ സ്വീകാര്യതയിലും മാറ്റം വന്നിട്ടുണ്ട്.

അടുത്തിടെയെത്തിയ രണ്‍ബീര്‍ കപൂറിന്‍റെ അനിമലും ഷാരൂഖ് ചിത്രങ്ങളുമൊക്കെ കേരളത്തിലും മികച്ച കളക്ഷനാണ് നേടുന്നത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ ലിസ്റ്റ് ആണ് ഇനി പറയുന്നത്. ഒന്ന് മുതല്‍ പത്ത് വരെ നവംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് തയ്യാറാക്കിയ സ്ഥാനങ്ങളാണ് പട്ടികയില്‍. സംശയലേശമില്ലാതെ ഒന്നാം സ്ഥാനം കിംഗ് ഖാന്‍, ഷാരൂഖ് ഖാന് തന്നെ. സമീപകാലത്ത് ഖാന്‍ ത്രയങ്ങളില്‍ ടൈഗര്‍ 3 ലൂടെ ഭേദപ്പെട്ട കളക്ഷന്‍ നേടിയ സല്‍മാന്‍ ആണ് രണ്ടാമത്.

മൂന്നാം സ്ഥാനത്ത് അക്ഷയ് കുമാറും.നാലാമത് അനിമലിലൂടെ സൂപ്പര്‍സ്റ്റാര്‍ പദവി ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രണ്‍ബീര്‍ കപൂര്‍ ആണ്. അഞ്ചാമത് ഹൃത്വിക് റോഷന്‍ ആണ്. അദ്ദേഹം ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രം ഫൈറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ആറാമത് രണ്‍വീര്‍ സിംഗ് ആണ്. ഏറെക്കാലമായി വിജയങ്ങള്‍ ഇല്ലാത്ത ആമിര്‍ ഖാന്‍ ഏഴാമതും കാര്‍ത്തിക് ആര്യന്‍ എട്ടാമതുമാണ്. ഒന്‍പതാം സ്ഥാനത്ത് അജയ് ദേവ്‍ഗണും പത്താം സ്ഥാനത്ത് സിദ്ധാര്‍ഥ് മല്‍ഹോത്രയും.

സര്‍ക്കാരിന് ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി ചലച്ചിത്ര താരം ശിവകാര്‍ത്തികേയൻ 10 ലക്ഷം രൂപ നല്‍കിയെന്ന് തമിഴ്‍നാട് മന്ത്രി ഉദയനിധി സ്റ്റാലിനാണ് അറിയിച്ചത്. രംഗത്ത് കാര്‍ത്തിയും സൂര്യയും അടക്കമുള്ളവരും സഹായവുമായി എത്തിയിരുന്നു. വിജയ്‍യുടെ ദുരിത ബാധിതരെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് എത്തിയ കുറിപ്പും ചര്‍ച്ചയായിരുന്നു. വിജയ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പെഴുതുകയായിരുന്നു. ആകുന്ന സഹായം ചെയ്യണം എന്നാണ് തന്റെ വെല്‍ഫെയര്‍ ക്ലബ് അംഗങ്ങളോട് വിജയ് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെ അഭ്യര്‍ഥിച്ചത്.

ആയിരക്കണക്കിന് ആളുകൾ കുടിവെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്‍തുക്കളും ഇല്ലാതെ സ്ഥിരമായി ദുരിതത്തിലാണെന്ന വാർത്തകൾ വരുന്നുണ്ട്. നിരവധി പോസ്റ്റുകളാണ് പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇവരെ രക്ഷിക്കാൻ സഹായം തേടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിൽ, വെൽഫെയർ ക്ലബ്ബ് അംഗങ്ങളോട് സർക്കാർ ഏറ്റെടുത്തിരിക്കുന്ന രക്ഷാദൗത്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സന്നദ്ധത അറിയിക്കാൻ അഭ്യര്‍ഥിക്കുന്നുവെന്നും ദുരിതം അകറ്റാൻ കൈകോര്‍ക്കാം എന്നും വിജയ് എഴുതിയിരുന്നു.

ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം കാതലാണ് ഇരുപത്തിയെട്ടാമത്‌ രാജ്യാന്തര ചലചിത്രോത്സവത്തിൽ മൂന്നാം ദിനം ശ്രദ്ധേയമായത് . 5 മലയാള സിനമകൾക്ക് പുറമെ 67 ലോക സിനിമകളും വിവിധ തീയറ്ററുകളിലായി പ്രദർശിപ്പിക്കുന്നു. കാതലിന് ബുക്കിങ് റിസർവേഷൻ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ കഴിഞ്ഞിരുന്നു .സംഘാടകരും പ്രതിനിധികളും തമ്മിൽ തീയറ്ററിൽ ഉൾക്കൊള്ളുന്നതിനേക്കാൾ പ്രേക്ഷകർ എത്തിയപ്പോൾ ഉന്തും തള്ളുമുണ്ടായി.

വേൾഡ് ക്ലാസിക്, റീസ്റ്റോർഡ് ക്ലാസിക് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ സിനിമകൾ പ്രദർശനത്തിനെത്തി. 14 വേദികളിലും ഉണ്ടായത് വലിയ തിരക്കാണ്. കൈരളി തീയേറ്ററിന് മുന്നിൽ മമ്മൂട്ടി ചിത്രം കാതൽ ദ കോർ പ്രദർശിപ്പിച്ച ഡെലിഗേറ്റുകളുടെ വൻ തിരകകണ് അനുഭവപ്പെട്ടത്.

മോഹന്‍ലാൽ ആരാധകര്‍ക്ക് ആഘോഷത്തിനുള്ള വക നല്‍കി ‘മലൈകോട്ടൈ വാലിബന്‍’ ടീസര്‍. 1.30 മിനിറ്റുള്ള ടീസറില്‍ കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ആണ് എത്തിയിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെ ഗംഭീര മ്യൂസിക്കും ടീസറിന്റെ ഹൈലൈറ്റ് ആണ്. പ്രേക്ഷകര്‍
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോമ്പോയില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ആകാംക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ അടുത്ത വർഷം ജനുവരി 25ന് എത്തും. മോഹൻലാൽ സിനിമയിൽ ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാകും എത്തുകയെന്ന് പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

യുവ ‍ഡോക്ടർ ഷഹനയുടെ ആത്മഹത്യക്ക് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള ചർച്ചകളാണ് നടക്കുന്നത്. പ്രതികരണവുമായി സമൂഹത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഉള്ളവർ സംഭവത്തിൽഎത്തുകയാണ്. ഇപ്പോഴിതാ നടി കൃഷ്ണ പ്രഭയാണ് രംഗത്തെത്തിയിരിക്കുന്നത്.

വിസ്മയ, ഷഹന എന്നിങ്ങനെ പേരുകൾ മാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ലെന്ന് പറയുകയാണ് നടി. അടുത്ത മാസം 2024 ആവുകയാണെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന് പറയുന്നത് ഏറെ വേദനാജനകമാണെന്ന് കൃഷ്ണ പ്രഭ പറയുന്നു.
പോയി പണിയെടുത്ത് ജീവിക്കാൻ പെൺകുട്ടികൾ സ്ത്രീധനം വേണമെന്ന് ആവശ്യം ഉന്നയിച്ച് വരുന്ന വീട്ടുകാരോട് പറയണമെന്നും നടി പറയുന്നു.

“അടുത്ത മാസം 2024 ആവുകയാണ്! സ്ത്രീധനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന് പറയുന്നത് ഏറെ വേദനാജനകമാണ്. വിസ്മയ, ഷഹന എന്നിങ്ങനെ പേരുകൾ മാറിമാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല എന്നതാണ് സത്യം. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഇടയ്ക്കിടെ വാർത്ത വരുന്നതെന്ന്! അതിന് കാരണം നമ്മൾ എല്ലാവരും അടങ്ങുന്ന സമൂഹം തന്നെയാണ്. പെൺമക്കളുടെ വിവാഹത്തിന് വേണ്ടി സ്ത്രീധനം കൊടുക്കാൻ തയാറാകുന്ന മാതാപിതാക്കളും അത് യാതൊരു ഉളുപ്പുമില്ലാതെ വാങ്ങുന്ന റെഡിയായി നിൽക്കുന്ന വരനും കുടുംബവും ഉള്ളിടത്തോളം കാലം പേരുകൾ മാറിമാറി വരിക തന്നെ ചെയ്യും. ഇനി വരുന്ന തലമുറയെങ്കിലും മാറേണ്ടിയിരിക്കുന്നു. പെൺകുട്ടികളോടാണ് എനിക്ക് പറയാനുളളത്. ഇനിയെങ്കിലും സ്ത്രീധനം വേണമെന്ന് ആവശ്യം ഉന്നയിച്ച് വരുന്ന വീട്ടുകാരോട് “പോയി പണിയെടുത്ത് ജീവിക്കാൻ പറയുക..”, വിവാഹശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ബന്ധം വേർപിരിഞ്ഞ് അന്തസ്സായി സ്വന്തമായി ജോലി ചെയ്തു ജീവിക്കുക. ഇവറ്റുകൾക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും കളയുന്നത് എന്തിനാണ്! വിവാഹത്തിന് മുമ്പായാലും ശേഷമായാലും സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നവർക്ക് എതിരെ തെളിവ് സഹിതം കേസ് കൊടുക്കുക.. ബാക്കി കോടതി നോക്കിക്കോളും!”
കൃഷ്ണ പ്രഭ കുറിച്ചു.

കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ആക്രമണങ്ങള്‍ ഒരാഴ്ചയ്ക്കുള്ളിലാണ് നടന്നത്. കാണികള്‍ക്ക് നേരെ മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍ ഇടിച്ച് കയറി അഞ്ജാതമായ വസ്തു സ്‌പ്രേ’ ചെയ്തായിരുന്നു ആക്രമണം. തീയറ്ററിൽ ആക്രമണം നടന്നതോടെ കാണികളെ അധികൃതര്‍ ഒഴിപ്പിച്ചു. സിനിമ കാണാന്‍ ഏകദേശം ഇരുന്നൂറോളം പേരാണ് തീയറ്ററുകളില്‍ ഉണ്ടായിരുന്നത്. അന്വേഷണം തുടരുകയാണ്.

പൊലീസ് പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പൊലീസ് മൂന്നിടത്തും നടന്ന ആക്രമണങ്ങളുമായുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്. ആക്രമികള്‍ അജ്ഞാത വസ്തു സ്‌പ്രേ’ ചെയ്തതിന് പിന്നാലെ സിനിമ കാണാന്‍ എത്തിയവര്‍ക്ക് ചുമയും ശ്വാസംമുട്ടലുമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ആക്രമണം നടത്തിയത് രണ്ട് പുരുഷന്മാരാണ്. അജ്ഞാത വസ്തു സ്‌പ്രേ ചെയ്തത് സിനിമ കാണാനായി എത്തിയവരാണ്. ഇവര്‍ പൊലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെടുകയും ചെയ്തു.