ഒരു നടിയുമായി വിജയ് ദേവരകൊണ്ടയെ ചേര്‍ത്ത് കിംവദന്തികൾ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റില്‍. സിനി പോളീസ് എന്ന യൂട്യൂബ് ചാനലിലൂടെ അനന്തപുര്‍ സ്വദേശിയായ വെങ്കട കിരൺ എന്നയാളെയാണ് വിജയ് ദേവരകൊണ്ടയെ അവഹേളിച്ച് സിനിമയുമായി ബന്ധപ്പെട്ട അശ്ലീല വാർത്തകൾ പ്രചരിപ്പിച്ചതിന് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ടയ്ക്കെതിരെ കിംവദന്തികൾ പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ അദ്ദേഹത്തിന്റെ ടീം പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെ പ്രതിയെ കണ്ടെത്തുകയും ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും യൂട്യൂബില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് പൊലീസ് റജിസ്ട്രര്‍ ചെയ്ത എഫ്ഐആര്‍ പറയുന്നത് യൂട്യൂബർ വിജയ് ദേവരകൊണ്ടയെയും ഒരു നടിയെയും ചേര്‍ത്ത് അടിസ്ഥാനരഹിതമായ കിംവദന്തികൾ സിനിപോളിസ് ചാനലിൽ പങ്കുവെച്ചു എന്നാണ്.
“കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ വ്യക്തി വിജയുമായും മറ്റൊരു നടിയുമായും ബന്ധപ്പെട്ട് അശ്ലീല വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. അപകീർത്തികരമായ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച വ്യക്തിയെ വ്യക്തിയെ കണ്ടെത്തി” – കഴിഞ്ഞ ദിവസം വിജയ് ദേവരകൊണ്ടയുടെ ടീം ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.
കർശന നടപടികളാണ് ഇത്തരം സംഭവങ്ങൾ തടയാൻ സ്വീകരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സംഘം കൂട്ടിച്ചേർത്തു. “ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അവർ കൂട്ടിച്ചേർത്തു. വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട് ഇത്തരം ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നത് പതിവാണ്, പക്ഷേ ചിലപ്പോൾ ആളുകൾ ഒരു പരിധി കടക്കുന്നു. അതിനാല്‍ തന്നെ വിജയ് ഈ വിഷയത്തില്‍ ഒരു മാതൃക കാണിക്കാൻ ആഗ്രഹിക്കുന്നു” -വിജയിയുടെ ടീമിന്റെ പത്ര കുറിപ്പ് പറയുന്നു.

