മിക്കപ്പോഴും ഓണ്‍ലൈന്‍ ആക്റ്റിവിറ്റി മാനദണ്ഡമാക്കിയാണ് ആധുനിക കാലത്ത് ജനപ്രീതിയുടെ അളവുകോല്‍ നിശ്ചയിക്കുന്നത്. ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും അധീശത്വം നേടിയ കാലത്ത് അത് സ്വാഭാവികമാണുതാനും. ഇപ്പോഴിതാ ഈ വര്‍ഷത്തെ തങ്ങളുടെ സെര്‍ച്ച് എന്‍ജിന്‍ വഴിയുള്ള ട്രെന്‍ഡുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിള്‍. വിവിധ വിഭാഗങ്ങള്‍ തരംതിരിച്ചുള്ള ലിസ്റ്റുകളില്‍ സിനിമകളുമുണ്ട്.
ഈ വര്‍ഷം ലോകത്ത് ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ബാര്‍ബിയാണ്. ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പണ്‍ഹെയ്‍മര്‍ രണ്ടാമതും. മൂന്നാം സ്ഥാനത്തുള്‍പ്പെടെ ആദ്യ പത്തില്‍ 3 ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്‍റെ ജവാനും പത്താം സ്ഥാനത്ത് അദ്ദേഹം തന്നെ നായകനായ പഠാനും. എന്നാല്‍ പഠാനേക്കാള്‍ സെര്‍ച്ച് ചെയ്യപ്പെട്ട മറ്റൊരു ബോളിവുഡ് ചിത്രമാണ് ലിസ്റ്റില്‍ എട്ടാം സ്ഥാനത്ത്. സണ്ണി ഡിയോള്‍ നായകനായി, വന്‍ വിജയം നേടിയ ഗദര്‍ 2 ആണ് അത്.
ആഗോള തലത്തില്‍ 2023 ല്‍ ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 സിനിമകള്‍
- ബാര്‍ബി
- ഓപ്പണ്‍ഹെയ്‍മര്‍
- ജവാന്‍
- സൗണ്ട് ഓഫ് ഫ്രീഡം
- ജോണ്‍ വിക്ക്: ചാപ്റ്റര്‍ 4
- അവതാര്‍: ദി വേ ഓഫ് വാട്ടര്‍
- എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സി
- ഗദര്‍ 2
- ക്രീഡ് 3
- പഠാന്‍

