Entertainment (Page 40)

ചെന്നൈ: ജനുവരി മാസം തമിഴ് സിനിമാ ലോകത്ത് മുൻനിരയിലുള്ള നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓർമാക്‌സ് മീഡിയ. നയൻതാരയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. തൃഷ രണ്ടാംസ്ഥാനത്തും സാമന്ത മൂന്നാം സ്ഥാനത്തുമുണ്ട്. മലയാളിയായ കീർത്തി സുരേഷാണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്.

പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തമന്നയും ആറാം സ്ഥാനത്ത് ക്യാപ്റ്റൻ മില്ലർ എന്ന ഹിറ്റ് ചിത്രത്തിലെ നായികയായി ശ്രദ്ധയാകർഷിച്ച പ്രിയങ്ക മോഹനും ഏഴാം സ്ഥാനത്ത് ജ്യോതികയുമാണ്. സായ് പല്ലവി എട്ടാം സ്ഥാനവും രശ്മിക മന്ദാന ഒൻപതാം സ്ഥാനവും കാജൽ അഗർവാൾ പത്താം സ്ഥാനവും നേടി.

അതേസമയം, തമിഴകത്ത് കൂടുതൽ ജനപ്രീതിയുള്ള താരങ്ങളുടെ പട്ടികയും ഓർമാക്‌സ് മീഡിയ പുറത്തു വിട്ടിരുന്നു. വിജയ് ആണ് തമിഴകത്ത് ജനപ്രീതിയിൽ മുന്നിലുള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് അജിത്തും മൂന്നാം സ്ഥാനത്ത് സൂര്യയുമാണ്. രജനീകാന്താണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. ധനുഷ് അഞ്ചാം സ്ഥാനം നേടി. കമൽ ഹാസൻ ആറാം സ്ഥാനവും ശിവകാർത്തികേയൻ ഏഴാം സ്ഥാനവും വിജയ് സേതുപതി എട്ടാം സ്ഥാനവും വിക്രം ഒൻപതാം സ്ഥാനവും കാർത്തി പത്താം സ്ഥാനവും നേടി.

ചെന്നൈ: തന്റെ ആദ്യ ചിത്രമായ ‘3’യുടെ വിജയത്തെ ‘വൈ ദിസ് കൊലവെറി ഡി’ എന്ന പാട്ട് ഹിറ്റായത് ദോഷകരമായി ബാധിച്ചെന്ന വെളിപ്പെടുത്തലുമായി ഐശ്വര്യ രജനികാന്ത്. അടുത്തിടെ പുതിയ ചിത്രമായ ലാൽ സലാമിന്റെ പ്രമോഷൻ പരിപാടിയുമായി ബന്ധപ്പെട്ടു നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ രജനീകാന്തിന്റെ പരാമർശം.

ഈ പാട്ടിന്റെ വിജയം തന്നിൽ വലിയ ആശങ്കയും സമ്മർദവുമുണ്ടാക്കിയെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ സ്വീകാര്യത പാട്ടിനു ലഭിച്ചത് തന്റെ സിനിമയ്ക്കു തിരിച്ചടിയായെന്നും ഐശ്വര്യ പറയുന്നു. ‘വൈ ദിസ് കൊലവെറി’ എന്ന പാട്ടിന്റെ അപ്രതീക്ഷിത വിജയം തന്നിൽ വലിയ ഞെട്ടലുണ്ടാക്കി. അത് വലിയ സമ്മർദവും ആശങ്കയുമാണ് തനിക്കു സമ്മാനിച്ചതെന്നും ഐശ്വര്യ ചൂണ്ടിക്കാട്ടി.

താൻ ശ്രമിച്ചത് സിനിമയിലൂടെ വേറിട്ട കഥ പറയാനാണ്. പക്ഷേ ആ പാട്ട് സിനിമയെ വിഴുങ്ങിക്കളഞ്ഞു. പാട്ടിനു ലഭിച്ച വലിയ സ്വീകാര്യത അംഗീകരിക്കാൻ തനിക്കു പ്രയാസമായിരുന്നു. താൻ സിനിമയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത് വളരെ ഗൗരവമേറിയ വിഷയമാണ്്. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോൾ അധികമാരും ആ കഥയെക്കുറിച്ചു ചർച്ച ചെയ്തില്ല. ഈ ഗാനം സിനിമയെ ഒരു തരത്തിലും സഹായിച്ചിട്ടില്ലെന്നും എന്നാൽ പലരുടെയും വ്യക്തിഗത കരിയറിനെ അത് സഹായിച്ചിട്ടുണ്ടെങ്കിൽ താനതിൽ സന്തോഷിക്കുന്നുവെന്നും ഐശ്വര്യ രജനീകാന്ത് കൂട്ടിച്ചേർത്തു.

എല്ലാവരും പാട്ട് മാത്രമാണ് ഏറ്റെടുത്തത്, അതിനെക്കുറിച്ചു മാത്രമാണ് സംസാരിച്ചത്. എന്നാൽ ഇപ്പോൾ ചിത്രം റീ റിലീസ് ചെയ്തപ്പോഴും ടിവിയിൽ വരുമ്പോഴും നിരവധി പേർ തന്നെ ഫോണിൽ വിളിച്ചു സംസാരിക്കാറുണ്ടെന്നും ഐശ്വര്യ വെളിപ്പെടുത്തി.

തൃശൂർ: നിവിൻ പോളിയുടെ ‘തുറമുഖം’ എന്ന സിനിമയുടെ നിർമ്മാതാവ് ജോസ് തോമസ് അറസ്റ്റിൽ. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തുറമുഖം എന്ന സിനിമ നിർമ്മിച്ച മൂന്ന് നിർമ്മാതാക്കളിൽ ഒരാളാണ് ജോസ് തോമസ്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആർ. മനോജ്കുമാറും സംഘവുമാണ് ജോസ് തോമസിനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖകളുണ്ടാക്കി സിനിമാനിർമ്മാണത്തിന് പണം കണ്ടെത്തിയതിനാണ് അറസ്റ്റെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കോയമ്പത്തൂർ സ്വദേശിയായ ഗിൽബർട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജ രേഖകൾ തയ്യാറാക്കി 8 കോടി 40 ലക്ഷം രൂപ കൈപറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കി കൊടുക്കാത്തതിരിക്കുകയും ചെയ്‌തെന്നാണ് പരാതി. അഞ്ചുപേരുടെ പേരിൽ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്.

ഇത്തരത്തിൽ, കബളിപ്പിച്ചതിന്റെ പേരിൽ പ്രതിക്കെതിരെ ഒരു വർഷം മുൻപ് അഞ്ചു ക്രൈം കേസുകൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. തൃശ്ശൂർ ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി മനോജ് കുമാർ ആർ , ക്രൈം സ്‌കോഡംഗങ്ങളായ എസ് ഐ സുവ്രതകുമാർ, എസ് ഐ റാഫി പി എം, സീനിയർ സിപിഒ പളനിസ്വാമി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ചെന്നൈ: കഴിഞ്ഞ ദിവസമാണ് ദേശീയപുരസ്‌കാര ജേതാവായ തമിഴ്‌ സംവിധായകൻ എം മണികണ്ഠന്റെ വസതിയിൽ മോഷണം നടന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ സംഭവത്തിൽ ഒരു നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കവർച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്‌കാരം മാത്രം മോഷ്ടാക്കൾ തിരിച്ചുനൽകി.

ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളുമാണ് മണികണ്ഠന്റെ ഉസലംപട്ടിയിലെ വസതിയിൽ നിന്ന് മോഷണം പോയത്. ഇവയിൽ നിന്നും ദേശീയ പുരസ്‌കാരത്തിന്റെ മെഡലുകളാണ് മോഷ്ടാക്കൾ തിരികെ നൽകിയിരിക്കുന്നത്. മെഡലുകൾ പോളിത്തീൻ കവറിലാക്കി വീടിന്റെ ഗേറ്റിനുമുകളിൽ വെയ്ക്കുകയായിരുന്നു. ഒരു കത്തും ഇതിനൊപ്പം ഉണ്ടായിരുന്നു. തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങൾ അധ്വാനിച്ച് സമ്പാദിച്ചത് നിങ്ങൾക്കുള്ളതെന്നും കത്തിൽ പറഞ്ഞിട്ടുണ്ടെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എം മണികണ്ഠൻ ജനിച്ചത് ഉസലംപട്ടിയിലാണെങ്കിലും സിനിമാത്തിരക്കുകൾ കാരണം അദ്ദേഹം ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. മണികണ്ഠന്റെ ഉസലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേൽനോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഡ്രൈവറാണ് പോലീസിനെ വിവരമറിയിച്ചത്.

കൊച്ചി: മമ്മൂട്ടി ചിത്രം ഭ്രമയുഗം വ്യാഴാഴ്ച്ച തിയേറ്ററിൽ എത്താനിരിക്കുകയാണ്. ഇതിനിടെ പല കാരണങ്ങളാലും സിനിമ വാർത്തകളിൽ നിറയുകയാണ്. ഭ്രമയുഗത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമൺ പോറ്റി’ അല്ലെങ്കിൽ ‘പുഞ്ചമൺ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരാണ്. സിനിമയിലെ കഥാപാത്രം ദുർമന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിക്കുന്നുണ്ട്. ഇത് തങ്ങളുടെ കുടുംബത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ ഭ്രമയുഗം എന്ന സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രപ്പേര് മാറ്റാൻ തയ്യാറാണെന്ന് ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയിൽ വ്യക്തമാക്കി.

‘കൊടുമോൺ പോറ്റി’ എന്നാണ് പുതിയ പേര്. ഇക്കാര്യത്തിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇവർ വിശദമാക്കി. ഇത് പ്രകാരം വിഷത്തിൽ നാളെ മറുപടി നൽകാൻ സെൻസർ ബോർഡിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി.

രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സർവൈവൽ ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്ര മാണിത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

രാജ്യത്തെ ഏറ്റവും ചെലവേറിയ ചിത്രം പ്രഖ്യാപിച്ച് എസ്എസ് രാജമൗലി.ചിത്രം ഹനുമാനിൽ നിന്നും പ്രചോദനം കൊണ്ടതാണെന്നും പറയുന്നു. ചിത്രത്തിന്റെ പേര് ഇത് വരെ വെളുപ്പെടുത്തിയിട്ടില്ല. താൽക്കാലികമായി ssmb 29 തലക്കെട്ടാണ് ചിത്രത്തിന്റെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ മഹേഷ് ബാബുവാണ് എത്തുന്നത്.

ഇത്രയും വലിയ ബജറ്റിൽ ഇതുവരെ ഒരു സിനിമയും നിർമ്മിച്ചിട്ടില്ല എന്നതിനാൽ തന്നെ രാജ്യത്തെ ഏറ്റവും വലിയ ചിത്രമായി ഇത് കണക്കാക്കപ്പെടുന്നു.ചിത്രത്തിന്റെ രചന എസ് എസ് രാജമൗലിയുടെ അച്ഛൻ വിജേന്ദ്ര പ്രസാദാണ് നിർവഹിക്കുന്നത്. ചിത്രത്തിലെ മഹേഷ് ബാബുവിന്റെ കഥാപാത്രം ഭഗവാൻ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കുമെന്നാണ് പ്രാഥമിക വിവരം.

ഇത് കൂടാതെ മറ്റ് പല വമ്പൻ താരങ്ങളും ഈ ഹൈ ബജറ്റ് ചിത്രത്തിൽ ഉൾപ്പെടുന്നുണ്ടെന്ന് പറയപ്പെടുന്നു. ചിത്രത്തിന്റെ തിരകഥ എഴുതിക്കഴിഞ്ഞു. ഏകദേശം 1000 കോടിയോളം രൂപയാണ് സിനിമയുടെ ബഡ്‌ജറ്റായി കരുതപ്പെടുന്നത്. ദാർശനിക കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഒരു നേർക്കാഴ്ച നൽകുന്നതാകും ചിത്രമെന്നും പറയപ്പെടുന്നു.

തീയറ്ററുകളിൽ ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന ദിലീപ് ചിത്രമാണ് തങ്കമണി. എന്നാൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങൾ‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് തങ്കമണി സ്വദേശി. തങ്കമണിയിലെ പോലീസുകാർ ടീസറിൽ കാണിച്ചിരിക്കുന്നത് പോലെ ഇവിടുത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് തങ്കമണി സ്വദേശിയായ വി.ആർ.ബിജു നൽകിയ ഹർജിയിൽ പറയുന്നത്. ഇടുക്കി ജില്ലയിലെ തങ്കമണിയിൽ 1986ൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ എന്നാണ് പറയുന്നത്. വിദ്യാർത്ഥികലും ബസ്സിലെ ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് പോലീസ് നായാട്ടിലേക്ക് വഴി ഒരുക്കിയത്.

അതിൽ സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നത് വെറും അഭ്യുവങ്ങൾ മാത്രമാണെന്നും ഹർജിയിൽ പറയുന്നു. ഈ കേസ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും. മാത്രമല്ല, ഹർജിയിൽ കെ.കരുണാകരൻ മന്ത്രിസഭയെ പ്രതിരോധത്തിലാക്കാന്‍ കെട്ടിച്ചമച്ചതാണ് എന്ന വാദങ്ങളും ഉയർന്നിരുന്നതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സെൻസർ ബോർഡ് ചെയർമാൻ, സംസ്ഥാന പൊലീസ് മേധാവി, ഇടുക്കി ജില്ലാ പൊലീസ് മേധാവി, ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ, നിർമാതാവ് ആർ.ബി.ചൗധരി, നടൻ ദിലീപ് എന്നിവരെ കേസിൽ കക്ഷികളാക്കിയിട്ടുണ്ട്.

നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ നിർമ്മിച്ച കേസിൽ മുഖ്യപ്രതി ആന്ധ്രാപ്രദേശിൽ പിടിയിൽ. പ്രതിയെ ഡൽഹി പൊലീസാണ് പിടികൂടിയത്. രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് കഴിഞ്ഞവർഷം നവംബറിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. മോർഫ് ചെയ്ത് രശ്മിക മന്ദാനയുടേതെന്ന പേരിൽ ബ്രിട്ടീഷ് ഇൻഡ്യൻ ഇൻഫ്‌ളുവൻസറായ സാറ പട്ടേലിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

നിരവധി പേരാണ് രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആശങ്ക ഉന്നയിച്ച് രം​ഗത്തെത്തിയത്. വ്യാജ അക്കൗണ്ട് വഴിയാണ് ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച ശേഷം അത് പ്രചരിപ്പിച്ചത്. പൊലീസ്, സംഭവത്തിൽ വ്യക്തിയുടെ പ്രശസ്തി അപകീർത്തിപ്പെടുത്തുന്നതും കളങ്കപ്പെടുത്തുന്നതിലും ഐപിസി 465, 469 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 66 സി , 66 ഇ എന്നീ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിനിമാരംഗത്തുള്ള രംഗത്തുള്ള നടിയായ പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്ന പ്രതി പിടിയിൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജ് ആണ് ഡൽഹിയിൽ വച്ച് പിടിയിലായത്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനായി എത്തിയ പ്രധാനമന്ത്രിയോട് തന്റെ പരാതി ബോധിപ്പിച്ചപ്പോഴാണ് ഈ കേസിനു പരിഹാരമായി പ്രതിയെ പോലീസ് പിടിച്ചത്. തിരുവനന്തപുരത്തെ സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്.

2021 നവംബറിലും ഇതേ സംഭവത്തിൽ ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും നടിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇതോടെയാണ് ഒരു വർഷം മുൻപ് നടി വീണ്ടും പരാതി നൽകിയത്. ഭാഗ്യരാജ് ഡൽഹിയിലെ കംപ്യൂട്ടർ സയൻസ് വിദ്യാ‍ർഥിയായിരുന്നു. നീണ്ടനാളത്തെ നീതി പോരാട്ടത്തിനൊടുവിലാണ് പ്രതി വീണ്ടും പിടിയിലായത്.

പ്രതി സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തതിന് ശേഷം മോർഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തിരുന്നു.തന്നോടുള്ള വൈരാഗ്യത്തിലാണ് ജാമ്യത്തിലിറങ്ങയിട്ടും വീണ്ടും തന്നെ ഉപദ്രവിക്കുന്നതെന്ന് പ്രവീണ പറയുക ഉണ്ടായി.

മരിച്ച സ്വന്തം കുഞ്ഞിന്റ ചാരം കല്ലുകളാക്കി മാറ്റിയ മാതാപിതാക്കൾ.  അമേരിക്കക്കാരായ കെയ്‌ലി-ജാക്ക് മാസെ  ദമ്പതികൾക്ക് മൂന്നാമതായി ജനിച്ച കുഞ്ഞായിരിന്നു പോപ്പി. എന്നാൽ കുഞ്ഞിന് ടി.ബി.സി.ഡി എന്ന അപൂര്‍വ രോഗമുണ്ടായിരുന്നു.ഈ കുഞ്ഞുങ്ങൾക്ക് സാധാരണയായുള്ള വളര്‍ച്ചകളൊന്നുമുണ്ടാവാറില്ല. കുഞ്ഞിന്റെ ഒന്നര വയസ്സിൽ മരണപ്പെടുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ ദേഹം എന്ത് ചെയ്യണമെന്ന ചോദ്യത്തിന് പല ഉത്തരങ്ങളും അവരുടെ മനസ്സിലൂടെ കടന്നു പോയി.

തങ്ങളോടൊപ്പം എന്നും ഉണ്ടാകണമെന്ന ആഗ്രഹത്താൽ ചിതാഭസ്മം വീട്ടില്‍ വെക്കാമെന്നാണ് ആലോചിച്ചെങ്കിലും,  വേണ്ടെന്നു വയ്ക്കുകയാണ് ചെയ്തത്. അങ്ങനെയാണ് ചിതാഭസ്മം കല്ലുകളാക്കി മാറ്റാവുന്ന സംവിധാനത്തെ കുറിച്ച് അവർ അറിയുന്നത്. കുറച്ചു മാസങ്ങൾക്കു ശേഷം  കുഞ്ഞിന്റെ ചാരം അവരുടെ കയ്യിൽ മഞ്ഞ കലര്‍ന്ന വെള്ള കല്ലുകലായി   ലഭിച്ചു. പാർട്ടിങ് സ്റ്റോൺ എന്ന പ്രോസസ്സിലൂടെയാണ് ചിതാഭസ്മത്തെ കല്ലുകളാക്കി മാറ്റാൻ  സാധിക്കുന്നത്.ജീവനില്ലാത്ത എന്നാൽ പോപ്പിയുടെ ജീവന്റെ ഓർമ്മകൾ ഉള്ള കല്ലുകൾ. ഇപ്പോഴും ആ കല്ലുകളിലൂടെ പോപ്പി അവരോടൊപ്പം ജീവിക്കുന്നു.