രാജ്യത്തെ ഏറ്റവും ചെലവേറിയ ചിത്രം പ്രഖ്യാപിച്ച് എസ്എസ് രാജമൗലി

രാജ്യത്തെ ഏറ്റവും ചെലവേറിയ ചിത്രം പ്രഖ്യാപിച്ച് എസ്എസ് രാജമൗലി.ചിത്രം ഹനുമാനിൽ നിന്നും പ്രചോദനം കൊണ്ടതാണെന്നും പറയുന്നു. ചിത്രത്തിന്റെ പേര് ഇത് വരെ വെളുപ്പെടുത്തിയിട്ടില്ല. താൽക്കാലികമായി ssmb 29 തലക്കെട്ടാണ് ചിത്രത്തിന്റെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ മഹേഷ് ബാബുവാണ് എത്തുന്നത്.

ഇത്രയും വലിയ ബജറ്റിൽ ഇതുവരെ ഒരു സിനിമയും നിർമ്മിച്ചിട്ടില്ല എന്നതിനാൽ തന്നെ രാജ്യത്തെ ഏറ്റവും വലിയ ചിത്രമായി ഇത് കണക്കാക്കപ്പെടുന്നു.ചിത്രത്തിന്റെ രചന എസ് എസ് രാജമൗലിയുടെ അച്ഛൻ വിജേന്ദ്ര പ്രസാദാണ് നിർവഹിക്കുന്നത്. ചിത്രത്തിലെ മഹേഷ് ബാബുവിന്റെ കഥാപാത്രം ഭഗവാൻ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കുമെന്നാണ് പ്രാഥമിക വിവരം.

ഇത് കൂടാതെ മറ്റ് പല വമ്പൻ താരങ്ങളും ഈ ഹൈ ബജറ്റ് ചിത്രത്തിൽ ഉൾപ്പെടുന്നുണ്ടെന്ന് പറയപ്പെടുന്നു. ചിത്രത്തിന്റെ തിരകഥ എഴുതിക്കഴിഞ്ഞു. ഏകദേശം 1000 കോടിയോളം രൂപയാണ് സിനിമയുടെ ബഡ്‌ജറ്റായി കരുതപ്പെടുന്നത്. ദാർശനിക കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തിന്റെ സംസ്കാരത്തിന്റെ ഒരു നേർക്കാഴ്ച നൽകുന്നതാകും ചിത്രമെന്നും പറയപ്പെടുന്നു.