ബെറ്റര്‍ വേള്‍ഡ് ഫണ്ടിന്റെ യൂണിറ്റി പുരസ്‌കാരം സംവിധായകനും വ്യവസായിയുമായ സോഹന്‍ റോയ് ഏറ്റുവാങ്ങി. പാരീസിലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ആഗോള പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്ന ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിനോടു കൈകോര്‍ത്ത്, ‘ഉത്തരവാദിത്വ ബോധത്തോടു കൂടിയുള്ള ഖനനം’ എന്ന സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വര്‍ഷത്തെ പുരസ്‌കാര വിജയികളെ തെരഞ്ഞെടുത്തത്.
പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുന്നതിനു നടത്തിയ ശ്രമങ്ങളും, വ്യവസായങ്ങളും സിനിമകളുമാണ് മികച്ച പ്രതിബദ്ധതയ്ക്കുള്ള ഈ പുരസ്‌കാരത്തിന് ഡോ. സോഹന്‍ റോയിയെ അര്‍ഹനാക്കിയത്. ഹോളിവുഡ് സംവിധായകരായ ബാരി അലക്‌സാണ്ടര്‍ ബ്രൗണ്‍, സ്‌പൈക്ക് ലീ തുടങ്ങിയവരോടൊപ്പമാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചവരില്‍ നോബല്‍, ഓസ്‌കാര്‍, ഗ്രാമി അവാര്‍ഡ് ജേതാക്കളും ഉള്‍പ്പെട്ടിരുന്നു.

