Crime (Page 2)

കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയെന്നു പരാതി. ആലുവയിലാണ് സംഭവം. മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്ത് വന്നത്.1,200,00 രൂപ മുനീർ എന്നയാൾ തട്ടിയെടുത്തുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ഇതിൽ 70,000 രൂപ തിരിച്ചു നൽകിയെന്നും ബാക്കി തുക നൽകിയില്ലെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. പണം എടുത്ത് നൽകി സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുനീർ പറ്റിച്ചു എന്നത് വ്യാജ ആരോപണമാണെന്നും കുട്ടി കൊല്ലപ്പെട്ട സമയത്ത് കുടുംബത്തെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പറയുന്നു.

സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. ആലുവയിൽ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുടുംബമാണ് പറ്റിക്കപ്പെട്ടത്. കുട്ടി കൊല്ലപ്പെട്ട സമയത്തു കുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ മുന്നിൽ നിന്നത് മുനീറായിരുന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണമെടുത്തത് മുനീറായിരുന്നു.

അന്ന് ഇത്തരത്തിൽ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിൻവലിച്ചിരുന്നുവെന്നും ആ തുകയിൽ വളരെ കുറച്ച് മാത്രമാണ് തങ്ങൾക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. പണത്തെ കുറിച്ച ചോദിച്ചപ്പോൾ 70000 രൂപയോളം മാത്രമാണ് തിരികെ നൽകിയത്.കുട്ടിയുടെ കുടുംബത്തിന് സർക്കാർ നൽകിയ 10 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്സണൽ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി.

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു.ഈ മാസം 29വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടയാണ് ഡൊമിനിക് മാർട്ടിനെ കോടതിയിൽ ഹാജരാക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഡൊമിനിക് മാർട്ടിനെ ഹാജരാക്കിയത്. ഈ മാസം 29 വരെയാണ് കാക്കനാട് ജയിലിലേക്ക് ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തതിരിക്കുന്നത്. സ്ഫോടനത്തിന്റെ നിർണായക തെളിവുകളായ റിമോട്ടുകൾ കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് പിന്നിൽ താൻ മാത്രമാണെന്നാണ് മാർട്ടിൻ ആവർത്തിക്കുന്നത്. സ്ഫോടന വസ്തു നിർമ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ ഉൾപ്പടെ തെളിവെടുപ്പ് നടത്തിയിരുന്നു. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിയിൽ അഞ്ചു പേർ മരിച്ചിരിന്നു.

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിലേക്ക് പൊലീസ് ആവശ്യപ്പെടില്ല. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെടുത്തിരുന്നു. സ്ഫോടനത്തിനു പിന്നിൽ താൻ മാത്രമാണ് എന്നാണ് പൊലീസിനോട്‌ മാർട്ടിൻ ആവർത്തിക്കുന്നത്.

കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകളായ റിമോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്. നാല് റിമോട്ടുകളും മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് കണ്ടെടുത്തത്. ഇതേ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു.ആലുവയിലാണ് സംഭവം. കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും കമ്മിറ്റ്മെന്റിന്റെ റിസൾട്ടാണിതെന്ന് എഡിജിപി എം ആർ അജിത് കുമാർ. സമൂഹം തന്നെ മുന്നിട്ടിറങ്ങി. കൂടെ പ്രവർത്തിച്ചവർക്ക് നന്ദി.വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. അതിന് സഹായിച്ചത് നാട്ടുകാരാണ്.

നാട്ടുകാർ സഹായിച്ചില്ലെങ്കിൽ ഒരുപക്ഷെ പ്രതി നാടുവിട്ടേനെ. കേരളം സമൂഹം ഒന്നാകെ കൂടെ നിന്നും. കേരള പൊലീസിനെ സംബന്ധച്ച് അഭിമാന നേട്ടമാണ്. ഇദ്ദേഹം ഇതിന് മുമ്പും ഒരുപാട് കുറ്റകൃത്യങ്ങൾ ചെയ്തുവരികെയാണ്. ഇത്തരത്തിലുള്ള പ്രതിക്ക് പരമാവധി ശിക്ഷ നൽകിയതിൽ കോടതിയോട് നന്ദി അറിയിക്കുന്നുവെന്നും എഡിജിപി വ്യക്തമാക്കി.

തര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ശേഷം കൊലപ്പെടുത്തി, മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതി ഇതിനു മുൻപും സമാന രീതിയിലുള്ള കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നൽകുന്നതിലേക്ക് കോടതിയെ നയിച്ചു.

ക്രൂരമായി പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക്ക് ആലത്തിന്റെ വധശിക്ഷയ്‌ക്കെതിരെ പ്രതിയുടെ കുടുംബം അപ്പീല്‍ നല്‍കിയേക്കും. അഭിഭാഷകനോട് ഇതേ കുറിച്ച് സംസാരിക്കുമെന്നും പറഞ്ഞു. വധശിക്ഷ പാടില്ലായിരുന്നുവെന്നും ജയിൽ ശിക്ഷ മതിയായിരുന്നുവെന്നും സഹോദരി പറഞ്ഞു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ആലുവ കേസില്‍ പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചത്. പോക്സോ കേസില്‍ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞിരുന്നു. കേസില്‍ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി.

ആലുവയിൽ അതിഥിതൊഴിലാളിയുടെ മകളെ പീഡിപ്പിച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ബീഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധ ശിക്ഷ വിധിച്ചു. ശിശുദിനമായ ഇന്നാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. വധശിക്ഷക്ക് വേണ്ടിയുള്ള 4 കുറ്റങ്ങൾ പ്രോക്‌സിക്യൂഷൻ തെളിയിച്ചു.

എറണാകുളം പോക്‌സോ കോടതി ജഡ്ജായ കെ സോമനാണ് വിധി പറഞ്ഞത്. രാജ്യത്ത് പോക്‌സോ നിയമങ്ങൾ നിലവിൽ വന്ന ദിവസമാണ് ശിക്ഷ പ്രഖ്യാപനമെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിൽ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 3 കുറ്റങ്ങൾ ആവർത്തിച്ചുവന്നതിനാലാണ് 13 കുറ്റങ്ങളിൽ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.

അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. ആലുവയിലായിരുന്നു സംഭവം. ബീഹാർ സ്വദേശിയായ ദമ്പതികളുടെ മകളെയാണ് കൊലപ്പെടുത്തിയത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു.

പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷൻ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു. കൊലപാതകം, ബലാത്സംഗം അടക്കം 16 വകുപ്പുകൾ ചുമത്തിയായിരുന്നു പ്രതി അസ്ഫാക് ആലത്തിനെതിരായ വിചാരണ നടന്നത്. 26 ദിവസത്തിൽ അതിവേഗതയിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്ന പ്രത്യേകതയും കേസിനുണ്ട്. കൃത്യം നടന്ന് 100ാം ദിവസമാണ് കോടതി വിധി പറയുന്നതെന്നതും പ്രത്യേകതയാണ്.


പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരിന്നു എന്നാൽ ഒരു തരം പ്രശ്നവും ഇല്ലന്ന് പ്രൊസിക്യൂഷൻ വാദിച്ചു. മാനസികനില പരിശോധനാ റിപ്പോർട്ട്‌ ഉണ്ടോയെന്ന് കോടതി ഈ ഘട്ടത്തിൽ പ്രതിഭാഗത്തോട് ചോദിച്ചു. പ്രതി പരിവർത്തനത്തിന് വിധേയനാകുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. സംഭവം നടന്ന് 100 ദിവസം കഴിഞ്ഞിട്ടും ഒരു മാറ്റവും പ്രതിയിൽ ഉണ്ടാക്കിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുകയും ചെയ്തു.

പ്രയാഗ്‌രാജ് : നോയിഡയിലെ കുപ്രസിദ്ധമായ നിതാരി പരമ്പര കൊലക്കേസിൽ സുരേന്ദ്ര കോലിയെയും മൊനീന്ദർ സിംഗ് പന്ദേറിനെയും തെളിവുകളുടെ അഭാവത്തിൽ അലഹബാദ് ഹൈക്കോടതി തിങ്കളാഴ്ച വെറുതെവിട്ടു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കും വധശിക്ഷ വിധിച്ചത്. ഗാസിയാബാദിലെ സിബിഐ കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്ത് കോലിയും പന്ദേറും സമർപ്പിച്ച അപ്പീലുകൾ ജസ്റ്റിസ് അശ്വനി കുമാർ മിശ്രയും ജസ്റ്റിസ് എസ്എച്ച്എ റിസ്‌വിയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് അംഗീകരിച്ചു.

സംശയാതീതമായി കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിധിയിൽ ഹൈക്കോടതി പറഞ്ഞു. 2007ൽ വ്യവസായിയായ പന്ദേറിനും വീട്ടുജോലിക്കാരനായ കോലിക്കുമെതിരെ 19 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ 19 കേസുകളിൽ മൂന്നെണ്ണവും സിബിഐ അവസാനിപ്പിച്ചുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2006 ഡിസംബർ 29 ന് നോയിഡയിലെ നിതാരിയിലെ പന്ദേറിന്റെ വീടിനു പിന്നിലെ അഴുക്കുചാലിൽ നിന്ന് എട്ട് കുട്ടികളുടെ അസ്ഥികൂടം കണ്ടെത്തിയതോടെയാണ് കൊലപാതകങ്ങൾ വെളിച്ചത്തുവന്നത്.

പന്ദേറിന്റെ വീടിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ കൂടുതൽ കുഴികളും അഴുക്കുചാലുകളും പരിശോധിച്ചപ്പോൾ കൂടുതൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. ഈ അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും പ്രദേശത്ത് നിന്ന് കാണാതായ പാവപ്പെട്ട കുട്ടികളുടെയും യുവതികളുടെയും അവശിഷ്ടങ്ങളായിരുന്നു. 10 ദിവസത്തിനകം സിബിഐ കേസ് ഏറ്റെടുക്കുകയും തിരച്ചിലിൽ കൂടുതൽ അസ്ഥികൾ കണ്ടെത്തുകയും ചെയ്തിരുന്നു. പന്ദേർ നിലവിൽ നോയിഡ ജയിലിലും കോലി ഗാസിയാബാദ് ജയിലിലുമാണ് .

കാമുകനെ കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ ഷാരോണ്‍ കേസിൽ ഇന്ന് നെയ്യാറ്റിൻകര സെഷൻസ് കോടതി പരിഗണിക്കും. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ഉള്‍പ്പെടെ മൂന്ന് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും. വിചാരണ നടപടികള്‍ തുടങ്ങുന്നതിന്‍റെ ഭാഗമായാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. കേസ് തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നുവിചാരണ നടപടികളുമായി പൂർണമായി സഹകരിക്കണമെന്ന നിബന്ധനയോടെയാണ് ഗ്രീഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.


കേസിലെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന തീയതി ഉള്‍പ്പെടെ കോടതി ഇന്ന് പരിഗണിക്കും. കേസിൽ വിചാരണ അതിവേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കഴിഞ്ഞ 26-ാം തീയതിയാണ് ഗ്രീഷ്മ ജയിൽ മോചിതയായത്. 11 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് മോചനം ലഭിച്ചത്. 2022 സെപ്റ്റംബർ 14 ന് തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഗ്രീഷ്മ ഷാരോണിന് വിഷം കഷായത്തിൽ കലക്കി നൽകുകയായിരുന്നു. 10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷാരോൺ മരിച്ചത്. ആദ്യം സാധാരണ മരണമാണെന്ന് കരുതിയ കേസിൽ പിന്നീട് കേരളം ഞെട്ടിയ വഴിത്തിരിവുണ്ടായി.

ആലുവയിൽ അനുജനെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരിച്ച് അയൽവാസികൾ. വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛൻ ജോസഫിന്റെ എയർഗൺ ഉപയോഗിച്ചാണ് ജേഷ്ഠനായ തോമസ് പോൾസനെ വെടിവച്ചതെന്ന് അയൽവാസികൾ പറയുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് എയർ ഗണ്ണുപയോഗിച്ച് തോമസ് വെടിയുതിർക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി തോമസ്.