Career (Page 79)

തൃശൂർ: ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത്/ കോംപ്രിഹെൻസീവ് മെന്റൽ ഹെൽത്ത് പ്രോഗ്രാമുകളിലേയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (1), പ്രോജക്ട് ഓഫീസർ (2) ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത: എംഎ / എം എസ് സി സൈക്കോളജി, എംഫിൽ ക്ലിനിക്കൽ സൈക്കോളജി, പെർമനന്റ് സർട്ടിഫിക്കറ്റ്, ആർസിഐ രജിസ്‌ട്രേഷൻ എന്നിവ നിർബന്ധം.

പ്രോജക്ട് ഓഫീസർ യോഗ്യത: എംഎസ്ഡബ്ല്യൂ (മെഡിക്കൽ ആന്റ് സൈക്യാട്രി), പെർമനെന്റ് സർട്ടിഫിക്കറ്റ് നിർബന്ധം. ജനുവരി 12നുള്ളിൽ നോഡൽ ഓഫീസർ ജില്ലാ മാനസികാരോഗ്യ കേന്ദ്രം, പടിഞ്ഞാറെകോട്ട, തൃശൂർ : 680004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0487 2383155

അതേസമയം, കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആന്റ് മാനേജ്മന്റിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

തിരുവനന്തപുരം: കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പോലീസിലേക്കും ആംഡ് പോലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കാം. CATEGORY NO: 669/2022, 671/2022.

പ്രായപരിധി :20 മുതൽ 31 വയസ്സ് വരെ ( 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം).

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. കൂടുതൽ വിവരങ്ങൾക്ക് https://www.keralapsc.gov.in/…/noti-669-671-22-mlm.pdf

അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ഫെബ്രുവരി 1.

തിരുവനന്തപുരം: ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിൽ നിലവിലുള്ള അസിസ്റ്റന്റ് എഡിറ്റർമാരുടെ 11 ഒഴിവുകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താത്പര്യമുള്ള ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് ഡയറക്ടറേറ്റിൽ നാലും ഇടുക്കി, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫിസുകളിൽ ഒന്നു വീതവും കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, ന്യൂഡൽഹി ഇൻഫർമേഷൻ ഓഫിസ് എന്നിവിടങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. 43400 – 91200 ശമ്പള സ്‌കെയിലിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

10/01/2023 തീയതിയിലെ വാല്യം 12, നം. 2 പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള യോഗ്യതകളും വേണം. താത്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒരു മാസത്തിനകം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്(എ) വകുപ്പിൽ ലഭ്യമാക്കണം.

തിരുവനന്തപുരം: ഇന്ത്യൻ എയർഫോഴ്‌സിൽ എയർമാൻ തസ്തികയിലേക്ക് പുരുഷൻമാർക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരിയിൽ നടക്കും. ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിലേക്കുള്ളത് ഫെബ്രുവരി 1 മുതൽ 2 വരെയും, ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിയിൽ BSc/ഡിപ്ലോമയുള്ളവർ) ട്രേഡിലേക്കുള്ളത് ഫെബ്രുവരി 7 മുതൽ 8 വരെയും ചെന്നൈ താംബരത്തെ എയർഫോഴ്‌സ് സ്റ്റേഷനിൽ നടക്കും.

പരീക്ഷാ സിലബസ്, മോഡൽ ചോദ്യപേപ്പറുകൾ, ശാരീരികക്ഷമതാ അളവുകൾ, മറ്റ് വിശദവിവരങ്ങൾക്ക്: www.airmenselection.cdac.in.

തിരുവനന്തപുരം: ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് ഓഫീസിൽ ചീഫ് പ്ലാനർ (ഹൗസിംഗ്) തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ വകുപ്പുകളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ആദ്യ ഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പരമാവധി അഞ്ചു വർഷം വരെ ദീർഘിപ്പിക്കുന്നതാണ്. അപേക്ഷയോടൊപ്പം അതാതു വകുപ്പ് മേധാവിയിൽ നിന്നും വാങ്ങിയ സമ്മതപത്രം ഉള്ളടക്കം ചെയ്ത ഭവന (സാങ്കേതിക വിഭാഗം) വകുപ്പ് കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജനുവരി 22നകം ലഭിക്കണം.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് (ഏപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്.

01.01.2022 ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 46,000 രൂപ. കമ്മ്യൂണിറ്റി മെഡിസിനിൽ എം.ഡി വേണം. മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 16നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കാസർഗോഡ് പടന്നക്കാട് പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഫുൾ ടൈം റെസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. ബിരുദം, ബി.എഡ് യോഗ്യതയുള്ള താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള 25 വയസ് പൂർത്തിയായ വനിതകൾക്ക് അപേക്ഷിക്കാം.

പ്രതിമാസം 11,000 രൂപ ഹോണറേറിയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0467-2230114, 6235280342, ഇ-മെയിൽ: kmsskasargod@gmail.com. വെബ്സൈറ്റ്: www.keralasamakhya.org. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം 16ന് രാവിലെ 11.30ന് കാസർഗോഡ് ചായ്യോത്ത് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസിൽ ഹാജരാകണം.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ബ്ലു പ്രിന്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായിരിക്കണം. ബ്ലൂ പ്രിന്റിംഗിൽ ഒരു വർഷത്തെ പരിചയം വേണം. 01/01/2022 ന് പ്രായം 18-41നും മധ്യേയായിരിക്കണം. (നിയമാനുസൃത വയസ്സിളവ് ബാധകം).

ശമ്പളം 23,700-52,600 രൂപ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി 17നകം പേര് രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷൻ ജേർണലിസം കോഴ്സിലേക്ക് ലക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ടിവി മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ എഡിറ്റോറിയൽ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി നാൽപത്തിയഞ്ച് വയസ്.

സർക്കാർ, അക്കാദമി സേവന വേതന വ്യവസ്ഥകൾ പ്രകാരം കരാർ അടിസ്ഥാനത്തിലാവും നിയമനം. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, കേരളം എന്ന വിലാസത്തിൽ അപേക്ഷകൾ ലഭിക്കണം. കവറിനു മുകളിൽ ടെലിവിഷൻ ജേർണലിസം ലക്ചറർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോൺ നം. 0484 2422275 / 0484 2422068. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 20 വൈകുന്നേരം 5 മണി.

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലാ ബിരുദമോ മാനേജ്‌മെന്റിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമോ ഉണ്ടാവണം.

ഭിന്നശേഷി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനത്തിൽ സീനിയർ മാനേജ്‌മെന്റ് ഗ്രൂപ്പ് എ തലത്തിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം വകുപ്പ് മേധാവികൾ മുഖേന അപേക്ഷകൾ മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

അതേസമയം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റ്ഷിപ്പിന് അവസരം. ഒരു വർഷത്തേയ്ക്കാണ് സ്‌റ്റൈപ്പന്റോട് കൂടിയ അപ്രന്റിസ്ഷിപ്പ്. ഉദ്യോഗാർഥികൾക്ക് 16ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.