Career (Page 78)

തൃശൂർ: ജില്ലയിലെ ആരോഗ്യ വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം. താത്കാലികമായാണ് നിയമനം. ടിസിഎംസി രജിസ്റ്റർഡ് സർട്ടിഫിക്കറ്റ്, എംബിബിഎസ് ഡിഗ്രി സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ആധാർ /ഇലക്ഷൻ ഐഡി കാർഡ് എന്നീ രേഖകളുടെ പകർപ്പ് സഹിതം തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: ജനുവരി 21ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണി. ജനുവരി 23 തിങ്കളാഴ്ച രാവിലെ 10.30ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടക്കും.

തിരുവനന്തപുരം: തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC യുടെ കീഴിൽ ആരംഭിക്കുന്ന ‘National Rabies Control Programme’ (NRCP), and ‘Programme for Prevention and Control of Leptospirosis (PPCL) എന്നീ ദേശീയ പദ്ധതികളിലേക്ക് ലബോറട്ടറി ടെക്നിഷ്യന്റെ താത്കാലിക ഒഴിവുകളുണ്ട്. രണ്ട് ഒഴിവുകളാണുള്ളത്.

ശമ്പളം പ്രതിമാസം 25000 രൂപ. അപേക്ഷ അയക്കേണ്ട വിലാസം: ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ പി ഒ, തിരുവനന്തപുരം – 695035. കൂടുതൽ വിവരങ്ങൾക്ക്: 0471-2472225. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകിട്ട് 4 മണി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന-അർധസർക്കാർ സ്ഥാപനത്തിൽ ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പൗൾട്രി പ്രൊഡക്ഷൻ ബിരുദവും ബിസിനസ് മാനേജ്‌മെന്റുമാണ് യോഗ്യത. ഹാച്ചറിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായം 01.01.2022ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 15,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജനുവരി 28ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി-ബി.എസ് സി ഒപ്റ്റോമെട്രി/ ഡിപ്ലോമ ഇൻ ഒപ്താൽമിക് അസിസ്റ്റന്റ് കോഴ്സ് ആണ് യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).

താത്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദകോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ് 5th ഫ്‌ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആവശ്യമായ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 28 ന് രാവിലെ 11 മണിയ്ക്ക് ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാകേണ്ടതാണ്. അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21 വൈകുന്നേരം 5 മണി വരെ.

ആലപ്പുഴ: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി അഡീഷണൽ ഫാക്കൾട്ടിയെ നിയമിക്കുന്നു. കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവർക്കാണ് അവസരം.

40 വയസിന് താഴെ പ്രായവും എം.എസ്.ഡബ്യൂ./ എം.ബി.എ. (എച്ച്.ആർ), എം.എ. സോഷ്യോളജി/ ഡെവലപ്മെന്റ് സ്റ്റഡീസ് യോഗ്യതയും മൂന്ന് വർഷം പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം.

താത്പര്യമുള്ളവർ ജനുവരി 21-ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ ഓഫീസ്, വലിയകുളം ജംഗ്ഷൻ ആലപ്പുഴ-688001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0477-2254104.

തിരുവനന്തപുരംം: വനഗവേഷണസ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. സൂവോളജി/ വൈൽഡ് ലൈഫ് സയൻസ്/ എൻവയോൺമെന്റൽ സയൻസ് / എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. വന്യജീവികളെ സംബന്ധിച്ച ഫീൽഡ് റിസർച്ചിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. കശേരുക്കൾ, മനുഷ്യ-വന്യജീവി ഇടപെടലുകൾ, മത്സ്യബന്ധനം മുതലായവയെക്കുറിച്ചുള്ള ഫീൽഡ് ഡാറ്റ ശേഖരണത്തിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലെ പരിജ്ഞാനം എന്നിവ അഭികാമ്യം.

കാലാവധി 2 വർഷം (22 -12-2024 വരെ). ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. 01.01.2023 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 20 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് (1) ഒഴിവ്. അത്യാവശ്യ യോഗ്യത: സുവോളജി / ലൈഫ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം. വന്യജീവികളെ സംബന്ധിച്ച ഫീൽഡ് റിസർച്ചിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. അഭികാമ്യം: കശേരുക്കൾ, മനുഷ്യ – വന്യജീവി ഇടപെടലുകൾ, പ്രാദേശിക/ സ്വദേശി സമൂഹങ്ങൾ, വനം വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട ഫീൽഡ് ഡാറ്റ ശേഖരണത്തിൽ അനുഭവ പരിചയം, വൈൽഡ് ലൈഫ് സയൻസ് / വൈൽഡ് ലൈഫ് ബയോളജിയിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലെ പരിജ്ഞാനം. കാലാവധി 2 വർഷം.

അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി- പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും. താല്പര്യമുള്ളവർ ജനുവരി 20ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

തിരുവനന്തപുരം: ആരോഗ്യ കേരളം പദ്ധതിയിൽ കരാർ നിയമനം. മെഡിക്കൽ ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എംബിബിഎസും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് മെഡിക്കൽ ഓഫീസർ തസ്തികക്കുള്ള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജനുവരി ഒന്നിന് 67 വയസ്. മാസവേതനം 45,000 രൂപ.

ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം, ഡി സി എ /പി ജി ഡി സി എ അല്ലെങ്കിൽ പ്ലസ് ടു തലത്തിലോ ബിരുദതലത്തിലോ കമ്പ്യൂട്ടർ ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232221.

പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്. മാസവേതനം 13,500 രൂപ. യോഗ്യരായ ഉദ്യോഗാർഥികൾ ആരോഗ്യകേരളം വെബ്സൈറ്റിൽ (www.arogyakeralam.gov.in) നൽകിയ ലിങ്കിൽ ജനുവരി 23 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ട് ഓഫീസർ തസ്തികയിൽ ഒഴിവ്. പട്ടിക ജാതി, ഓപ്പൺ വിഭാഗത്തിൽ രണ്ട് ഒഴിവാണുള്ളത്. 18 നും 45 നും ഇടയ്ക്ക് പ്രായമുള്ള സി എ/ ഐ സി എം എ ഇന്റർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പൊതുമേഖല സ്ഥാപനത്തിൽ നിന്ന് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെ പരിഗണിക്കുമെന്ന് എറണാകുളം ഡിവിഷണൽ ഡെവലപ്പ്മെന്റ് ഓഫീസർ അറിയിച്ചു.

നിശ്ചിത യോഗ്യതയുള്ള, തല്പരരായ ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട പ്രൊഫഷണൽ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരികളിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. ജനുവരി 21നു മുൻപാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടത്.

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് എല്ലാ ജില്ലകളിലും വച്ച് 2023 മെയിൽ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള വയർമാൻ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നിയമത്തിലെ 15 (3), 18 എന്നീ വകുപ്പുകൾ പ്രകാരം വയർമാൻ കോംപിറ്റൻസി സർട്ടിഫിക്കറ്റും പെർമിറ്റും നൽകും. അപേക്ഷ ഫോറത്തിന്റെ മാതൃക www.cel.kerala.gov.inൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാം. അപേക്ഷയോടൊപ്പം ഫീസായ 560 രൂപയുടെ ചെലാനും ഹാജരാക്കണം.

ഫീസ് എതെങ്കിലും ഗവൺമെന്റ് ട്രഷറിയിലോ ജനസേവന കേന്ദ്രത്തിലോ ‘0043-00-800-99’ എന്ന ശീർഷകത്തിൽ അടച്ച അസ്സൽ ചെലാൻ അപേക്ഷയോടൊപ്പം ഹാജരാക്കണം.

പൂരിപ്പിച്ച അപേക്ഷകൾ നിശ്ചിത രേകകളോടുകൂടി സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ചീഫ് ഇലക്ട്രിക്കൾ ഇൻസ്പെക്ടറേറ്റ്, ഹൈസിംഗ് ബോർഡ് ബിൽഡിംഗ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ഫെബ്രുവരി 28ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കണം.