തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലാ ബിരുദമോ മാനേജ്‌മെന്റിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമോ ഉണ്ടാവണം.
ഭിന്നശേഷി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനത്തിൽ സീനിയർ മാനേജ്‌മെന്റ് ഗ്രൂപ്പ് എ തലത്തിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം വകുപ്പ് മേധാവികൾ മുഖേന അപേക്ഷകൾ മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.
അതേസമയം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റ്ഷിപ്പിന് അവസരം. ഒരു വർഷത്തേയ്ക്കാണ് സ്‌റ്റൈപ്പന്റോട് കൂടിയ അപ്രന്റിസ്ഷിപ്പ്. ഉദ്യോഗാർഥികൾക്ക് 16ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

