കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ട് ഓഫീസർ തസ്തികയിൽ ഒഴിവ്. പട്ടിക ജാതി, ഓപ്പൺ വിഭാഗത്തിൽ രണ്ട് ഒഴിവാണുള്ളത്. 18 നും 45 നും ഇടയ്ക്ക് പ്രായമുള്ള സി എ/ ഐ സി എം എ ഇന്റർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പൊതുമേഖല സ്ഥാപനത്തിൽ നിന്ന് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെ പരിഗണിക്കുമെന്ന് എറണാകുളം ഡിവിഷണൽ ഡെവലപ്പ്മെന്റ് ഓഫീസർ അറിയിച്ചു.
നിശ്ചിത യോഗ്യതയുള്ള, തല്പരരായ ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട പ്രൊഫഷണൽ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരികളിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. ജനുവരി 21നു മുൻപാണ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടത്.

