ആരോഗ്യ കേരളം പദ്ധതിയിൽ കരാർ നിയമനം

തിരുവനന്തപുരം: ആരോഗ്യ കേരളം പദ്ധതിയിൽ കരാർ നിയമനം. മെഡിക്കൽ ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എംബിബിഎസും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് മെഡിക്കൽ ഓഫീസർ തസ്തികക്കുള്ള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ജനുവരി ഒന്നിന് 67 വയസ്. മാസവേതനം 45,000 രൂപ.

ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം, ഡി സി എ /പി ജി ഡി സി എ അല്ലെങ്കിൽ പ്ലസ് ടു തലത്തിലോ ബിരുദതലത്തിലോ കമ്പ്യൂട്ടർ ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232221.

പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്. മാസവേതനം 13,500 രൂപ. യോഗ്യരായ ഉദ്യോഗാർഥികൾ ആരോഗ്യകേരളം വെബ്സൈറ്റിൽ (www.arogyakeralam.gov.in) നൽകിയ ലിങ്കിൽ ജനുവരി 23 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.