തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) നടത്തുന്ന കോഴ്‌സുകൾക്ക് പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ക്രിമിനൽ ജസ്റ്റിസിൽ പി.ജി ഡിപ്ലോമ, സൈബർ ലോയിൽ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്‌സ്, ഡിസാസ്റ്റർ മാനേജ്‌മെൻറ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
നിശ്ചിത യോഗ്യതയുളളവർ https://ignouadmission.samarth.edu.in/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇഗ്‌നോ സ്റ്റഡി സെൻററായി പോലീസ് ട്രെയിനിംഗ് കോളേജും റീജിയണൽ സെൻററായി തിരുവനന്തപുരവും തിരഞ്ഞെടുക്കണം. വിശദവിവരങ്ങൾ ignoucentreptc40035p@gmail.com എന്ന ഇ മെയിൽ വിലാസത്തിലും 9447481918, 9497929014 എന്നീ ഫോൺനമ്പരുകളിലും ലഭിക്കും.

