Career (Page 12)

കൊച്ചി: കേരള മീഡിയ അക്കാദമി കൊച്ചി-കാക്കനാട്, തിരുവനന്തപുരം – ശാസ്തമംഗലം സെന്ററുകളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തുന്ന മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ 3ന് ആരംഭിക്കും.

8 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്കാണ് പ്രവേശനം. തിങ്കൾ മുതൽ ശനി വരെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പാക്കേജുകളാണുള്ളത്. രാവിലെ 10 മുതൽ 1 മണി വരെയുള്ള ബാച്ചിൽ ഫോട്ടോഗ്രഫി, സ്മാർട്ട് ഫോൺ ഫോട്ടോ & വീഡിയോ എഡിറ്റിംഗ്, ഫോട്ടോ ഡോക്യുമെന്റേഷൻ, ഡോക്യുമെന്ററി & അഡ്വർടൈസ്മെന്റ് ഫിലിം മേക്കിംഗ് എന്നീ വിഷയങ്ങൾ പരിശീലിപ്പിക്കും.

ഉച്ചയ്ക്ക് 2 മുതൽ 5 വരെയുള്ള രണ്ടാം ബാച്ചിൽ മോജോ, അടിസ്ഥാന മാധ്യമ പ്രവർത്തനം, സ്മാർട് ഫോൺ ഫീച്ചേഴ്സ്, ടി.വി. റേഡിയോ, യൂട്യൂബ് കണ്ടന്റ് ക്രിയേഷൻ, വ്ളോഗിംങ് & ബ്ളോഗിംങ്, സോഷ്യൽ മീഡിയ മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ചുള്ള ആങ്കറിംഗ്, എ.ഐ ധാർമ്മികതയും ഭാവി സാധ്യതകളും എന്നീ വിഷയങ്ങൾ പരിശീലിപ്പിക്കും. ഒരു ബാച്ചിൽ രണ്ട് മാസത്തെ പരിശീലനത്തിന് 8000 രൂപയും രണ്ട് ബാച്ചും തിരഞ്ഞെടുക്കുന്നവർക്ക് 15000 രൂപയുമാണ് ഫീസ്.

മീഡിയ അക്കാദമിയിലെയും ബന്ധപ്പെട്ട മേഖലകളിലെയും വിദഗ്ധരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുക. ഇതിനുപുറമേ പ്രമുഖരുമായി അഭിമുഖങ്ങൾ, ശില്പശാല, പ്രദർശനങ്ങൾ തുടങ്ങിയവ ഉണ്ടാകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് നൽകും.

പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ആപ്ലിക്കേഷൻ ഫോർ വെക്കേഷൻ ക്ലാസ് എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. ഒരോ ബാച്ചിനും ഓരോ സെന്ററിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് വീതമാകും പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2726275, മൊബൈൽ: 9447225524 (തിരുവനന്തപുരം) 0484-2422275, 2422068 മൊബൈൽ: 9388533920 (കൊച്ചി) എന്നീ നമ്പറുകളിൽ ലഭിക്കും.

ന്യൂഡൽഹി: 2024ലെ സിവിൽ സർവീസ് പരീക്ഷ (പ്രിലിമിനറി) തീയതി മാറ്റി. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പരീക്ഷ തീയതി മാറ്റിയത്.

മെയ് 26നായിരുന്നു പ്രിലിമിനറി പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. പുതിയ തീരുമാന പ്രകാരം ജൂൺ 16നായിരിക്കും യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുക. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയുടെ സ്‌ക്രീനിങ് ടെസ്റ്റ് കൂടിയാണ് പ്രിലിമിനറി പരീക്ഷ.

സിവിൽ സർവീസിൽ 1,056 ഒഴിവുകളും ഫോറസ്റ്റ് സർവീസിൽ 150 ഒഴിവുകളുമാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രിലിമിനറി, മെയിൻ, പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സിവിൽ സർവീസ് പരീക്ഷ നടക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാർക്ക് ക്ലിയർ ചെയ്യുന്നവർക്കാണ് മെയിൻ പരീക്ഷ എഴുതാൻ കഴിയുന്നത്.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിയമനം. ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്‌നിക്കൽ- സിവിൽ), ഡയറക്ടർ (ടെക്‌നിക്കൽ- ഇലക്ട്രിക്കൽ) ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഇൻസർവീസ്, ഡെപ്യൂട്ടേഷൻ, ഓപ്പൺമാർക്കറ്റ് എന്നീ സ്ട്രീമുകളിൽ അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 11.

അതേസമയം, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ ക്ലർക്ക്/ക്ലർക്ക് കം കാഷ്യർ (കാറ്റഗറി നമ്പർ 20/2023) തസ്തികയിലേക്ക് 14.01.2024 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ മാർച്ച് 25, 26 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. ചുരുക്ക പട്ടികയിലെ ഉദ്യോഗാർഥികളുടെ റജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും ഇന്റർവ്യൂ നടത്തുക.

ഓരോ റജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല. യാതൊരു കാരണവശാലും ഇന്റർവ്യൂ സമയം മാറ്റി നൽകില്ല. ഇന്റർവ്യൂ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച എസ്.എം.എസ് നൽകും. മാർച്ച് 21 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണം.

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള കൗൺസിലറുടെ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2024 മാർച്ച് 30ന് മുൻപ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായ പരിധി: 18-45. വിദ്യാഭ്യാസ യോഗ്യത: സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, പബ്ലിക് ഹെൽത്ത്, കൗൺസിലിംഗ് എന്നിവയിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം. ഒരു വർഷത്തെ പ്രവർത്തിപരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം. പ്രതിമാസ വേതനം: 23170 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 04842422458.

അതേസമയം, എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് നിലവിലുള്ള മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട അഭിമുഖം മാർച്ച് 25 ന് രാവിലെ 11 മുതൽ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംമ്പറിൽ നടക്കും.

ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10.30 മുമ്പായി ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം.ഡിഗ്രി ഇൻ മോഡേൺ മെഡിസിൻ (എം.ബി.ബി.എസ്), തത്തുല്യ യോഗ്യത – സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം അഭികാമ്യം. തിരുവിതാംകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷനുമാണ് ആവശ്യമായ യോഗ്യതകൾ. പ്രായപരിധി: 18-4.

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം സംസ്ഥാന, ജില്ലാ കാര്യാലയങ്ങളിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അക്കൗണ്ട്‌സ് ഓഫീസർ/ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആയി സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സർവ്വീസിൽ നിന്ന് വിരമിക്കുവാൻ കുറഞ്ഞത് 2 വർഷമെങ്കിലും സേവനകാലാവധി ഉണ്ടായിരിക്കണം.

മാതൃവകുപ്പിന്റെ അസ്സൽ നിരാക്ഷേപപത്രം സഹിതം അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ), എസ്.എസ്.എ ഭവൻ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ മാർച്ച് 30ന് മുമ്പായി തപാൽ മുഖേന സമർപ്പിക്കേണ്ടതാണ്. ഒഴിവു വിവരങ്ങൾ, അപേക്ഷയുടെ മാതക എന്നിവ സമഗ്രശിക്ഷാ കേരളയുടെ www.ssakerala.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അതേസമയം, കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും, ശംഖുമുഖം ജി.വി രാജ ഇൻഡോർ സ്റ്റേഡിയത്തിലും സംഘടിപ്പിക്കുന്ന സമ്മർ കോച്ചിങ് ക്യാമ്പിൽ പരിശീലനം നൽകുന്നതിന് റോളർ സ്‌കേറ്റിംഗ് പരിശീലകന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി പാസായ ദേശീയ/സംസ്ഥാന മെഡൽ ജേതാക്കൾ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ, സായി സർട്ടിഫിക്കറ്റ് കോഴ്‌സ് ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2024 ജനുവരി 1 നു 45 വയസ് കവിയാൻ പാടില്ല. അപേക്ഷകർ മാർച്ച് 21 ന് രാവിലെ 11ന് കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

തിരുവനന്തപുരം: സി- ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കി വരുന്ന വീഡിയോ എഡിറ്റിംഗ്, വീഡിയോ ടൈറ്റിലിംഗ് വീഡിയോ കംപോസിറ്റിങ്ങ്, ഗ്രാഫിക് ഡിസൈൻ ജോലികൾ വർക്ക് കോൺട്രാക്ട്/ റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ നിർവഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു.

യോഗ്യത: 12th പാസ്, ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, മീഡിയ പ്രൊഡക്ഷൻ/ പോസ്റ്റ് പ്രൊഡക്ഷൻ, ഗ്രാഫിക് ഡിസൈനിങ്ങ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്‌സ് പാസായിരിക്കണം, മേൽപ്പറഞ്ഞ വിഷയത്തിൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം ഉണ്ടായിരിക്കണം, സി- ഡിറ്റിലെ മീഡിയ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയ യോഗ്യരായവർക്ക് മുൻഗണന നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർ സി- ഡിറ്റുമായി ഒരു വർഷ വർക്ക് കോൺട്രാക്ട് കരാറിൽ ഏർപ്പെടേണ്ടതാണ്.

Work contract/ Rate contract വ്യവസ്ഥകൾ പ്രകാരം പ്രതിമാസം പൂർത്തികരിച്ചു നൽകുന്ന വർക്കുകൾക്ക് അനുസൃതമായിട്ടായിരിക്കും പ്രതിഫലം. താൽപ്പര്യമുള്ളവർ സി- ഡിറ്റിന്റെ തിരുവല്ലം ഹെഡ് ഓഫീസിൽ മാർച്ച് 21ന് രാവിലെ 9.30 ന് ബയോഡേറ്റായും യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനും പ്രായോഗിക പരീക്ഷക്കുമായി ഹാജരാകണം.

തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം, പുലയനാർകോട്ടയിൽ പ്രവർത്തിക്കുന്ന ഗവ. കെയർഹോമിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-II തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-II അല്ലെങ്കിൽ സമാന സ്വഭാവത്തിലുള്ള തസ്തികകളിൽ 39300-83000 രൂപ ശമ്പള സ്‌കെയിലിൽ സേവനമനുഷ്ടിച്ച് വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷകാലയളവിലേക്ക് നിയമനം ലഭിക്കുന്നതിന് അപേക്ഷിക്കാം. താൽപര്യമുള്ളവർ നിയമനാധികാരിയുടെ നിരാക്ഷേപപത്രം സഹിതം കാര്യാലയമേധാവി മുഖേന ഏപ്രിൽ 15ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

അതേസമയം, ഇ ഹെൽത്ത് കേരള പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുള്ള അഡ്മിൻ അസിസ്റ്റന്റ്/ ഫിനാൻസ് അസിസ്റ്റന്റ് തസ്തികയിലേക്ക് മാർച്ച് 18ന് രാവലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം Director of Health Service, (General Hospital Junction, Thiruvananthapuram) ൽ പ്രവർത്തിക്കുന്ന eHealth Kerala/State Digital Health Mission, ഓഫീസിൽ നേരിച്ച് ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in / www.ehealth.kerala.gov.in .

തിരുവനന്തപുരം: മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, കൊല്ലം ജില്ലയിൽ ഒരു കോ-ഓർഡിനേറ്ററെ വീതം താൽക്കാലികമായി നിയമിക്കുന്നു. ഒരു മാസത്തേക്കാണ് നിയമനം. പ്രതിമാസം വേതനം 15000 രൂപ പരമാവധി യാത്രബത്ത 5000 രൂപയുമാണ്. പ്ലസ്ടു/ വി.എച്ച്.എസ്.സി അടിസ്ഥാന യോഗ്യതയുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ് അപേക്ഷിക്കേണ്ടത്. Fishing Craft, Gear എന്നിവ വിഷയമായി വി.എച്ച്.എസ്.സി. / ഇതര കോഴ്‌സുകൾ പഠിച്ചവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും, സർക്കാർ സ്ഥാപനങ്ങളിൽ സമാന ജോലിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മത്സ്യവകുപ്പിന്റെ മറൈൻ പ്രൊജക്ടുകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.

അപേക്ഷകൾ മാർച്ച് 16 ന് രാവിലെ 10.30ന് ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗം എന്ന രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം മേഖലാ ഓഫീസിൽ (കാന്തി, ജി.ജി.ആർ.എ – 14 എ., റ്റി.സി 82/258, സമദ് ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035) നേരിട്ട് വാക്-ഇൻ-ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിയമനം. കരാർ നിയമനമാണ് നടക്കുന്നത്. ഒരു ഒഴിവാണുള്ളത്.

മാർച്ച് 25ന് രാവിലെ 10 മുതൽ വാക്ക് ഇൻ ഇന്റർവ്യൂ കമ്മീഷൻ ആസ്ഥാനത്ത് വച്ച് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) നടത്തും. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദീയമാണ്) 11 മണിക്ക് രജിസ്‌ട്രേഷൻ അവസാനിക്കും. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി., ഡി.സി.എ, എം.എസ്.ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2580310.

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ ക്ലർക്ക്/ക്ലർക്ക് കം കാഷ്യർ (കാറ്റഗറി നമ്പർ 20/2023) തസ്തികയിലേക്ക് 14.01.2024 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ മാർച്ച് 25, 26 തീയതികളിൽ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നടത്തും. ചുരുക്ക പട്ടികയിലെ ഉദ്യോഗാർഥികളുടെ റജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിലായിരിക്കും ഇന്റർവ്യൂ നടത്തുക. ഓരോ റജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതല്ല.

യാതൊരു കാരണവശാലും ഇന്റർവ്യൂ സമയം മാറ്റി നൽകില്ല. ഇന്റർവ്യൂ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ മെമ്മോ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് സംബന്ധിച്ച എസ്.എം.എസ് നൽകും. മാർച്ച് 21 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി ബന്ധപ്പെടണം.

തിരുവനന്തപുരം: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ കരാറടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാനം ശീർഷകത്തിൻ കീഴിൽ ക്ലൈമറ്റ് ചേഞ്ച് സെൽ (CCC) നു വേണ്ടി റിസർച്ച് ഓഫീസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും മാർച്ച് 30നു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടിസി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2326264, ഇ-മെയിൽ: environmentdirectorate@gmail.com

അതേസമയം, തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി തസ്തികയിൽ അസി. പ്രൊഫസറുടെ ഓപ്പൺ, ഇ.റ്റി.ബി, എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള താത്ക്കാലിക ഒഴിവുണ്ട്. ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിൽ എം.എസ് ആണ് യോഗ്യത. ഈ വിഭാഗത്തിലുള്ള ഡി.എൻ.ബി യോഗ്യതയും പരിഗണിക്കും. 15600-39100 ആണ് പ്രതിഫലം. 21-46 (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ആണ് പ്രായപരിധി. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി 22നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്ത്‌കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.