Career (Page 13)

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾ (https://det.kerala.gov.in/images/Orders/DT_1355_2023_A6_04_03_2024.pdf) എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാംനില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ മാർച്ച് 13ന് രാവിലെ 11ന് അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാകണം.

അതേസമയം, ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള Mechanic Machine Tool Maintenance (MMTM) ട്രേഡിൽ OC വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിഗ്രി / ഡിപ്ലോമ അല്ലെങ്കിൽ MMTM ട്രേഡിലെ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NACയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 2024 മാർച്ച് 13ന് നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 0470 2622391.

തിരുവനന്തപുരം: പ്ലസ്ടു വിനുശേഷം ജർമ്മനിയിൽ സൗജന്യ നഴ്‌സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ആദ്യബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മൻ ഭാഷ പരിശീലനം (ബി2 ലെവൽ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജർമ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്‌റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ജർമ്മനിയിൽ രജിസ്‌ട്രേഡ് നഴ്‌സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണൽ നഴ്‌സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. താത്പര്യമുള്ളവർക്ക് triplewin.norka@kerala.gov.in എന്ന ഇ-മെയിൽ ഐഡിയിലേയ്ക്ക് ഇംഗ്ലീഷിൽ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷൻ ലെറ്റർ, ജർമ്മൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം മാർച്ച് 21 നകം അപേക്ഷ നൽകാവുന്നതാണെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (ഇൻ-ചാർജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

ജർമ്മൻ ഭാഷയിൽ A2, B1 ലെവൽ പാസ്സായവർക്ക് (ഗോയ്ഥേ, ടെൽക് , OSD, TestDaf എന്നിവിടങ്ങളിൽ നിന്നും 2023 ഏപ്രിലിനുശേഷം) മുൻഗണന ലഭിക്കും. ആരോഗ്യ മേഖലയിലെ മുൻപരിചയം (ഉദാ. ജൂനിയർ റെഡ്‌ക്രോസ് അംഗത്വം) അധികയോഗ്യതയായി പരിഗണിക്കും. 18 നും 27 നും ഇടയിൽ പ്രായമുളള കേരളീയരായ വിദ്യാർത്ഥികൾക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാൻ കഴിയുക. കഴിഞ്ഞ 6 മാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും, നിർദ്ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സന്നദ്ധതയുളളവരുമാകണം അപേക്ഷകർ. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകൾ സന്ദർശിക്കുക. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

തിരുവനനന്തപുരം: മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ഓരോ കോ-ഓർഡിനേറ്റർമാരെ വീതം താൽക്കാലികമായി നിയമിക്കുന്നു. ഒരു മാസത്തേക്കാണ് നിയമനം. പ്രതിമാസം വേതനം 15000 രൂപ പരമാവധി യാത്രബത്ത 5000 രൂപയുമാണ്. പ്ലസ്ടു/ വി.എച്ച്.എസ്.സി അടിസ്ഥാന യോഗ്യതയുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ് അപേക്ഷിക്കേണ്ടത്.

Fishing Craft, Gear എന്നിവ വിഷയമായി വി.എച്ച്.എസ്.സി. / ഇതര കോഴ്‌സുകൾ പഠിച്ചവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും, സർക്കാർ സ്ഥാപനങ്ങളിൽ സമാന ജോലിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മത്സ്യവകുപ്പിന്റെ മറൈൻ പ്രൊജക്ടുകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.

തിരുവനന്തപുരം ജില്ലയിൽ അപേക്ഷകൾ 2024 മാർച്ച് 11 തിങ്കളാഴ്ചയും, കൊല്ലം ജില്ലയിലെ അപേക്ഷകൾ 2024 മാർച്ച് 12 ചൊവ്വാഴ്ചയും രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗം എന്ന രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം മേഖലാ ഓഫീസിൽ (കാന്തി, ജി.ജി.ആർ.എ – 14 എ.റ്റി.സി 82/258, സമദ് ഹോസ്പറ്റിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035) നേരിട്ട് വാക്-ഇൻ-ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി) ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും, വകുപ്പുകളിലും 489 തസ്തികകളിലായി നിലവിലുള്ള 2049 ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി ബി ഇ) യുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

യോഗ്യതാ മാനദണ്ഡങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ, അപേക്ഷാ മാതൃക എന്നിവ https://ssc.gov.in, http://ssckkr.kar.nic.in എന്നീ ഓൺലൈൻ ലിങ്കുകളിൽ ലഭ്യമാണ്. ഓൺലൈനായി മാത്രമായിരിക്കും അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി മാർച്ച് 18. എല്ലാ സ്ത്രീകൾക്കും സംവരണത്തിന് അർഹരായ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന എസ്.എൽ.എൻ.എ (PMKSY-WDC 2.0) യുടെ യൂണിറ്റിൽ ഫിനാൻസ് കം അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലെ ഒഴിവിൽ കരാർ നിയമനത്തിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 35,000 രൂപയാണ് വേതനം. ഫിനാൻസ് മാനേജ്‌മെന്റ്, കൊമേഴ്‌സ്, ചാർട്ടേഡ് അക്കൗണ്ടൻസി ബിരുദാനന്തര ബിരുദമാണ് യോഗ്യത. 01.01.2024ൽ 58 വയസിൽ താഴെയായിരിക്കണം. കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയം വേണം. നന്ദൻകോട് സ്വരാജ്ഭവനിലെ എസ്.എൽ.എൻ.എ കാര്യാലയത്തിന്റെ നാലാംനിലയിൽ 14നാണ് ഇന്റർവ്യൂ. രാവിലെ 9.30നും 10നും ഇടയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടക്കും. 11.30ന് അഭിമുഖം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: principaldirectorate.lsgkerala.gov.in.

തിരുവനന്തപുരം: തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 2024 മാർച്ച് മാസം 16-ാം തീയതി രാവിലെ 10 മുതലാണ് പ്ലേസ്‌മെന്റ് ഡ്രൈവ് ആരംഭിക്കുന്നത്.

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി / പ്ലസ്ടു / ഡിഗ്രി / ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ മാർച്ച് മാസം 15-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി bit.ly/DriveJan2024 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവർത്തി സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

തിരുവനന്തപുരം: കേരള സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് മാസത്തേക്ക് റിസർച്ച് അസോസിയേറ്റുകളെ നിയമിക്കും. മാസ ശമ്പളം 25000 രൂപ. ഡി.എ, ടി.എ, ഫീൽഡ് വിസിറ്റ് സമയത്തുള്ള താമസം എന്നിവ പ്രത്യേകം അനുവദിക്കും. വിശദവിവരം www.ppri.org.in ൽ ലഭ്യമാണ്. അപേക്ഷകൾ മാർച്ച് 16ന് വൈകിട്ട് 5 ന് മുമ്പ് സമർപ്പിക്കണം.

അതേസമയം, തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിൽ ചേരാൻ 3000 ഉദ്യോഗാർത്ഥികൾക്ക് കൂടി അപേക്ഷിക്കാൻ അവസരം. നിലവിൽ ഒഴിവുള്ള സീറ്റിലേക്ക് ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതി-യുവാക്കൾക്ക് അപേക്ഷിക്കാം.

ഫുഡ് ആൻഡ് ബിവറേജ്, വെബ് ഡെവലപ്പർ, മൾട്ടി സ്‌കിൽ ടെക്നീഷ്യൻ, ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് സി.സി.ടി.വി സൂപ്പർവൈസർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് ഏറോസ്പെയ്സ് സിഎൻസി തുടങ്ങി നാല്പതോളം കോഴ്സുകളിലാണ് നിലവിൽ ഒഴിവുള്ളത്. പത്താം ക്ളാസ് മുതൽ ബിരുദ്ധധാരികളായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യത അനുസരിച്ച് മൂന്ന് മുതൽ ഒൻപത് മാസംവരെയുള്ള കോഴ്സുകൾക്ക് അപേക്ഷിക്കാം. കോഴ്സിന് ചേരുന്ന ഉദ്യോഗാർത്ഥികൾക്ക് കോഴ്സ് ഫീ, താമസം, ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും സൗജന്യമാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സെക്ടർ സ്‌കിൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന സർട്ടിഫിക്കറ്റും ജോലി നേടുന്നതിന് ആവശ്യമായ സഹായവും ലഭ്യമാകും.

കോഴ്സുകളെ കുറിച്ച് വിശദമായി അറിയുന്നതിന് kudumbashree.org/ddugkycourses ലിങ്കിലോ 0471 -3586525, 0484-2959595, 0487-2962517, 0495-2766160 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

തിരുവനന്തപുരം: കേരള പബ്ലിക് എന്റർപ്രൈസസ് (സെക്ഷനും റിക്രൂട്ട്‌മെന്റും) ബോർഡ് പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്‌സ് ലിമിറ്റഡിലെ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, സ്‌കിൽഡ് വർക്കർ എന്നീ തസ്തികകളിലാണ് നിയമനം.

കേരള കരകൗശല വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ തസ്തികകയ്ക്കുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഉദ്യോഗാർഥികൾ ബയോഡാറ്റ / സി.വി. എന്നിവ ബോർഡിന്റെ ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണം. ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 1.

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല മുൻസിപ്പാലിറ്റിയിൽ മെഡിക്കൽ ഓഫീസർ (ജനറൽ മെഡിസിൻ), (പീഡിയാട്രീഷ്യൻ) തസ്തികകളിൽ ഒഴിവുണ്ട്. എം.ബി.ബി.എസും പി.ജി ഡിഗ്രി/ ഡിപ്ലോമ ആണ് യോഗ്യത. ടി.സി.എം.സി സ്ഥിര രജിസ്‌ട്രേഷനും വേണം. ഉദ്യോഗാർത്ഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേയ്ഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം

അതേസമയം, തിരുവനന്തപുരം ജില്ലയിലെ ഇ.എസ് ഐ സ്ഥാപനങ്ങളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 57,525 രൂപ. എം.ബി.ബി.എസ് ഡിഗ്രിയും സി.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ രേഖ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കൊല്ലം പോളയത്തോടുള്ള ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ദക്ഷിണമേഖലാ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ മാർച്ച് ആറിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് അഭിമുഖം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0474 2742341, cru.szims@kerala.gov.in

സിവിൽ പോലീസ് ഓഫീസർ തസ്തികയിലെ നിയമനത്തിനായി ഇതുവരെ 5038 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി കേരളാ പോലീസ്. എൻ ജെ ഡി ഒഴിവുകളും ഇതിൽ പെടുന്നു. 2024 ജൂൺ ഒന്നുവരെ വിരമിക്കൽ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളും 1200 താൽകാലിക പരിശീലന തസ്തികകളിൽ ഉൾപ്പെടുത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിലെ കണക്ക് അനുസരിച്ച് 3070 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾ മാർ വിവിധ ബറ്റാലിയനുകളിലായി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അഡൈ്വസ് ചെയ്യപ്പെട്ട 1298 ഉദ്യോഗാർഥികൾ നിയമനത്തിന്റെ വിവിധഘട്ടങ്ങളിലാണ്. 307 പുതിയ ഒഴിവുകളുടെ അഡൈ്വസ് പി.എസ്.സിയിൽ നിന്ന് ലഭിക്കേണ്ടതായുണ്ട്.

പോലീസ് ജില്ലകളിലും സ്‌പെഷ്യൽ യൂണിറ്റുകളിലും സിവിൽ പോലീസ് ഓഫീസർ, സീനിയർ സിവിൽ പോലീസ് ഓഫീസർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സ്ഥാനക്കയറ്റം വഴി നികത്തപ്പെടേണ്ട സബ് ഇൻസ്പെക്ടർ എന്നിവ ഉൾപ്പടെയുള്ള തസ്തികകളിലെ ഒഴിവുകൾ അതതു ജില്ലകളിലെ സിവിൽ പോലീസ് ഓഫീസർ നിയമനം നടത്തുന്ന ബറ്റാലിയനിലെ ഒഴിവുകളായി കണക്കാക്കിയാണ് കേരള പബ്ലിക് സർവീസ് കമ്മിഷനിലേയ്ക്ക് റിപ്പോർട്ട് ചെയ്യുന്നത്.

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് അഞ്ചിന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിമുക്ത ഭടന്മാർക്ക് മുൻഗണന. പ്രായപരിധി 18-41 (നിയമാനുസൃത വയസിളവ് അനുവദനീയം). ശമ്പളം 27900- 63700.

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (എൽ) ആൻഡ് മലയാളം (എൽ), കെ.ജി.ടി.ഇ ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് (എൽ) ആൻഡ് മലയാളം (എൽ), കെ.ജി.ടി.ഇ കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422458.