കുട്ടികളുടെ കളിപ്പാട്ടം, അല്ലാതെ ഡ്രോണല്ല; ഇസ്രയേൽ വ്യോമാക്രമണത്തെ ലഘൂകരിച്ച് ഇറാനിയൻ വിദേശകാര്യമന്ത്രി

ടെഹ്റാൻ: ഇറാനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ ലഘൂകരിച്ച് ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമിറ ബ്ദുല്ലാഹിയൻ. ആക്രമണവുമായി ഇസ്രയേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെയാണ് ഇറാനു നേരെ ആക്രമണമുണ്ടായത്. ഇറാനിൽ പ്രവേശിച്ച മൂന്നു ഡ്രോണുകൾ വെടിവച്ചിട്ടിരുന്നു. എന്നാൽ അത് ഡ്രോണല്ലെന്നും കളിപ്പാട്ടമാണെന്നുമാണ് വിദേശകാര്യ മന്ത്രി അറിയിച്ചു.

കുട്ടികൾ കളിക്കാനുപയോഗിക്കുന്ന കളിപ്പാട്ടം പോലെയാണിത്. അല്ലാതെ ഡ്രോണല്ല. ഇതും ഇസ്രയേലും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.