ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ച് എയർ ഇന്ത്യ; കാരണമിത്

ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ച് ഇന്ത്യൻ വിമാനക്കമ്പനി എയർ ഇന്ത്യ. ഏപ്രിൽ 30 വരെ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യയിൽ ഉണ്ടായ സാഹചര്യമാണ് വിമാന സർവീസുകൾ നിർത്താൻ കാരണം.

നേരത്തേ ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വിമാന സർവീസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 011-69329333, 011-69329999 എന്നീ സഹായ നമ്പറുകളിൽ വിളിക്കുകയോ airindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. സഹായ നമ്പറുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും എയർ ഇന്ത്യ വിശദമാക്കിയിട്ടുണ്ട്.