ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ കൂടി മത്സരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചത്.
ഉത്തർ പ്രദേശിലെ അമേത്തിയിലോ റായ്ബറേലിയിലോ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന സൂചന നേരത്തേ പുറത്തു വന്നിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതൊരു സീറ്റിൽ മത്സരിച്ച് വിജയിച്ചാലും താൻ വയനാട് വിടില്ലെന്നാണ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രിയങ്ക ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുന്നില്ലെന്നത് കഴിഞ്ഞ ദിവസം തന്നെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കിശോരിലാൽ ശർമ്മയാണ്.

