പോലീസ്, കസ്റ്റംസ് ഉദ്യോഗസ്ഥർ എന്ന പേരിൽ തട്ടിപ്പ്; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പോലീസ്, കസ്റ്റംസ് ഉദ്യോഗസ്ഥർ, കൊറിയർ കമ്പനി പ്രതിനിധികൾ എന്നിവർ എന്ന് അവകാശപ്പെട്ടുകൊണ്ട് ചില തട്ടിപ്പുകാർ വിളിക്കാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. നമ്മുടെ പേരിൽ മയക്കുമരുന്ന് പോലെയുള്ള നിയമവിരുദ്ധമായ സാധനങ്ങൾ ഡെലിവർ ചെയ്യാൻ ഉണ്ടെന്നും, ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ നിയമക്കുരുക്കുകളിൽ നിന്നും രക്ഷപെടാൻ ഫൈൻ നൽകണമെന്നും അവർ ആവശ്യപ്പെടും.

ഇത്തരം കോളുകൾ പോലീസിനെയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കാരണം, ഒരു എൻഫോഴ്സ്മെന്റ് ഏജൻസിയും ക്രിമിനൽ പ്രവർത്തനം കണ്ടെത്തിയാൽ നിങ്ങളോട് ഫൈൻ ആവശ്യപ്പെടില്ല. സംശയാസ്പദമായ അക്കൗണ്ടുകൾ മരവിപ്പിക്കാൻ അവർക്ക് അധികാരമുണ്ട്.

അതിനാൽ, നിയമസാധുത സ്ഥിരീകരിക്കുന്നത് വരെ പേയ്മെന്റ് ആവശ്യപ്പെടുന്നത് നിരസിക്കുക. കോളുകളിലൂടെ യാതൊരു രീതിയിലും വ്യക്തിഗത/സാമ്പത്തിക വിശദാംശങ്ങളും ആരുമായും പങ്കിടരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.